മറ്റൊരു പ്രവാസി മലയാളി കൂടി യുഎഇയിലെ ബിഗ് ബില്യൺ ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടിപതിയായി. ബുധനാഴ്ച അബുദാബിയിൽ നടന്ന ബിഗ് ബില്യൺ നറുക്കെടുപ്പിലാണ് അജ്മാനിലെ ഒരു ബേക്കറിയിൽ ജോലി ചെയ്യുന്ന അസൈൻ മുഴിപ്പുറത്ത് എന്ന കോഴിക്കോടുകാരനെ ഭാഗ്യം കടാക്ഷിച്ചത്. 12 മില്യൺ ദിർഹമാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. അതായത് ഏകദേശം 24 കോടി രൂപ.
ഭാഗ്യ നമ്പർ
ഭാര്യ ശരീഫ, മക്കളായ സന ഫാത്തിമ, അല ഫാത്തിമ എന്നിവർ നാട്ടിലാണ്. ലോട്ടറി അടിച്ചതോടെ ഏതൊരു പ്രവാസിയെയും പോലെ ഇനി കുടുംബത്തോടൊപ്പം താമസിക്കാനാണ് അസൈനും താത്പര്യം. അജ്മാനിൽ ഒരു ബേക്കറിൽ സെയ്ൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു അസൈൻ. മെയ് 14ന് നറുക്കെടുത്ത 216ാം നമ്പർ നറുക്കെടുപ്പിലാണ് അസൈന് കോടികൾ സമ്മാനമായി ലഭിച്ചത്. അസൈൻ എടുത്ത 139411 എന്ന നമ്പറിനായിരുന്നു സമ്മാനം.
ഇനി നാട്ടിലേയ്ക്ക്
47കാരനായ അസൈൻ കഴിഞ്ഞ 27 വർഷമായി യുഎഇയിൽ ജോലി ചെയ്യുകയാണ്. എല്ലാ പ്രവാസികളെയും പോലെ പണമുണ്ടാക്കി ഒരു ദിവസം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും സെയിൽസ്മാൻ എന്ന നിലയിൽ എനിക്ക് സ്ഥിരമായ ജോലിയുണ്ട്, കോവിഡ് കാലത്തും ജോലി ചെയ്യുന്നുണ്ടെന്നും അസൈൻ ഖലീൽ ടൈംസിനോട് പറഞ്ഞു. എന്നാൽ കുറച്ചു കാലമായി തനിക്ക് നാട്ടിലേയ്ക്ക് മടങ്ങാനുള്ള ചിന്തകൾ ഉണ്ടായിത്തുടങ്ങിയെന്നും എന്നാൽ ഇത്രയധികം വർഷങ്ങൾക്ക് ശേഷവും തനിക്ക് കൂടുതൽ ആയൊന്നും സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ കഴിഞ്ഞ 4-5 തവണയായി താൻ ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അസൈൻ പറഞ്ഞു. അസൈൻ ഒറ്റയ്ക്ക് വാങ്ങിയ ടിക്കറ്റാണിത്. മറ്റാരുമായും പങ്കിട്ടിട്ടില്ല.
വിശ്വാസം വരാതെ
സ്വന്തം പട്ടണമായ കോഴിക്കോട് ഇനി സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാൻ അദ്ദേഹത്തിന് കഴിയും. എന്നിരുന്നാലും, തന്റെ ഭാവി പദ്ധതികളെക്കുറിച്ച് അസൈൻ തീരുമാനിച്ചിട്ടില്ല. ഡ്യൂട്ടി ഫ്രീയിൽ നിന്ന് കോൾ വന്നപ്പോൾ വിശ്വസിക്കാനായില്ലെന്നും ഫോൺ ഉടൻ കട്ടുചെയ്യുകയായിരുന്നെന്നും അസൈൻ പറഞ്ഞതായി ഖലീൽ ടൈംസ് റിപ്പോർട്ട് ചെയ്തു. പിന്നീട് ഇന്‍റർനെറ്റിൽ കണ്ടപ്പോഴാണ് സത്യം മനസിലായതെന്നും അസൈൻ പറയുന്നു.
ബിഗ് ടിക്കറ്റ്
തന്റെ ജീവിതത്തെ വിജയിപ്പിക്കാനും മാറ്റി മറിക്കാനും അവസരം നൽകിയതിന് ബിഗ് ടിക്കറ്റിന് അസൈൻ നന്ദി രേഖപ്പെടുത്തി. ഇപ്പോൾ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 15 അധിക സമ്മാനങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ നറുക്കെടുപ്പ് ജൂലൈ മൂന്നിന് നടക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
