കൊച്ചി: രാജ്യത്തുടനീളം 500 പുതുതലമുറ ഥാറുകളുടെ മെഗാ വിതരണവുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് (എം&എം). 2020 നവംബര്‍ 7നും 8നും ഇടയിലായിരിക്കും പുതുതലമുറ ഥാറുകളുടെ മെഗാ ഡെലിവറി. ലഭ്യമായ വേരിയന്റുകള്‍ക്കായി ലഭിച്ച ബുക്കിങ് ക്രമത്തെ അടിസ്ഥാനമാക്കിയായിരിക്കും വിതരണം. മെഗാ ഡെലിവറിക്ക് എല്ലാ മേഖലകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബുക്കിങ് കഴിഞ്ഞ് ഉപഭോക്താക്കളുടെ കാത്തിരിപ്പിന് ഡെലിവറി ഷെഡ്യൂള്‍ ഉറപ്പ് നല്‍കുന്നതിന് ഓരോ ഉപഭോക്താക്താവിലേക്കും എത്തിച്ചേരാനും കൃത്യമായ/സാധ്യമായ വിതരണ തീയതികള്‍ അറിയിക്കാനും ശക്തമായ ഒരു ഉപഭോക്തൃ ബന്ധിത പ്രക്രിയയും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഓണ്‍ലൈന്‍ ലേലത്തിലൂടെ വാഹനം സ്വന്തമാക്കിയ ആകാശ് മിന്‍ഡയ്ക്ക് ആദ്യ യൂണിറ്റ് കൈമാറിയാണ് നവംബര്‍ ഒന്നിന് പുതുതലമുറ ഥാറിന്റെ വിതരണം കമ്പനി തുടങ്ങിയത്. നിലവില്‍ 20,000 ബുക്കിങ്ങുകൾ പുതിയ ഥാറിനായി മാത്രം മഹീന്ദ്രക്ക് ലഭിച്ചിട്ടുണ്ട്. പ്രതിമാസം രണ്ടായിരത്തോളം വാഹനങ്ങള്‍ നല്‍കാനാണ് കമ്പനിയുടെ പദ്ധതി. ജനുവരിയില്‍ ഇത് മൂവായിരം വരെയായി ഉയര്‍ത്തും. രാജ്യത്തുടനീളം 500 പുതുതലമുറ ഥാറുകള്‍ വിതരണം ചെയ്ത് ദീപാവലി ആഘോഷങ്ങള്‍ക്ക് ആരംഭം കുറിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷന് സിഇഒ വിജയ് നക്ര പറഞ്ഞു. വിതരണ പ്രക്രിയ ആരംഭിച്ച് മുന്നോട്ടു പോവുമ്പോള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് സമയബന്ധിതമായ ഡെലിവറി ഉറപ്പ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടപ്പുവര്‍ഷം മെച്ചപ്പെട്ട പ്രകടനമാണ് മഹീന്ദ്ര കാഴ്ച്ചവെക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 5.6 ശതമാനം നേട്ടം മഹീന്ദ്ര ഓഹരികള്‍ കയ്യടക്കിയിട്ടുണ്ട്. നിഫ്റ്റി സൂചികയില്‍ 1.97 ശതമാനവും നിഫ്റ്റി ഓട്ടോ സൂചികയില്‍ 2.81 ശതമാനവും കുതിക്കാന്‍ മഹീന്ദ്രയ്ക്ക് കഴിഞ്ഞു. നിലവില്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 612.85 രൂപയാണ് മഹീന്ദ്രയുടെ ഓഹരി മൂല്യം. വെള്ളിയാഴ്ച്ചത്തെ വ്യാപാരത്തില്‍ 1.79 ശതമാനം വര്‍ധനവാണ് മഹീന്ദ്ര ഓഹരികള്‍ രേഖപ്പെടുത്തിയത്. ഇതേസമയം, പോയമാസം 1.98 ശതമാനം ഇടിവ് നിഫ്റ്റി ഓട്ടോ സൂചികയില്‍ കമ്പനിക്ക് സംഭവിച്ചിരുന്നു. നിലവില്‍ 7995.5 രൂപയാണ് നിഫ്റ്റി ഓട്ടോ സൂചികയില്‍ മഹീന്ദ്രയുടെ ഓഹരിയൊന്നിന് വില.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications