ഇന്ത്യയിലെ ഓണ്‍ലൈന്‍ ടാക്സി ലോകത്ത് ഓല, യൂബര്‍ കമ്പനികളുടെ അപ്രമാദിത്വമാണ്. എന്നാല്‍ ഇതൊന്നും വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയെ അലട്ടുന്നില്ല. അലൈറ്റ് (Alyte) എന്ന പുതിയ ക്യാബ് സേവനത്തിന് തുടക്കമിടാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. രാജ്യത്തെ കോര്‍പ്പറേറ്റ് ജീവനക്കാരെ അലൈറ്റ് ലക്ഷ്യമിടും. അടുത്ത മൂന്നുവര്‍ഷംകൊണ്ട് അലൈറ്റ് നിരയില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കുമെന്ന് കമ്പനി അറിയിച്ചുകഴിഞ്ഞു.

പുതിയ ക്യാബ് സേവനം തുടങ്ങുന്നതിനൊപ്പം തങ്ങളുടെ മൊബിലിറ്റി സംരംഭങ്ങളെല്ലാം ഒരു കുടക്കീഴില് കൊണ്ടുവരാനും മഹീന്ദ്ര ലക്ഷ്യമിടുന്നുണ്ട്. ആദ്യഘട്ടത്തില്‍ മഹീന്ദ്ര ലോജിസ്റ്റിക്സിന് കീഴിലാണ് അലൈറ്റ് പ്രവര്‍ത്തിക്കുക. എന്നാല്‍ വൈകാതെ അലൈറ്റ്, മേരു ക്യാബ്സ്, ഗ്ലൈഡ്, ഫസ്റ്റ് ചോയിസ് സേവനങ്ങളെ പുതിയ ബിസിനസ് ശാഖയ്ക്ക് കീഴില്‍ മഹീന്ദ്ര കൊണ്ടുവരും. 'മൊബിലിറ്റി സര്‍വീസസ്' എന്നായിരിക്കും ഇതിന് പേര്. മേരു ക്യാബ്സില്‍ മഹീന്ദ്രയ്ക്ക് സിംഹഭാഗം ഓഹരികളുണ്ട്. വൈദ്യുത വാഹനങ്ങളെ മാത്രം ആശ്രയിച്ച് മഹീന്ദ്ര നടത്തുന്ന ക്യാബ് സേവനമാണ് ഗ്ലൈഡ്. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയില്‍ ഫസ്റ്റ് ചോയിസിലൂടെയും കമ്പനി സാന്നിധ്യമറിയിക്കുന്നു.
പ്രത്യേക മൊബൈല്‍ ആപ്പ്
മാര്‍ച്ചില്‍ അലൈറ്റ് ക്യാബുകള്‍ ഓടിത്തുടങ്ങാനിരിക്കെ, പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്ന തിരക്കിലാണ് ഇപ്പോള്‍ മഹീന്ദ്ര ലോജിസ്റ്റിക്സ്. കോര്‍പ്പറേറ്റ് കമ്പനികളുമായി കരാര്‍ അടിസ്ഥാനത്തിലായിരിക്കും അലൈറ്റ് ക്യാബുകള്‍ സഹകരിക്കുക. ജീവനക്കാരെ വീടുകളില്‍ നിന്നും ഓഫീസിലേക്കും തിരിച്ചും എത്തിക്കാനായിരിക്കും കരാര്‍. ഇതിന് പുറമെ കമ്പനിയുടെ ആവശ്യങ്ങള്‍ക്കായുള്ള യാത്രകള്‍ക്കും അലൈറ്റ് ക്യാബുകള്‍ ലഭ്യമാകും. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാകും കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്ക് ക്യാബ് ബുക്ക് ചെയ്യാന്‍ സാധിക്കുക. കരാര്‍ ഒപ്പിട്ട കമ്പനിയിലെ ജീവനക്കാര്‍ക്ക് എംപ്ലോയ്മെന്റ് ഐഡി മുഖേന അലൈറ്റ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.
അലൈറ്റ് എങ്ങനെ വേറിട്ടുനില്‍ക്കും?
നിലവില്‍ ഓലയാണ് കോര്‍പ്പറേറ്റ് ടാക്സി സേവനരംഗം അടക്കിവാഴുന്നത്. ഓലയുടെ കുതിപ്പു കണ്ട് അടുത്തിടെ യൂബറും പ്രത്യേക ബിസിനസ് ഫീച്ചര്‍ അവതരിപ്പിക്കുകയുണ്ടായി. എന്തായാലും ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം പതിനായിരത്തില്‍പ്പരം കമ്പനികള്‍ ഓല കോര്‍പ്പറേറ്റ് സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ അവസരത്തില്‍ മഹീന്ദ്രയുടെ അലൈറ്റ് എങ്ങനെ വേറിട്ടുനില്‍ക്കും? പ്രധാന ചോദ്യമിതാണ്. ബിസിനസ്-ടു-ബിസിനസ് നയമാണ് അലൈറ്റ് പിന്തുടരുന്നത്. എതിരാളികള്‍ പിന്തുടരുന്നതാകട്ടെ ബിസിനസ്-ടു-കണ്‍സ്യൂമര്‍ പോളിസിയും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
