ജൂണിലെ പ്രധാന 7 സാമ്പത്തിക മാറ്റങ്ങൾ ഇതാ.... ഇപിഎഫ്ഒ മുതൽ ക്രെഡിറ്റ് കാർഡ് പോളിസിയിൽ വരെ വമ്പൻ മാറ്റം

റോക്കറ്റ് വേഗത്തിലാണ് 2025 കുതിക്കുന്നത്. രണ്ട് ദിവസങ്ങൾ കഴിഞ്ഞാൽ ജൂൺ മാസമെത്തി. 2025 ജൂൺ 1 മുതൽ നിരവധി സാമ്പത്തിക മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. സാമ്പത്തിക സുരക്ഷയ്ക്കും, ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനുമാണ് പുതിയ മാറ്റങ്ങൾ എത്തുന്നത്. ഇപിഎഫ്ഒ 3.0, എൽപിജി സിലിണ്ടർ വില, എഫ്.ഡി പലിശ നിരക്കുകൾ, ആധാർ അപ്ഡേറ്റ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

2025 ജൂൺ 1 മുതൽ നികുതിദായകരെയും ഡിജിറ്റൽ പേയ്‌മെന്റ് ഉപയോക്താക്കളെയും ബാധിക്കുന്ന സുപ്രധാന മാറ്റങ്ങൾ അറിയാം....;

1. ഇപിഎഫ്ഒ 3.0

2025 ജൂണിൽ ഇപിഎഫ്ഒ 3.0 എത്തും. പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) പിൻവലിക്കലുകൾ ലളിതമാക്കുക, കെവൈസി അപ്‌ഡേറ്റുകൾ മെച്ചപ്പെടുത്തുക, ക്ലെയിം പ്രോസസ്സിംഗ് സമയം കുറയ്ക്കുക തുടങ്ങിട കാര്യങ്ങളാണ് പുതിയ ഇപിഎഫ്ഒ 3.0 സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇപിഎഫ് ഫണ്ടുകൾ വേ​ഗത്തിലും എളുപ്പത്തിലും ലഭിക്കുന്നതിനായി എടിഎം പോലുള്ള കാർഡുകൾ ഇപിഎഫ്ഒ 3.0 അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

2. എൽപിജി സിലിണ്ടറുകളുടെ വില

ജൂൺ 1 മുതൽ എൽപിജി ഗ്യാസ് വിലയിൽ മാറ്റം വന്നേക്കാം. വില വർദ്ധിക്കുകയാണെങ്കിൽ അത് ഗാർഹിക ബജറ്റുകളെ നേരിട്ട് ബാധിക്കും. രാജ്യത്തെ ഭൂരിഭാ​ഗം വീടുകളും പാചക വാതകം ഉപയോ​ഗിക്കുന്നവരാണ്. അതിനാൽ വിലയിലെ മാറ്റം പ്രതിസന്ധി സൃഷ്ടിക്കും. വാണിജ്യ സിലിണ്ടറുകളുടെ വില ഉയരുന്നതും പ്രതിസന്ധി ഉയർത്തും.

ജൂണിലെ പ്രധാന 7 സാമ്പത്തിക മാറ്റങ്ങൾ ഇതാ....

3. എഫ്ഡി പലിശ നിരക്കുകളിൽ മാറ്റം

2025 ജൂൺ 1 മുതൽ ബാങ്ക് എഫ്ഡി പലിശ നിരക്കുകളിൽ മാറ്റം വരും. നിലവിൽ, മിക്ക എഫ്ഡികളും 6.5% നും 7.5% നും ഇടയിൽ പലിശ വാഗ്ദാനം ചെയ്യുന്നു. ആർബിഐയുടെ പണനയത്തിൻ്റെ ഭാ​ഗമായി നിരവധി ബാങ്കുകൾ ഇതിനോടകം പലിശ നിരക്ക് കുറച്ചിട്ടുണ്ട്. എങ്കിലും ജൂണിൽ പല എഫ്.ഡികളുടെ പലിശ നിരക്കിൽ മാറ്റം വന്നേക്കാം. 2025 ജൂൺ 1 മുതൽ, 3 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് 4% മുതൽ 8.4% വരെയായി പലിശ നിരക്കുകൾ കുറക്കും.

4. ക്രെഡിറ്റ് കാർഡ് വഴിയുള്ള യൂട്ടിലിറ്റി പേയ്‌മെന്റുകൾ

ജൂൺ മുതൽ ക്രെഡിറ്റ് കാർഡ് വഴി അടക്കുന്ന യൂട്ടിലിറ്റി ബില്ലുകൾക്ക് ഉയർന്ന നിരക്കുകൾ ഈടാക്കാൻ സാധ്യതയുണ്ട്. വൈദ്യുതി, വെള്ളം, ഇന്റർനെറ്റ് ബില്ലുകൾ തുടങ്ങിയ ചാർജുകൾക്കാണ് അധിക നിരക്ക് നൽകേണ്ടി വരുന്നത്. യൂട്ടിലിറ്റി വിഭാഗങ്ങളിൽ ബാങ്കുകൾ ഇടപാട് ചാർജുകളോ ക്യാഷ്ബാക്ക് ആനുകൂല്യങ്ങളോ പരിഷ്കരിച്ചേക്കാം.

5. എച്ച്ഡിഎഫ്‌സി ബാങ്ക് ലോഞ്ച് ആക്‌സസ് പോളിസി

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെ ടാറ്റ ന്യൂ ഇൻഫിനിറ്റി, ടാറ്റ ന്യൂ പ്ലസ് എന്നീ ക്രെഡിറ്റ് കാർഡുകളുടെ ലോഞ്ച് ആക്‌സസ് പോളിസിയിൽ മാറ്റം വരുന്നു. 2025 ജൂൺ 10 മുതൽ പരിഷ്കരിച്ച മാറ്റങ്ങൾ പ്രാബല്യത്തിൽ എത്തും. പുതിയ നിയമം അനുസരിച്ച് കാർഡ് ഉടമകൾക്ക് ഇനി നേരിട്ട് കാർഡുകൾ സ്വൈപ്പ് ചെയ്‌ത് ഡൊമസ്റ്റിക് ലോഞ്ചുകളിലേക്ക് പ്രവേശിക്കാൻ കഴിയില്ല.

പകരം, ത്രൈമാസ ചെലവ് അടിസ്ഥാനമാക്കി ലോഞ്ച് വൗച്ചറുകൾ നൽകും. മികച്ച ആനുകൂല്യങ്ങൾ നൽകുന്നതിനും കാർഡ് ഉപയോഗം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ മാറ്റം ലക്ഷ്യമിടുന്നത്.

6. ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി

സൗജന്യമായി ആധാർ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി 2025 ജൂൺ 14 നാണ്. ഈ തീയതിക്കുള്ളിൽ ഐഡന്റിറ്റി, മേൽവിലാസ തെളിവ് എന്നിവയുടെ രേഖകൾ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ പിഴ ഈടാക്കും. ജൂൺ 14ന് ശേഷം ഓൺലൈൻ പോർട്ടൽ വഴിയുള്ള അപ്‌ഡേറ്റുകൾക്ക് 25 രൂപയും ആധാർ സെന്ററുകളിൽ നേരിട്ടെത്തി ചെയ്യുന്നതിന് 50 രൂപയും ഫീസ് ഈടാക്കും.

7. കൊട്ടക് മഹീന്ദ്ര ബാങ്ക് ക്രെഡിറ്റ് കാർഡ് ചാർജുകൾ

2025 ജൂൺ 1 മുതൽ കൊട്ടക് മഹീന്ദ്ര ബാങ്ക് ക്രെഡിറ്റ് കാർഡ് ഫീസിൽ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. കറൻസി കൺവേർഷൻ, യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകൾ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഇടപാടുകൾ, വാലറ്റ് ടോപ്പ്-അപ്പുകൾ, ഇന്ധന ചെലവുകൾ എന്നിവയ്ക്കുള്ള ഫീസുകളിലാണ് മാറ്റം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X