ഉത്സവ സീസണിൽ വിൽപ്പന വർധിപ്പിക്കുന്നതിനായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) സർക്കാർ ജീവനക്കാർക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ ആനുകൂല്യങ്ങളിൾ അനുസരിച്ച് 11,500 രൂപ വരെ അധിക ക്യാഷ് ഡിസ്കൗണ്ട്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര വാഹനങ്ങൾ വാങ്ങുന്നതിനുള്ള വായ്പ പലിശ നിരക്കിൽ കുറവ് എന്നിങ്ങനെ നിരവധി ഓഫറുകളുമായാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്.
സർക്കാർ 2.0
'സർക്കാർ 2.0' എന്ന പേരിലുള്ള ഈ പദ്ധതി അനുസരിച്ച് എല്ലാ സർക്കാർ ജീവനക്കാർക്കും 11,500 രൂപ വരെ കിഴിവ്, സീറോ പ്രോസസ്സിംഗ്, ഫോർക്ലോഷർ ഫീസ്, 7.25 ശതമാനം മുതൽ കുറഞ്ഞ പലിശനിരക്ക് എന്നിവയ്ക്ക് അർഹതയുണ്ടെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വായ്പ ഇളവുകൾ
ഒന്നിലധികം ഫിനാൻസ് പങ്കാളികളുള്ള എട്ട് വർഷം വരെയുള്ള ഏറ്റവും ഉയർന്ന കാലാവധിയിലുള്ള വായ്പകളും ഈ ഇടപാടിൽ ഉൾപ്പെടുന്നു. വ്യക്തിഗത യൂട്ടിലിറ്റി വാഹനങ്ങൾക്ക് പ്രതിമാസം ഇഎംഐകൾ ഒരു ലക്ഷത്തിന് 799 രൂപ മുതൽ ആരംഭിക്കുന്നു. ഇവയിൽ ചിലത് വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴിയാണ് വാഗ്ദാനം ചെയ്യുന്നത്, ഈ ഓഫറുകൾ ലഭിക്കുന്നതിന് ഉപഭോക്താക്കൾ അടുത്തുള്ള ഡീലറുമായി ബന്ധപ്പെടേണ്ടതുണ്ട്.
ഇഎംഐ
തൽക്ഷണ ഇഎംഐ സൗകര്യങ്ങൾ നൽകുന്നതിന് കമ്പനി സാമ്പത്തിക സാങ്കേതിക കമ്പനികളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഡോർ സ്റ്റെപ് സേവനങ്ങളും കോൺടാക്റ്റ്ലെസ് പേയ്മെന്റ് ഓപ്ഷനുകളും മഹീന്ദ്ര ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. മുകളിൽ സൂചിപ്പിച്ച എല്ലാ ഓഫറുകളും മഹീന്ദ്രയുടെ മുഴുവൻ ഉൽപ്പന്നങ്ങൾക്കും ബാധകമാണ്.
ദീപാവലി വിൽപ്പന
ദീപാവലി വിൽപ്പനയുടെ ഭാഗമായി നവംബർ 7 മുതൽ നവംബർ 9 വരെ 500 പുതിയ താർ എസ്‌യുവികൾ വിതരണം ചെയ്യുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അറിയിച്ചു. പുതിയ താറിനുള്ള ബുക്കിംഗ് ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ 20,000 പേരാണ് വാഹനം ബുക്ക് ചെയ്തത്. താർ കമ്പനിയുടെ പ്രതീക്ഷകളെയും ഉൽപാദന ശേഷിയെയും മറികടന്നുവെന്ന് എം & എം ഓട്ടോമോട്ടീവ് ഡിവിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വീജയ് നക്ര പറഞ്ഞു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications