ബെംഗളൂരുവില്‍ കാലാവസ്ഥ മാറ്റം ദൃശ്യമാണ്. ഒരു കാലത്ത്, സുഖവാസത്തിന് പ്രശസ്തമായിരുന്ന നഗരം, ഇന്ന് മറ്റിടങ്ങളെപ്പോലെ ഉയര്‍ന്ന താപനില നേരിടുന്നു. പകല്‍ താപനില, വരും ദിവസങ്ങളില്‍, 29-30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.

ജലക്ഷാമം മുന്‍നിര്‍ത്തി, നിരവധി മുന്‍കരുതലുകളാണ് ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡ് (ബിഎംഡബ്ല്യുഎസ് എസ് ) സ്വീകരിച്ചിരിക്കുന്നത്. ഉയര്‍ന്ന ജലക്ഷാമം നേരിടുന്ന 448 ചെറു പ്രദേശങ്ങള്‍ ബോര്‍ഡ് കണ്ടെത്തി.
ഇവയെ ലക്ഷ്യമാക്കി 10.1 കോടി രൂപയുടെ വേനല്‍ക്കാല പദ്ധതി ബോര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്.
നഗരത്തിന്റെ വടക്ക്, കിഴക്കന്‍ ഭാഗങ്ങളിലാണ് ഈ പ്രദേശങ്ങളേറെയും.
ബിഎംഡബ്ല്യുഎസ് എസ് പദ്ധതികള്‍
5,000 ലിറ്റര്‍ ശേഷിയുള്ള 1,260 മിനി വാട്ടര്‍ ടാങ്കുകള്‍, കുടിവെള്ളം എത്തിക്കാന്‍ 250 ഓളം ടാങ്കറുകള്‍, 196 റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകള്‍, ഇവ നിറയ്ക്കാനുള്ള സജ്ജീകരണങ്ങള്‍ എന്നിവ തയ്യാറാണ്.
47 ജല അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങളും 14 തടാകങ്ങള്‍ നിറയ്ക്കല്‍ പദ്ധതികളും പുരോഗമിക്കുന്നു. 91 കാവേരി ജല ഫില്ലിംഗ് പോയിന്റുകളില്‍ നിന്നാണ് ടാങ്കറുകള്‍ ശുദ്ധീകരിച്ച ജലം ശേഖരിക്കുക.
കരുതല്‍ ജലം സൂക്ഷിക്കും
കാവേരി സ്റ്റേജ് 5 ഓഗ്മെന്റേഷന് പ്രൊജക്ട് പ്രകാരം പമ്പിംഗ് ശേഷി പ്രതിദിനം 773 ദശലക്ഷം ലിറ്ററായതായി ബോര്‍ഡ് അറിയിച്ചു. ഇപ്പോള്‍ 400 ലിറ്റര്‍ ശേഷി മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്.
ജലക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍
ബെംഗളൂരുവിലെ മലയാളി കുടുംബങ്ങള്‍, പ്രത്യേകിച്ച് വടക്ക്, കിഴക്കന്‍ ഭാഗങ്ങളായ യെലഹങ്ക, ഹെബ്ബാള്‍, ജക്കൂര്‍, ഹെന്നൂര്‍, പരിസര പ്രദേശങ്ങള്‍,വൈറ്റ്ഫീല്‍ഡ്, കെആര്‍ പുരം, ഹൂഡി, മഹാദേവപുര എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക കരുതലെടുക്കണം.
അതിവേഗം വളരുന്ന ഈ റെസിഡന്‍ഷ്യല്‍, ഐടി മേഖലകളില്‍ ഭൂഗര്‍ഭജലനിരപ്പ് അനിശ്ചിതമാണ്. ഇവിടുത്തെ പല വീടുകളും കുഴല്ക്കിണറുകളെ ആശ്രയിക്കുന്നുണ്ട്.
ഈ പ്രദേശങ്ങളെ ലക്ഷ്യം വച്ചാണ് ബിഎംഡബ്ല്യുഎസ് എസ്, അവരുടെ കുടിവെള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications