നിലവിൽ മലയാളത്തിലെ ഏറ്റവും പ്രോമിസിങ് ആയ പ്രൊഡക്ഷൻ കമ്പനിയാണ് മമ്മൂട്ടി കമ്പനി. പുറത്തിറക്കിയ എല്ലാ പടങ്ങളും 100% വിജയം കൈവരിച്ച മമ്മൂട്ടി കമ്പനി രക്ഷകർക്ക് വളരെയേറെ പ്രതീക്ഷ നൽകുന്ന പ്രോജക്ടുകളും അനൗൺസ് ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഇതാ ഗൗതം മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്ത മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷനിൽ പുറത്തിറങ്ങിയ ഡൊമിനിക് എന്ന ചിത്രത്തെ കുറിച്ചുള്ള ചില വാർത്തകൾ ആണ് സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നത്.
ഡൊമിനിക് സിനിമ മൂലം മമ്മൂട്ടി കമ്പനിയ്ക്ക് കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് ചില ആളുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. വാർത്ത വലിയ രീതിയിൽ ആളുകൾ ഏറ്റെടുത്തതോടെ ചിത്രത്തിന്റെ യഥാർത്ഥ കണക്കുകളും പുറത്തുവന്നു. വാർത്തകൾ അസംബന്ധമാണെന്നും, കണക്കുകൾ പ്രകാരം 8-10 കോടി മുടക്കിയ സിനിമ ബോക്സ് ഓഫീസിൽ നിലവിൽ തന്നെ 14 കോടിയോളം കളക്ട് ചെയ്തിട്ടുണ്ടെന്നും ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പല തീയേറ്ററിലും ഹൗസ്ഫുൾ ആയി തന്നെയാണ് ചിത്രം ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നത്.
ചിത്രം റിലീസ് ചെയ്ത് ആദ്യ ദിനം മികച്ച ഓപ്പണിങ് നേടിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ കളക്ഷനിൽ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ആദ്യ ദിനം 1.85 കോടി രൂപ നേടാനായപ്പോൾ ചൊവ്വാഴ്ച അത് 40 ലക്ഷത്തിലേക്ക് കുറഞ്ഞു. ഇതോടെ, ചിത്രം തിയേറ്ററിൽ പിടിച്ചു നിൽക്കുമോ എന്ന ആശങ്ക ആരാധകരിൽ ഉയർന്നു. ഇതുവരെ ഇന്ത്യയിൽ ചിത്രം നേടിയത് 7.27 കോടി രൂപയാണ്. എന്നാൽ വർക്കിംഗ് ഡേ ആയതുകൊണ്ട് തന്നെയാണ് തിങ്കൾ ചൊവ്വ ദിവസങ്ങളിൽ കളക്ഷൻ കുറഞ്ഞതെന്നും, വരും ദിവസങ്ങളിൽ അത് വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മമ്മൂട്ടി എന്ന മഹാനടന്റെ സാന്നിധ്യം
മലയാള സിനിമയുടെ മഹാനടനായ മമ്മൂട്ടി നാലു പതിറ്റാണ്ടിലേറെയായി വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ജീവിക്കുകയാണ്. മികച്ച സ്ക്രിപ്റ്റുകൾ തിരഞ്ഞെടുത്ത് പ്രായത്തെ തോല്പ്പിക്കും വിധമാണ് അദ്ദേഹത്തിന്റെ അഭിനയം. പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതാണ് മമ്മൂട്ടിയുടെ പ്രത്യേകത. 70-ാം വയസ്സിലും സിനിമയിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ മമ്മൂട്ടി മടിക്കുന്നില്ല. ഡൊമിനിക് എന്ന കഥാപാത്രം, അദ്ദേഹത്തിന്റെ വിവിധതരത്തിലുള്ള അഭിനയശൈലികൾ വീണ്ടും തെളിയിക്കുന്ന ഒരു വേഷമായി മാറിയിരിക്കുന്നു.
മമ്മൂട്ടി കമ്പനിയുടെ വ്യത്യസ്തമായ സിനിമകൾ
ലാഭക്കണക്കുകൾ
മമ്മൂട്ടി സ്ഥാപിച്ച മമ്മൂട്ടി കമ്പനി മലയാള സിനിമയിലെ വ്യത്യസ്തമായ പ്രോജക്റ്റുകൾ പിന്തുണയ്ക്കുന്ന ഒരു നിർമാണ സ്ഥാപനമാണ്. റോഷാക്ക്, കണ്ണൂർ സ്‌ക്വാഡ്, നന്പകൽ നേരത്ത് മയക്കം തുടങ്ങിയ സിനിമകൾ തികച്ചും വ്യത്യസ്തമായ ശൈലിയിൽ എത്തിയവയാണ്. മികച്ച കഥകൾക്ക് മുൻഗണന നൽകുന്നതിനൊപ്പം, വ്യത്യസ്തത തേടുന്ന സംവിധായകരെയും പുതുമുഖങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് മമ്മൂട്ടി കമ്പനി. മലയാള സിനിമയുടെ ഭാവിയിൽ ഗുണനിലവാരമുള്ള സിനിമകൾ എത്തിക്കാനുള്ള ശ്രമം തുടർന്നും മമ്മൂട്ടി കമ്പനി നടത്തുമെന്നാണ് പ്രേക്ഷകരുടെ വിശ്വാസം.
അതേസമയം, 12 കോടി മുതൽമുടക്കിൽ നിർമ്മിച്ച മമ്മൂട്ടിയുടെ റോഷാക്ക് 39 കോടിയോളമാണ് കേരളത്തിൽ നിന്നും കളക്ട് ചെയ്തത്. ഏറ്റവും കുറഞ്ഞ മുതൽമുടക്കിൽ ഇറങ്ങിയ മമ്മൂട്ടി ചിത്രമായ കാതൽ ദി കോർ 14.5 കോടി രൂപയോളം ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയിട്ടുണ്ട്. 26-32 കോടി മുടക്കി നിർമിച്ച കണ്ണൂർ സ്‌ക്വാഡ് 82 കോടി കളക്ഷൻ നേടിയിട്ടുണ്ട്. എന്നാൽ 70 കോടി മുടക്കിയ മമ്മൂട്ടിയുടെ മമ്മൂട്ടിയുടെ ടർബോ എന്ന സിനിമ 72.50 കൂടിയാണ് ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്. എന്തായാലും എവിടെയും നഷ്ടം രേഖപ്പെടുത്താത്ത കമ്പനിയാണ് നിലവിൽ മമ്മൂട്ടിയുടെ പ്രൊഡക്ഷൻ കമ്പനി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
