2024ൽ മലയാളം സിനിമ ലോകോത്തര സിനിമകളുടെ നിലവാരത്തിലേക്ക് ഉയർന്നു. 100 കോടി ക്ലബിൽ എത്തിയ ചിത്രങ്ങളുടെ എണ്ണം വർദ്ധിച്ചു. സിനിമയോടുള്ള ആളുകളുടെ സമീപനം തന്നെ മാറ്റി മറിച്ച വർഷമായിരുന്നു കടന്നു പോയത്. ഏകദേശം 2024ഓളം ചിത്രങ്ങളാണ് 2024ൽ റിലീസ് ചെയ്തത്. സൂപ്പർ താര ചിത്രങ്ങൾക്കൊപ്പം ചെറിയ സിനിമകളും ഇടംപിടിച്ചു. എന്നാൽ നിർമ്മാതാക്കളുടെ കണക്ക് പ്രകാരം മലയാളത്തിൽ ഏകദേശം 26 ചിത്രങ്ങളാണ് വമ്പൻ കളക്ഷൻ നേടിയത്.
മഞ്ഞുമ്മൽ ബോയ്സ്, ആവേശം, പ്രേമലു, ആടു ജീവിതം, അജയന്റെ രണ്ടാം മോഷണം എന്നീ ചിത്രങ്ങളെല്ലാം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. ഇവയെല്ലാം ഇന്നും മറ്റു ഭാഷയിലെ സിനിമാ പ്രേമികളും സംസാരിക്കുന്ന സിനിമകളാണ്. ഇതിനൊപ്പം കിഷ്കിന്താ കാണ്ഢം, ഗുരുവായൂരമ്പല നടയിൽ, ടർബോ തുടങ്ങിയ ചിത്രങ്ങൾ 50 കോടിക്കു മുകളിൽ വാരിക്കൂട്ടി. എന്നാൽ ഇത്രയും നേട്ടങ്ങൾ ഉണ്ടായെങ്കിലും 2024ൽ 650- 700 കോടിയോളം രൂപയാണ് നഷ്ടം എന്നാണ് കണക്കുകൾ പറയുന്നത്.

ഈ വർഷം റിലീസ് ചെയ്ത 199 പുതിയ ചിത്രങ്ങളും അഞ്ച് റീമാസ്റ്റേർഡ് പതിപ്പുകളും ഏകദേശം 1,000 കോടി രൂപ ചിലവഴിച്ചിട്ടാണ് പുറത്തിറക്കിയത്. എന്നാൽ വമ്പൻ കളക്ഷൻ നേടിയ 26 ചിത്രങ്ങൾക്ക് ഏകദേശം 300 മുതൽ 350 കോടി രൂപ വരെയാണ് ലാഭം നേടിയത് എന്നാണ് കെ.എഫ്.പി.എ (കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ) സെക്രട്ടറി എ രാകേഷ് വ്യക്തമാക്കിയത്. സിനിമാ വ്യവസായം നിലനിർത്താൻ അഭിനേതാക്കളടക്കം എല്ലാ പങ്കാളികളും മലയാള സിനിമയിൽ കർശനമായ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും രാകേഷ് കൂട്ടിച്ചേർത്തു..
തിയേറ്ററിൽ വലിയ ലാഭം സൃഷ്ടിക്കാൻ പല സിനിമകൾക്കും സാധിക്കുന്നില്ല. ഈ വർഷത്തെ ഏറ്റവും വലിയ കലക്ഷൻ നേടിയെന്ന് പറയുന്ന മലയാളം സിനിമ മഞ്ഞുമ്മൽ ബോയ്സാണ്. ഏകദേശം 242 കോടിയായിരുന്നു കലക്ഷൻ. പലരും ഒ.ടി.ടിയിലേക്ക് സിനിമാ കാഴ്ച മാറ്റിയിരിക്കുന്നു. പക്ഷേ തിയേറ്ററിൽ ഹിറ്റായ ചിത്രങ്ങൾക്കാണ് ഒ.ടി.ടിയിൽ മാർക്കറ്റ് കൂടുതലെന്നാണ് രാകേഷ് പറയുന്നത്.
നിരവധി സിനിമാ പ്രവർത്തകർക്ക് ഇതിനെ കുറിച്ച് സംസാരിച്ചു. റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും ആളുകൾ കാണുന്നില്ലെന്നും ചിത്രത്തിൻ്റെ ഉള്ളടക്കവും നിലവാരവും നേരത്തെ നോക്കിയ ശേഷമാണ് പ്രേക്ഷകർ സിനിമ കാണുന്നതെന്നാണ് ഈ വർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നത്- നിർമ്മാതാക്കൾ പറയുന്നു. സിനിമകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കണമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
താരത്തിൻ്റെ മൂല്യത്തിനൊത്താണ് സിനിമകളുടെ ചിലവ് കുറയുന്നതും വർദ്ധിക്കുന്നതും. ഈ വിഷയത്തിൽ മാറ്റം വന്നാൽ നഷ്ടം ഒരു പരിധി വരെ കുറക്കാം. അതായത് പ്രതിഫലത്തിൽ കുറവ് വന്നാൽ സിനിമാ മേഖല വളരും. അഭിനേതാക്കളുടെ പ്രതിഫലം വർധിക്കുന്നത് മൂലമാണ് നിർമ്മാതാക്കൾക്ക് അവരുടെ ചെലവ് നിയന്ത്രിക്കാൻ കഴിയാത്തതെന്ന് വ്യക്തമാണ്.
വരും വർഷത്തിൽ ഈ പ്രതിസന്ധികൾക്ക് അവസാനം വരുമെന്ന് പ്രതീക്ഷിക്കാം. മലയാളം സിനിമ മറ്റു ഇൻസ്ട്രികൾ പോലും അസൂയയോടെ നോക്കുന്ന മേഖലയായി മാറിയിരിക്കുന്നു. അതൊരു ചെറിയ വളർച്ചയല്ല. വിജയ ചിത്രങ്ങളുടെ എണ്ണം വർദ്ധിക്കണം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications