മലയാള സിനിമയിലെ ഒരു സുപ്രധാന ട്രെൻഡായി മാറിയിരിക്കുകയാണ് പഴയ ചിത്രങ്ങളുടെ റി റിലീസുകൾ. സാങ്കേതിക വിദ്യയുടെ വേഗത്തിലുള്ള പുരോഗതിയും, ഇന്ന് പ്രേക്ഷകർക്ക് ലഭ്യമായ പുതിയ തിയറ്റർ അനുഭവങ്ങളും, പഴയ കാല സിനിമകളെ വീണ്ടും തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ കാരണമാകുമ്പോൾ, മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ മുൻ നിര നായകന്മാരുടെ സിനിമകൾ ആണ് റീ റിലീസ് ചെയ്യുന്നത്. മോഹൻലാൽ ചിത്രമായ സ്പടികവും ദേവദൂതനും എല്ലാം റിലീസ് ചെയ്തപ്പോൾ മികച്ച കളക്ഷനുകൾ രൂപപ്പെട്ടെങ്കിൽ, മമ്മൂട്ടി ചിത്രമായ വല്യേട്ടനും, പാലേരി മാണിക്യത്തിനും എല്ലാം ദയനീയ പരാജയമാണ് നേരിടേണ്ടിവന്നത്.
ഈ സാഹചര്യത്തിലാണ് ഒരു വടക്കൻ വീരഗാഥ എന്ന മലയാളത്തിലെ കലയത്തെയും മികച്ച ക്ലാസിക് മമ്മൂട്ടി ചിത്രത്തെ വീണ്ടും അണിയറയിൽ എത്തിക്കാൻ സിനിമയുടെ പിന്നണി പ്രവർത്തകർ തീരുമാനിച്ചത്. ചിത്രം പ്രതീക്ഷിച്ചത്ര ലാഭം നൽകിയോ എന്നതാണ് കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ അടിസ്ഥാനത്തിൽ ഇവിടെ പരിശോധിക്കുന്നത്.

ഹരിഹരനും എംടിയും ഒരുക്കിയ ക്ലാസിക്
ഒരു വടക്കൻ വീരഗാഥ (1993) എന്ന സിനിമ, പ്രശസ്ത സംവിധായകൻ ഹരിഹരൻ, മണ്മറഞ്ഞ എഴുത്തുകാരൻ എംടി വാസുദേവൻ നായർ എന്നിവർ സംവിധാനവും രചനയും ചേർന്ന് ഒരുങ്ങിയ ഒരു അനശ്വര കാവ്യം ആയിരുന്നു എന്ന് തന്നെ വേണമെങ്കിൽ പറയാം. വടക്കൻ പാട്ടിലെ ചന്തുവിന്റെ കഥ ചന്തുവിനെ ഭാഗത്തുനിന്ന് നോക്കിക്കാണുന്നതാണ് വടക്കൻ വീരഗാഥ എന്ന ചിത്രം. അതുവരെയുണ്ടായിരുന്ന എല്ലാ കഥകളിയും എം ടി വാസുദേവൻ നായർ എന്ന് എഴുത്തുകാരൻ പൊളിചെഴുതുക കൂടിയായിരുന്നു ഇതിലൂടെ.
ഈ ചിത്രത്തിൽ മമ്മൂട്ടി ചന്തുവായിട്ടാണ് വേഷമിട്ടത്. വടക്കൻപാട്ടിൽ ചന്തു വല്ല ചതിച്ചതെന്നും അത് മറ്റൊരു ചതിയുടെ ബാക്കിയാണെന്നും ചിത്രം പറഞ്ഞു വെക്കുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നു ആയിരുന്നു ചന്തു എന്ന് നിസ്സംശയം പറയാം.
റീ റിലീസിന്റെ നേട്ടം
ഒരു വടക്കൻ വീരഗാഥ 2025-ൽ വീണ്ടും തിയറ്ററുകളിലെത്തിയപ്പോൾ, അത് പുതിയൊരു ചരിത്രം തന്നെ സൃഷ്ടിച്ചു. ഇന്നത്തെ പല പ്രമുഖ താരങ്ങളും അന്ന് വടക്കൻ വീരഗാഥയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2025 ഫെബ്രുവരി 8 ന് റീ റിലീസ് ചെയ്ത ഈ ചിത്രം രണ്ടുദിവസം കൊണ്ട് 25 ലക്ഷം രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫിസിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഒരു വടക്കൻ വീരഗാഥ മികച്ച കളക്ഷൻ ആണ് ഞായറാഴ്ച നേടിയതെന്നും പറയപ്പെടുന്നു. മമ്മൂട്ടിയുടെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ചു വടക്കൻ വീരഗാഥ നല്ല കളക്ഷൻ തന്നെ നൽകുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.
മമ്മൂട്ടിയുടെ റീ റിലീസ് ചിത്രങ്ങൾ എല്ലാം തന്നെ വലിയ പരാജയം ആയിരുന്നു. പ്രത്യേകിച്ച് ഏറെ പ്രേഷകശ്രദ്ധ നേടിയ വല്യേട്ടൻ വരെ 4k യിൽ എത്തിയപ്പോൾ പരാജയപ്പെട്ടു എന്നതാണ് സത്യം. എന്നാൽ ഒരു വടക്കൻ വീരഗാഥ ഇതിനകം തന്നെ തന്റെ പകുതിയിൽ 25 ലക്ഷം രൂപയുടെ കളക്ഷൻ നേടുകയും, തിയറ്ററുകളിൽ രണ്ടു ദിവസങ്ങൾ കൊണ്ട് അതൊരു വലിയ ട്രെൻഡ് ഉണ്ടാക്കി എന്നതും യാഥാർത്ഥ്യമാണ്.
മമ്മൂട്ടിയുടെ റി റിലീസ് ചിത്രങ്ങൾ
മമ്മൂട്ടി സിനിമകളുടെ റീ റിലീസ് ട്രെൻഡ് 2020-ൽ തന്നെ ആരംഭിച്ചിരുന്നു. എന്നാൽ, ഒരു വടക്കൻ വീരഗാഥ റിലീസിന് മുമ്പ് ആവനാഴി, പാലേരി മാണിക്യം, വല്യേട്ടൻ എന്നിവയുടെ റി റിലീസുകൾ മികച്ച ബോക്സ് ഓഫീസ് പ്രകടനത്തിൽ കലാശിച്ചില്ല.
മലയാള സിനിമയിലെ റി റിലീസുകൾ
ഒരു വടക്കൻ വീരഗാഥ റിലീസ് ചെയ്യപ്പെട്ടതോടെ മലയാളത്തിൽ റി റിലീസ് ചെയ്യുന്ന ഏഴാമത്തെ സിനിമയായി ഇത് മാറി. മമ്മൂട്ടിയുടെ ചിത്രങ്ങൾക്കൊപ്പം, എത്തിയ മോഹൻലാലിന്റെ സ്ഫടികം, മണിച്ചിത്രത്താഴ് , ദേവദൂതൻ എന്നിവയും റീ റിലീസ് ചെയ്തിരുന്നു. എന്നാൽ ഇവയെല്ലാം മികച്ച കളക്ഷൻ സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ ഉള്ളത്. നിലവിൽ മോഹൻലാലിന്റെ ദേവദൂതൻ ആണ് റീ റിലീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications