ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ക്ക് തുടക്കമിടാനുള്ള പുറപ്പാടിലാണ് റിലയന്‍സ് ജിയോ. നൂതന 5ജി സാങ്കേതികവിദ്യ കമ്പനി തദ്ദേശീയമായി വികസിപ്പിച്ചു കഴിഞ്ഞു. സ്പെക്ട്രം ലഭ്യമായാല്‍ ഒരു വര്‍ഷത്തിനകം 'മെയ്ഡ് ഇന്‍ ഇന്ത്യ' 5ജി സേവനങ്ങള്‍ രാജ്യത്ത് ആരംഭിക്കും, പറഞ്ഞത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്മാന് മുകേഷ് അംബാനിത്തന്നെ.

നിലവില്‍ 4ജി സേവനങ്ങളാണ് റിലയന്‍സ് ജിയോ രാജ്യത്ത് ലഭ്യമാക്കുന്നത്. 5ജി സാങ്കേതികവിദ്യയിലേക്കുള്ള ചുവടുമാറ്റം ജിയോയെ സംബന്ധിച്ച് വലിയ പ്രശ്നമല്ല. കാരണം 5ജി സേവനങ്ങള്‍ക്ക് ആവശ്യമായ ഐപി നെറ്റ്വര്‍ക്ക് സൗകര്യങ്ങള്‍ കമ്പനിക്ക് ഇപ്പോഴുണ്ട്.
ഇന്ത്യയില്‍ വിജയകരമായി 5ജി സേവനം നടപ്പിലാക്കിയാല്‍ റിലയന്‍സിന് മറ്റൊരു നേട്ടം കൂടിയുണ്ട്. ഇന്ത്യയില്‍ മികവ് തെളിയിച്ചാല്‍ ആഗോള ടെലികോം കമ്പനികള്‍ക്കായി 5ജി സേവനങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ജിയോയ്ക്ക് കയറ്റുമതി ചെയ്യാം. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി മൊബൈല്‍ ടെക്നോളജി രംഗത്തു കാലൂന്നത്. നിലവില്‍ നോക്കിയക്കും എറിക്സണിനും ഹുവാവെയ്ക്കുമാണ് 5ജി രംഗത്ത് അപ്രമാദിത്വം.

ഗൂഗിളിനൊപ്പം കൈകോര്‍ത്ത് ചിലവു കുറഞ്ഞ 5ജി സ്മാര്‍ട്ഫോണ്‍ അവതരിപ്പിക്കുമെന്നും ബുധനാഴ്ച്ച നടന്ന വാര്്ഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ഇതുവരെ 100 മില്യണ്‍ ജിയോ ഫോണുകള്‍ റിലയന്‍സ് വിറ്റുകഴിഞ്ഞു. പക്ഷെ ഇപ്പോള്‍ ഫീച്ചര്‍ ഫോണുകളില്‍ നിന്നും സ്മാര്‍ട്ഫോണുകളിലേക്ക് മാറാന്‍ ഒരു വലിയ വിഭാഗം ജനത ആഗ്രഹിക്കുന്നു. ഇവര്‍ക്കായി 4ജി, 5ജി ശേഷിയുള്ള പ്രാരംഭ മോഡല്‍ സ്മാര്‍ട്ഫോണ്‍ റിലയന്‍സ് ജിയോ വൈകാതെ പുറത്തിറക്കും, മുകേഷ് അംബാനി അറിയിച്ചു. പദ്ധതിക്കായി ഗൂഗിളുമായി കമ്പനി സഹകരിക്കും. ആന്‍ട്രോയ്ഡ് അധിഷ്ടിത വിലകുറഞ്ഞ 5ജി സ്മാര്‍ട്ഫോണാണ് റിലയന്‍സ് ജിയോ വിപണിയിലെത്തിക്കുക.
'ഇന്ന് അത്യാധുനിക സാങ്കേതികവിദ്യയ്ക്കായി ഇന്ത്യന്‍ ജനതയ്ക്ക് കാത്തിരിക്കേണ്ടതില്ല. സ്മാര്‍ട്ഫോണുകളും ചിലവ് കുറഞ്ഞ ഡാറ്റ പദ്ധതികളും മുന്‍നിര്‍ത്തി രാജ്യത്തെ നൂറു കോടി ജനത ഓണ്‍ലൈന്‍ ലോകത്ത് അനായാസം കടന്നെത്തി. ഇപ്പോള്‍ ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവി സംബന്ധിച്ച് തങ്ങള്‍ക്ക് ഏറെ പ്രത്യാശയുണ്ട്', ആല്‍ഫബെറ്റ് സിഇഓ സുന്ദര്‍ പിച്ചൈ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
ജിയോ പ്ലാറ്റ്ഫോമുകളില്‍ ഗൂഗിള്‍ 33,737 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന കാര്യവും വാര്‍ഷിക പൊതുയോഗത്തില്‍ റിലയന്‍സ് മേധാവി അറിയിച്ചു. നിക്ഷേപം പൂര്‍ത്തിയായാല്‍ കമ്പനിയുടെ 7.7 ശതമാനം ഓഹരി ഗൂഗിള്‍ സ്വന്തമാക്കും. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കൊണ്ട് 15 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് റിലയന്‍സ് ഇതുവരെ സമാഹരിച്ചത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications