സാമ്പത്തിക നിക്ഷേപത്തിന് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് മ്യൂച്വൽ ഫണ്ടുകളെയാണ്. അൽപ്പം റിസ്ക് ഉണ്ടെങ്കിലും ദീർഘകാല നിക്ഷേപത്തിലൂടെ മ്യൂച്വൽ ഫണ്ടിൽ നിന്നും മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കും. സ്ഥിര നിക്ഷേപം, ചെറുകിട സമ്പാദ്യ പദ്ധതികൾ എന്നിവയ്ക്കെല്ലാം നൽകാൻ കഴിയുന്നതിനേക്കാൾ റിട്ടേൺ നൽകാൻ മ്യൂച്വൽ ഫണ്ടുകൾക്ക് സാധിക്കുന്നുണ്ട്. എന്നാൽ ഒരു മ്യൂച്വൽ ഫണ്ട് സ്കീമിൽ നിക്ഷേപിക്കുന്നതിന് മുമ്പ് അതിന്‍റെ മുൻകാല വരുമാനം വിലയിരുത്തണം. മുൻകാല വരുമാനം ഭാവി വരുമാനം ഉറപ്പുനൽകുന്നില്ല, പക്ഷേ അവ ഒരു സ്കീമിന്‍റെ ഭാവി പ്രകടനത്തിന്‍റെ അടിസ്ഥാനമാണ്.
മുൻകാല വരുമാനത്തിന് പുറമേ ഫണ്ട് മാനേജരുടെ പ്രകടനം, ഫണ്ട് ഹൗസിന്‍റെ പ്രശസ്തി, സ്കീമിന്‍റെ വിഭാഗം, മൊത്തത്തിലുള്ള മാക്രോ ഇക്കണോമിക് ഘടകങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കി നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ടിന്‍റെ ഭാവി സാധ്യതകൾ വിലയിരുത്താൻ കഴിയും. കോമ്പൗണ്ടിംഗ് അഥവാ കൂട്ടുപലിശയുടെ മാജിക് എങ്ങനെ മ്യൂച്വൽ ഫണ്ടിൽ പ്രവർത്തിക്കുന്നുവെന്ന് കാണാൻ ഐസിഐസിഐ പ്രുഡൻഷ്യൽ മിഡ് ക്യാപ് മ്യൂച്വൽ ഫണ്ടിന്‍റെ മുൻകാല വരുമാനം നമുക്ക് പരിശോധിക്കാം. 2004 ഒക്ടോബർ 28-നാണ് ഐസിഐസിഐ പ്രുഡൻഷ്യൽ മിഡ് ക്യാപ് മ്യൂച്വൽ ആരംഭിക്കുന്നത്. എയുഎം 6654 കോടി രൂപയാണ്.
20 വർഷത്തെ പ്രകടനം
ഒരു നിക്ഷേപകൻ ഒരു വർഷം മുമ്പ് ഈ സ്കീമിൽ 1 ലക്ഷം നിക്ഷേപിച്ചിരുന്നെങ്കിൽ വെറും 1020 രൂപയാണ് റിട്ടേൺ ലഭിക്കുക. കാരണം ഫണ്ടിന്‍റെ ഒരു വർഷത്തെ വരുമാനം വെറും 1 ശതമാനമാണ്. മൂന്ന് വർഷം മുമ്പ് ആരെങ്കിലും ഇതേ തുക നിക്ഷേപിച്ചിരുന്നെങ്കിൽ നിക്ഷേപം 1.78 ലക്ഷമായി വളരുകയും 21.45 ശതമാനം വാർഷിക വരുമാനം നൽകുകയും ചെയ്യുമായിരുന്നു. എന്നാൽ അഞ്ച് വർഷം മുൻപ് നിക്ഷേപിച്ചിരുന്നെങ്കിൽ ഒരു ലക്ഷം രൂപയുടെ നിക്ഷേപം 3.15 ലക്ഷമായി വളർന്നിട്ടുണ്ടാകും. 25.81 ശതമാനമാണ് വാർഷിക വരുമാനം.

പത്ത് വർഷത്തിനുള്ളിൽ ഒരു ലക്ഷം രൂപയുടെ നിക്ഷേപം 4.26 ലക്ഷമായി വളർന്ന് പ്രതിവർഷം 15.60 ശതമാനം വരുമാനം നൽകുമായിരുന്നു. എന്നാൽ 2004 ഒക്ടോബറിൽ പദ്ധതി ആരംഭിച്ച സമയത്ത് ആരെങ്കിലും 1 ലക്ഷം നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്ന് അതിന്‍റെ മൂല്യം 29.50 ലക്ഷം രൂപ ആയി വളർന്നിട്ടുണ്ടാകും. അതായത് പ്രതിവർഷം ഫണ്ട് 17.64 ശതമാനം റിട്ടേൺ നൽകി. മ്യൂച്വൽ ഫണ്ടിൽ ദീർഘകാലം നിക്ഷേപം നടത്തുന്നതിന്‍റെ ഫലം ഇപ്പോൾ മനസിലായെന്ന് കരുതുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മ്യൂച്വൽ ഫണ്ട് നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ് വ്യക്തമായ ലക്ഷ്യം ഉണ്ടാകണം. ഉദാഹരണത്തിന് വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം, വിരമിക്കൽ, അല്ലെങ്കിൽ ഒരു പുതിയ വീട് വാങ്ങൽ തുടങ്ങിയ അടിസ്ഥാന ലക്ഷ്യങ്ങൾ ഫണ്ട് തിരഞ്ഞെടുക്കലിന് മുൻപ് തിരഞ്ഞെടുക്കണം. അതുപോലെ ഇന്നലെ മികച്ച പ്രകടനം കാഴ്ചവച്ച ഒരു ഫണ്ട് നാളെ അസാധാരണമായ വരുമാനം നൽകണമെന്നില്ല. അതുകൊണ്ടുതന്നെ കൃത്യമായ വിശകലം നടത്തണം. വിപണി വികാരങ്ങൾ നിങ്ങളുടെ നിക്ഷേപ തീരുമാനങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കരുത്. കാരണം സാമ്പത്തിക മാന്ദ്യകാലത്ത് മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വിൽക്കുകയോ സന്തോഷകരമായ സമയത്ത് യൂണിറ്റുകൾ വാങ്ങുകയോ ചെയ്യുന്നത് ദീർഘകാല സമ്പത്ത് കെട്ടിപ്പടുക്കുന്നതിനെ പ്രതികൂലമായി ബാധിക്കും.
അറിയിപ്പ്: മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!



Click it and Unblock the Notifications