മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മൊത്തം അറ്റാദായത്തില്‍ 97 ശതമാനം ഇടിവ്. ജൂണ്‍ പാദത്തിലെ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം 67.79 കോടി രൂപയിലാണ് വന്നുനില്ക്കുന്നത്. കമ്പനി മുന്‍പ് കുറിച്ച 29 കോടി രൂപയുടെ ഒറ്റത്തവണ നേട്ടവും ഇതില്‍ ഉള്‍പ്പെടും. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ 2,259.74 കോടി രൂപാ ലാഭം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കയ്യടക്കിയിരുന്നു.
വര്‍ഷാവര്‍ഷമുള്ള കണക്കുകള്‍ വിലയിരുത്തുമ്പോള്‍ കമ്പനിയുടെ വരുമാനം 56 ശതമാനം ഇടിഞ്ഞതും കാണാം. മുന്‍ സാമ്പത്തികവര്‍ഷം ഒന്നാം പാദം 12,805.47 കോടി രൂപയായിരുന്നു വരുമാനം. എന്നാല്‍ ഇത്തവണ ജൂണ്‍ പിന്നിട്ടപ്പോള്‍ വരുമാനം 5,589.43 കോടി രൂപയായി ഇടിഞ്ഞു.

നടപ്പു സാമ്പത്തികവര്‍ഷം ആദ്യപാദം 27,565 വാഹനങ്ങളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വിപണിയില്‍ വിറ്റത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വാഹന വില്‍പ്പന 78 ശതമാനം കുറഞ്ഞു. 1.23 ലക്ഷം യൂണിറ്റുകള്‍ വിറ്റിരുന്ന നിലയില്‍ നിന്നാണ് ഈ വീഴ്ച്ച. ട്രാക്ടര്‍ വില്‍പ്പനയുടെ കാര്യവും മറ്റൊന്നല്ല.
കഴിഞ്ഞവര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ട്രാക്ടര്‍ വില്‍പ്പന 22 ശതമാനം താഴോട്ടു വീണത് കാണാം. 64,140 ട്രാക്ടര്‍ യൂണിറ്റുകളാണ് ഇക്കുറി മഹീന്ദ്രയ്ക്ക് വില്‍ക്കാനായത്. വാഹനങ്ങളുടെയും ട്രാക്ടറുകളുടെയും കയറ്റുമതിയും ഇക്കാലയളവില്‍ 72 ശതമാനം ഇടിഞ്ഞിട്ടുണ്ട്. 10,923 യൂണിറ്റുകളില്‍ നിന്നും 3,109 യൂണിറ്റുകളായി കയറ്റുമതി കുറഞ്ഞു.
'ഇന്ത്യന്‍ വാഹന വിപണി പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മുന്‍വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ 2021 സാമ്പത്തികവര്‍ഷം ഒന്നാം പാദം 81.5 ശതമാനം മുരടിപ്പാണ് വിപണി നേരിടുന്നത് (ഇരുചക്ര വാഹനങ്ങള്‍ കൂട്ടാതെ). ഏപ്രിലില്‍ ഒരു വാഹനംപോലും വിറ്റുപോയിരുന്നില്ല. എന്തായാലും വാഹന വിപണി തിരിച്ചുവരവിന്റെ പാതയിലാണ്. ജൂണ്‍ മുതല്‍ പ്രാദേശിക മേഖലകളില്‍ നിന്നും ഡിമാന്‍ഡ് ഉയര്‍ന്നു വരുന്നുണ്ട്', ഔദ്യോഗിക പത്രക്കുറിപ്പില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു. ഇതേസമയം, സ്റ്റോക്ക് കുറവും ഉത്പാദനം കൂട്ടാന്‍ നേരിടുന്ന തടസ്സങ്ങളും വിതരണ ശൃഖലയിലെ അനിശ്ചിതത്വങ്ങളും ഇപ്പോഴും വെല്ലുവിളിയാണെന്ന് കമ്പനി പറയുന്നു.
ജൂണ്‍ പാദം 10.3 ശതമാനമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പ്രവര്‍ത്തന മാര്‍ജിന്‍ എത്തിനില്‍ക്കുന്നത്. നികുതി, പലിശ, മൂല്യത്തകര്‍ച്ച, കുടിശ്ശിക എന്നിവയ്ക്ക് മുന്‍പുള്ള ഏകീകൃത വരുമാനം 68 ശതമാനം കുറഞ്ഞ് 573.1 കോടി രൂപയായി. സാമ്പത്തിക പ്രതിസന്ധി മുന്‍നിര്‍ത്തി സാങ്യോങ് മോട്ടോറിലുള്ള വിഹിതം 50 ശതമാനത്തില്‍ താഴെയായി വെട്ടിക്കുറയ്ക്കാന്‍ ഓഹരിയുടമകളുടെ അനുവാദം തേടിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. എന്തായാലും ജൂണ്‍ പാദ കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ ബിഎസ്ഇയില്‍ മഹീന്ദ്ര ഓഹരികള്‍ 1.3 ശതമാനം ഇടിഞ്ഞ് 601.50 രൂപ എന്ന നിലയിലെത്തുകയുണ്ടായി.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications