ഒരു രാത്രി കൊണ്ട് നിങ്ങൾക്ക് എത്ര രൂപ സമ്പാദിക്കാൻ കഴിയും..? കേരള ലോട്ടറി അടിച്ചാൽ 1 കോടി. ഇനി ബമ്പർ ലോട്ടറിയാണെങ്കിൽ 25 കോടി. എന്നാൽ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും 61.38 കോടി രൂപ കയ്യിൽ കിട്ടിയ മലയാളിയുണ്ട്. ഭാഗ്യദേവത വിമാനം പിടിച്ച് വന്നപ്പോൾ ബിഗ് ടിക്കറ്റിന്‍റെ ഒന്നാം സമ്മാനം മലയാളിക്ക്. ബിഗ് ടിക്കറ്റ് സീരീസ് 281 ലൈവ് ഡ്രോയിൽ 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് മലയാളിക്ക് ലഭിച്ചത്.
ഭാഗ്യം പരീക്ഷിച്ചത് ഒരുമിച്ച്
സൗദി അറേബ്യയിൽ താമസിക്കുന്ന 52 വയസ്സുകാരനായ ക്യു.സി സൂപ്പർവൈസർ പി.വി. രാജനാണ് സമ്മാനം നേടിയത്. "സുഹൃത്തുക്കൾക്കൊപ്പമാണ് ഞാൻ ഇത്തവണ ബിഗ് ടിക്കറ്റ് എടുത്തത്. വിജയിച്ചു എന്നറിയിച്ചുള്ള ഫോൺകോൾ ലഭിച്ചപ്പോൾ സന്തോഷം അതിരുകവിഞ്ഞു. ഞാൻ ചിന്തിച്ചത് എങ്ങനെയാകും എന്റെ സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളും പ്രതികരിക്കുക എന്നതായിരുന്നു. ഞങ്ങൾ എല്ലാവർക്കും ഒരു സ്വപ്നം യാഥാർത്ഥ്യമായ നിമിഷമാണിത്." - പി.വി. രാജൻ പറയുന്നു.
ഭാഗ്യനമ്പർ ഇതാണ്
നവംബർ ഒൻപതിന് എടുത്ത 282824 എന്ന ടിക്കറ്റാണ് രാജന് സമ്മാനം നേടിക്കൊടുത്തത്. കഴിഞ്ഞ 15 വർഷമായി അദ്ദേഹം മുടങ്ങാതെ ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. കൂട്ടുകാരുടെ നിർദേശപ്രകാരം തുടങ്ങിയ ടിക്കറ്റെടുപ്പ് പിന്നീട് രാജനും അടുത്ത 16 സുഹൃത്തുക്കളും അടങ്ങുന്ന സംഘത്തിന്റെ ഒരു പതിവായി മാറുകയായിരുന്നു. മ്മാനം ലഭിച്ച വിവരം ആദ്യം ഓൺലൈനിൽ കണ്ടത് എന്റെ മൂത്ത സഹോദരനാണ്. രണ്ടു ദിവസം മുമ്പ് അദ്ദേഹം നാട്ടിലേക്ക് പോയിരുന്നു. അതിനാൽ, അദ്ദേഹം വിളിച്ചപ്പോൾ എനിക്കത് തീരെ പ്രതീക്ഷിച്ചില്ല. ആദ്യം ഞാനിത് വിശ്വസിച്ചില്ല, പക്ഷേ കൂടുതൽ കോളുകൾ വരാൻ തുടങ്ങിയതോടെയാണ് ഇത് സത്യമാണെന്ന് മനസ്സിലായതെന്ന് രാജൻ പറയുന്നു.

ഭാഗ്യശാലികൾ നിരവധി
പത്ത് ഭാഗ്യശാലികൾക്ക് 100,000 ദിർഹം വീതമുള്ള പ്രോത്സാഹന സമ്മാനങ്ങൾ ലഭിച്ചു. ദുബായ് നിവാസികളായ ടിന്റോ ജെസ്മോൺ, സുനിൽ കുമാർ, രാകേഷ് കുമാർ കൊദ്വാനി എന്നീ നാല് ഇന്ത്യക്കാരും അജ്മാനിൽ താമസിക്കുന്ന കൈമുള്ള ഷെഖ് മുഹമ്മദ് നാസിറും ഇതിൽ ഉൾപ്പെടുന്നു. ബുധനാഴ്ചത്തെ നറുക്കെടുപ്പിൽ ബിഗ് ടിക്കറ്റ് അവരുടെ ഡ്രീം കാർ സീരീസ് വിജയിയെയും പ്രഖ്യാപിച്ചു. നവംബർ 17 ന് 020002 എന്ന ടിക്കറ്റ് നമ്പർ വാങ്ങിയ ബംഗ്ലാദേശി പ്രവാസി മുഹമ്മദ് റൂബൽ സിദ്ദിഖ് അഹമ്മദ് ഇനി ഒരു മസെരാട്ടി ഗ്രീക്കേൽ സ്വന്തമാക്കും. അദ്ദേഹം അബുദാബി നിവാസിയാണ്.
സമ്മാനങ്ങളുടെ പെരുമഴ
ഡിസംബറിൽ ബിഗ് ടിക്കറ്റ് 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 3-നാണ് ലൈവ് ഡ്രോ. അതേ ദിവസം സമാശ്വാസ സമ്മാനമായി അഞ്ച് ഭാഗ്യശാലികൾക്ക് 50,000 ദിർഹംവീതം ലഭിക്കും. ഒക്ടോബറിൽ, ഇന്ത്യൻ പ്രവാസിയായ 29 കാരനായ അനിൽകുമാർ ബൊള്ള, യുഎഇ ലോട്ടറിയുടെ ആദ്യത്തെ 100 മില്യൺ ദിർഹം വിലമതിക്കുന്ന ജാക്ക്പോട്ട് നേടി. യുഎഇയിൽ ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ സമ്മാനത്തുകയായിരുന്നു അത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
