മഹാശിവരാത്രി വൃതവും ഈ ആചാരങ്ങളും സാമ്പത്തിക വളർച്ചക്കും അഭിവൃദ്ധിക്കും വഴിയൊരുക്കും..
ഇന്ന് ശിവരാത്രി. ഹൈന്ദവ വിശ്വാസപ്രകാരം ശിവന്റെ രാത്രിയാണ് ശിവരാത്രി എന്നറിയപ്പെടുന്നു. എന്നാൽ അതേ സമയം ശിവരാത്രിക്ക് ശിവമായ രാത്രി എന്നു കൂടി അർത്ഥമുണ്ട്. ഈ ശുഭ മുഹൂർത്തത്തിൽ, ശിവക്ഷേത്രങ്ങളിൽ ശിവന് അഭിഷേകവും പൂജകളും നടത്തുന്നു. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്.
ഈ ദിവസത്തെ ആചാരങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കുമെന്നും ദൈവാനുഗ്രഹം കടാക്ഷിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു. അതിനായി ഇന്ന് രാവിലെ മുതൽ ജനപാനമില്ലാതെ ശിവമന്ത്രങ്ങൾ ജപിച്ച് ഭക്തർ ഉറങ്ങാതെ ഉണർന്നിരിക്കുന്നു. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും, പഞ്ചാക്ഷരി മന്ത്രമായ " ഓം നമഃ ശിവായ " ജപിക്കുന്നതും, ശിവപൂജ ചെയ്യുന്നതുമൊക്കെയാണ് ഈ ദിവസത്തെ മറ്റു പ്രധാന ആചാരങ്ങൾ.
ഐതിഹ്യം....
ശിവരാത്രിയുമായി ബന്ധപ്പെട്ട ഐതിഹ്യം പ്രധാന ഐതിഹ്യം ഇതാണ്- പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ കുടിക്കുകയുണ്ടായി. എന്നാൽ ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് അനിഷ്ഠ സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ പാർവതി ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും, വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ മഹാവിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു.
അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന പേര് വരികയും ചെയ്തു. ഈ ദിവസം ഭഗവാന് ആപത്തൊന്നും വരാതെ പാർവതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി എന്ന് വിശ്വസിക്കുന്നത്.

സാമ്പത്തിക വളർച്ചക്ക് കൂവള ഇലയുടെ വഴിപാട്....
കൂവള ഇല പരമേശ്വരന് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ്. മാത്രമല്ല ഇതിനൊപ്പം പാൽ, പഴങ്ങൾ, ചന്ദനം എന്നിവയും സമർപ്പിക്കുന്നത് വളരെ നല്ലതാണ്. ശിവരാത്രി വൃതം അനുഷ്ടിക്കുന്നതിനൊപ്പം ഈ വഴിപാടുകളും ചെയ്താൽ ഭക്തരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുമെന്ന് വേദങ്ങളിൽ പറയുന്നു. കരിയർ വളർച്ചയ്ക്കും ബിസിനസ്സ് വിജയത്തിനും കുറഞ്ഞത് 108 തവണയെങ്കിലും ഓം നമഃ ശിവായ ജപിക്കുന്നത് ഉചിതമാണ്.
പാൽ, അരി, പയർവർഗ്ഗങ്ങൾ, പഴങ്ങൾ തുടങ്ങിയവ മറ്റുള്ളവർക്കായി ദാനം ചെയ്യുന്നത് നല്ലതാണ്. പരമ്പരാഗത വിശ്വാസങ്ങൾ അനുസരിച്ച്, ഈ ദിവസം ദാനധർമ്മങ്ങൾ ചെയ്യുന്നത് ജീവിതകാലം മുഴുവൻ സമൃദ്ധി ഉറപ്പാക്കുകയും സാമ്പത്തിക പ്രതിസന്ധികൾ നീക്കം ചെയ്യുകയും ചെയ്യുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ സേവന പ്രവർത്തനങ്ങൾ നടത്തുകയും അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി സംഭാവനകൾ നൽകുകയും ചെയ്യുന്നതും ഉചിതമാണ്.
മഹാ ശിവരാത്രി വ്രതം ആചരിക്കുന്ന ഭക്തർ അന്നേ ദിനത്തില്‍ അതിരാവിലെ ഉണര്‍ന്ന് ദേഹശുദ്ധി വരുത്തി ശിവക്ഷേത്ര ദര്‍ശനം നടത്തണം. ഉറക്കമില്ലാതെ ഒരു പകലും രാത്രിയും മുഴുവൻ പ്രാർത്ഥനയിലും ധ്യാനത്തിലും ചെലവഴിക്കുന്നു. പിറ്റേന്ന് രാവിലെ ശുദ്ധിയായി ക്ഷേത്രത്തില്‍ പോകാം. ഈ ആചാരങ്ങളിലൂടെ നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുകയും ദൈവിക സംരക്ഷണം ലഭിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ശിവരാത്രിയിലെ അനുഗ്രഹം ലഭിക്കുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾക്ക് ശമനമുണ്ടാവുകയും അതുവരെയുള്ള വീഴ്ചകൾക്ക് അവസാനം ഭവിക്കുകയും ചെയ്യുന്നു.
ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം
മേടം, മിഥുനം, ചിങ്ങം രാശിക്കാർക്ക് ഇത്തവണ ഉയർന്ന സാമ്പത്തിക നേട്ടം ലഭിക്കും. ബിസിനസിൽ നല്ല ലാഭം, കരിയറിൽ പുരോഗതി, കടങ്ങളെല്ലാം വീട്ടി സാമ്പത്തിക സ്ഥിരത എന്നീ സന്തോഷകരമായ നേട്ടങ്ങളാണ് ഇത്തവണത്തെ മഹാശിവരാത്രിയിലൂടെ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications


