മഹീന്ദ്ര മനുലൈഫ് മ്യൂച്വല്‍ ഫണ്ട് 'മഹീന്ദ്ര മാനുലൈഫ് ഷോര്‍ട്ട് ടേം ഡെറ്റ് ഫണ്ട്' ആരംഭിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: മഹീന്ദ്ര മനുലൈഫ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (പഴയ പേര് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനി), മഹീന്ദ്ര മനുലൈഫ് ഷോര്‍ട്ട് ടേം ഫണ്ട് എന്ന പേരില്‍ ഓപ്പണ്‍ എന്‍ഡഡ് ഷോര്‍ട്ട് ടേം ഡെറ്റ് പദ്ധതി പുറത്തിറക്കി. ഫെബ്രുവരി ഒമ്പതിന് ആരംഭിച്ച ഇഷ്യു 16-ന് അവസാനിക്കും.

1-3 വര്‍ഷക്കാലയളവിലുള്ള, ഗുണനിലവാരമുള്ള കടം, പണവിപണി ഉപകരണങ്ങളിലുമാണ് ഫണ്ടു നിക്ഷേപം നടത്തുക. സുരക്ഷിതത്വം, എളുപ്പം വിറ്റു പണമാക്കല്‍, പാരമ്പര്യ നിക്ഷേപങ്ങള്‍ക്കു പകരം എന്നിവ ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്ക് യോജിച്ചതാണ് ഈ ഫണ്ട്. പാരമ്പര്യ നിക്ഷേപാസ്തികളേക്കാള്‍ മെച്ചപ്പെട്ട റിട്ടേണും പ്രതീക്ഷിക്കാം. ഫെബ്രുവരി 25 മുതല്‍ ഇതിന്റെ യൂണിറ്റില്‍ വില്‍പ്പനയും തിരച്ചുവാങ്ങലും ആരംഭിക്കും.

മഹീന്ദ്ര മനുലൈഫ് മ്യൂച്വല്‍ ഫണ്ട് 'മഹീന്ദ്ര മാനുലൈഫ് ഷോര്‍ട്ട് ടേം ഡെറ്റ് ഫണ്ട്' ആരംഭിച്ചു

ഫണ്ടിന്റെ നല്ലൊരു ഭാഗം നിക്ഷേപവും മികച്ച ഗുണമേന്മയുള്ള 1-3 വര്‍ഷം കാലയളവിലേക്കുള്ള കടം ഉപകരണങ്ങളിലുമാണ് നിക്ഷേപം നടത്തുകയെന്ന് മഹീന്ദ്ര മനുലൈഫ് മ്യൂച്വല്‍ ഫണ്ട് ഫിക്‌സഡ് ഇന്‍കം മേധാവി രാഹുല്‍ പാല്‍ പറഞ്ഞു. സുരക്ഷിതത്വം, എളുപ്പം വിറ്റു പണമാക്കല്‍, വരുമാനം എന്നിവ സന്തുലിതപ്പെടുത്തിക്കൊണ്ടുള്ളതാണ് ഈ പദ്ധതിയെന്ന് മഹീന്ദ്ര മനുലൈഫ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അശുതോഷ് ബിഷ്‌നോയി സൂചിപ്പിക്കുന്നു. ഡെറ്റ് വിപണിയില്‍ പങ്കാളികളാകുവാന്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്കു പ്രോത്സാഹനവും ഈ പദ്ധതിയില്‍ കൂടി ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പോയവർഷം ഐടി, ഫാർമ മേഖലയിലെ മ്യൂച്വൽ ഫണ്ടുകളാണ് വലിയ മുന്നേറ്റം നടത്തിയത്. ഈ അവസരത്തിൽ കഴിഞ്ഞവർഷം 50 ശതമാനത്തിലധികം വരുമാനം നേടിക്കൊടുത്ത ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ചുവടെ കാണാം.

യുടിഐ ഹെൽത്ത് കെയർ ഫണ്ട്, ഫാർമ - 68%
നിപ്പോൺ ഇന്ത്യ ഫാർമ ഫണ്ട്, ഫാർമ - 67%
എസ്‌ബി‌ഐ ഹെൽത്ത്കെയർ ഓപ്പർച്യുണിറ്റിസ് ഫണ്ട്, ഫാർമ - 67%
ടാറ്റ ഇന്ത്യ ഫാർമ & ഹെൽത്ത് കെയർ ഫണ്ട്, ഫാർമ - 65% ആദിത്യ ബിർള സൺ ലൈഫ് ഡിജിറ്റൽ ഇന്ത്യ ഫണ്ട്, ഐടി - 59%
ഐഡിബിഐ ഹെൽത്ത് കെയർ ഫണ്ട്, ഫാർമ - 59%
എഡൽ‌വെയിസ് ഗ്രേറ്റർ ചൈന ഇക്വിറ്റി ഓഫ്-ഷോർ ഫണ്ട്, അന്താരാഷ്ട്ര ഇക്വിറ്റികൾ - 57%
ഫ്രാങ്ക്ലിൻ ഇന്ത്യ ടെക്നോളജി ഫണ്ട്, ഐടി - 57%
ആദിത്യ ബിർള സൺ ലൈഫ് ഫാർമ & ഹെൽത്ത് കെയർ ഫണ്ട്, അന്താരാഷ്ട്ര ഇക്വിറ്റികൾ - 55%
ടാറ്റ ഡിജിറ്റൽ ഇന്ത്യ ഫണ്ട്, ഐടി - 54%
ബിഒഐ ആക്സ സ്മോൾ ക്യാപ് ഫണ്ട്, സ്മോൾ ക്യാപ് - 54%
മോത്തിലാൽ ഓസ്വാൾ നാസ്ഡാക്ക് 100 എഫ്ഒഎഫ്, ഇന്റർനാഷണൽ ഇക്വിറ്റികൾ - 51%
മോത്തിലാൽ ഓസ്വാൾ നാസ്ഡാക് 100 എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്, ഇന്റർനാഷണൽ ഇക്വിറ്റികൾ - 51%
പി‌ജി‌ഐ‌എം ഇന്ത്യ മിഡ്‌കാപ്പ് ഓപ്പർച്യുണിറ്റിസ് ഫണ്ട്, മിഡ് ക്യാപ് - 50%

Read more about: mutual fund
English summary

Mahindra Manulife Mutual Fund Launches ‘Mahindra Manulife Short term debt fund’

Mahindra Manulife Mutual Fund Launches ‘Mahindra Manulife Short term debt fund’. Read in Malayalam.
Story first published: Wednesday, February 10, 2021, 18:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X