തിന്മക്കു മേൽ നന്മ നേടിയ വിജയം. നവരാത്രിയുടെ നിറവിൽ നാടെങ്ങും ആഘോഷ ലഹരിയിലാണ്. ദുർഗ്ഗാഷ്ടമി പൂജകൾക്ക് വിരാമമിട്ട് ഭക്തർ ഇപ്പോൾ മഹാനവമി ആഘോഷങ്ങളിലേക്ക് കടക്കുന്നു. ഈ പുണ്യ മുഹൂർത്തത്തിൽ വിദ്യയും ധനവും ഒരുപോലെ വന്നുചേരുമെന്നാണ് പൊതുവെ വിശ്വാസം. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും, പ്രത്യേകിച്ച് ദേവീ ക്ഷേത്രങ്ങളിൽ നവരാത്രി കാലത്ത് പ്രത്യേക പൂജകളും ആചാരങ്ങളും നടക്കുന്നു. സരസ്വതി പൂജയുടെയും ആയുധ പൂജയുടെയും പ്രധാന ദിനമായാണ് കേരളത്തിൽ മഹാനവമി ആചരിക്കുന്നത്.
സരസ്വതി പൂജയും ആയുധ പൂജയും
മഹാനവമി ദിനം വിദ്യയുടെ ദേവതയായ സരസ്വതിയെ പ്രീതിപ്പെടുത്താനുള്ള പൂജകളാണ് നടത്തുന്നത്. മഹാനവമിക്ക് മുന്നേ, അതായത് ദുർഗാഷ്ടമിയുടെ തലേ ദിവസമാണ് വീടുകളിലും ക്ഷേത്രങ്ങളിലും വിദ്യാലയങ്ങളിലും പുസ്തകങ്ങൾ, ഗ്രന്ഥങ്ങൾ, തൊഴിലുപകരണങ്ങൾ, വാഹനങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവ പൂജയ്ക്ക് വെക്കുന്നത്. ഇത്തവണ സെപ്റ്റംബർ 29നായിരുന്നു പൂജ വെയ്പ്പ് നടന്നത്.
ഏത് മേഖലയിലാണോ കൂടുതൽ വിദ്യയും കഴിവും ആഗ്രഹിക്കുന്നത്, അതിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കേണ്ട ദിനം കൂടിയാണിത്. ഉദാഹരണത്തിന്, ചിലങ്ക പൂജയ്ക്ക് വെക്കുന്നവർ നൃത്തവുമായി ബന്ധപ്പെട്ട വിദ്യ നേടാൻ ആഗ്രഹിക്കുമ്പോൾ, തൊഴിൽ ഉപകരണങ്ങൾ പൂജയ്ക്ക് വെക്കുന്നവർ അവരുടെ മേഖലയിലെ കഴിവ് വികസിപ്പിക്കാൻ പരിശ്രമിക്കുന്നു.

ആചാരങ്ങളും ചടങ്ങുകളും
മഹാനവമി ദിനത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടത്താറുണ്ട്. ക്ഷേത്രങ്ങളിൽ വിശേഷാൽ ദീപാരാധനയും സരസ്വതി മണ്ഡപങ്ങളിൽ ഭക്തിഗാനാലാപനവും മറ്റ് കലാസമർപ്പണങ്ങളും നടക്കും. പൂജയെടുപ്പ് കഴിയുന്നത് വരെ വിദ്യാർത്ഥികൾ പഠനം ഒഴിവാക്കി ദേവിയെ പ്രാർത്ഥിക്കണം. മഹാനവമി കഴിഞ്ഞ് അടുത്ത ദിവസമാണ് വിജയദശമി. ഈ ദിനത്തിലാണ് പൂജയെടുപ്പ്. ഈ ദിവസം പുതിയ കാര്യങ്ങൾ ആരംഭിക്കുന്നതും വിദ്യാരംഭം അഥവാ 'എഴുത്തിനിരുത്ത്' ചടങ്ങ് നടത്തുന്നതും അതീവ പുണ്യകരമായി കണക്കാക്കുന്നു.
ഈ വർഷത്തെ മഹാനവമി ദിനത്തിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും അയക്കാവുന്ന മികച്ച സന്ദേശങ്ങളും ആശംസകളും ഇതാ;
മഹാനവമി ആശംസകൾ
- ഏവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ മഹാ നവമി ആശംസകൾ
- നിങ്ങൾക്കും കുടുംബത്തിനും മഹാനവമി ആശംസകൾ നേരുന്നു.
- സരസ്വതി ദേവിയുടെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടായിരിക്കും. മഹാ നവമി ആശംസകൾ!
- സരസ്വതി ദേവി നിങ്ങൾക്ക് സർവ്വ ഐശ്വരങ്ങളും ചൊരിയട്ടെ, ഹൃദയം നിറഞ്ഞ മഹാനവമി ആശംസകൾ
- ദുർഗ്ഗാദേവിയുടെ അനുഗ്രഹം നിങ്ങളിലും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തിലും ഐശ്വര്യം നിറക്കട്ടെ. സന്തോഷം നിറഞ്ഞ മഹാനവമി ആശംസകൾ!
- വിദ്യയിലും ധനത്തിലും സമൃദ്ധി നിറയട്ടെ. ഏവർക്കും ഐശ്വര്യവും സൗഭാഗ്യവും നിറഞ്ഞ ഒരു മഹാനവമി ആശംസിക്കുന്നു.
- അറിവിൽ വിജയവും കർമ്മരംഗത്ത് ഉയർച്ചയും ഉണ്ടാകട്ടെ. മഹാനവമി ആശംസകൾ!
Gandhi Jayanti Malayalam Wishes: ഗാന്ധി ജയന്തി ആശംസകൾ: പ്രിയപ്പെട്ടവരുമായി ആഘോഷിക്കാം, ആശംസിക്കാം
മഹാനവമി സന്ദേശങ്ങൾ
- ദുർഗ്ഗാ ദേവിയുടെ ദിവ്യശക്തി ഈ മഹാനവമിയിലും എപ്പോഴും നിങ്ങൾക്ക് ശക്തിയും ധൈര്യവും ജ്ഞാനവും നൽകട്ടെ.
- ഈ മഹാനവമിയിൽ, തിന്മയെ മറികടക്കടന്ന് നിങ്ങൾക്ക് നന്മയെ സ്വീകരിക്കാൻ സാധിക്കട്ടെ.
- മഹാനവമി ദിനത്തിൽ, നിങ്ങളുടെ പ്രാർത്ഥനകൾ ഉയരട്ടെ, നിങ്ങളുടെ ആഗ്രഹങ്ങൾ പ്രകടമാകട്ടെ.
- ഈ പുണ്യവേളയിൽ നിങ്ങൾക്ക് സമൃദ്ധിയും, സന്തോഷവും, ആരോഗ്യവും നേരുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications