ഇന്ത്യൻ സിനിമയിലെ മഹാനടൻമാരിൽ ഒരാളാണ് മെഗാസ്റ്റാർ മമ്മൂട്ടി. 54 വർഷമായി സിനിമാ മേഖലയിലെ നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് മമ്മൂട്ടി. സിനിമയോടുള്ള ഭ്രാന്തമായ ഇഷ്ടം കൊണ്ടാണ് ഇന്നും സിനിമയിൽ ശക്തമായി നിലനിൽക്കാൻ അദ്ദേഹത്തിന് സാധിക്കുന്നത്. ചെറിയ വേഷങ്ങളിലൂടെ അഭിനയിച്ച മമ്മൂട്ടി വില്ലൻ വേഷങ്ങളിലും പിന്നീട് നായകനായും തിളങ്ങി. അഭിനയത്തിലൂടെ കോരിത്തരിപ്പിക്കുന്ന അദ്ദേഹത്തിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
സിനിമയാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ പ്രധാന തട്ടകം. എന്നാൽ അദ്ദേഹം രണ്ടു വർഷത്തോളം അഭിഭാഷകനായി ജോലി ചെയ്തിരുന്നു, അതിനു ശേഷമാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തൃഷ്ണ, അഹിംസ, ഒരു വടക്കൻ വീരഗാഥ, പൊന്തൻമാട, മതിലുകൾ, അടിയൊഴുക്കുകൾ തുടങ്ങി അദ്ദേഹത്തിന്റെ ഉള്ളിലെ നടനെ ലോകം അംഗീകരിച്ച നിരവധി ചിത്രങ്ങളുണ്ട്. ഇതുവരെ 350ൽ അധികം സിനിമകളാണ് മമ്മൂട്ടി ചെയ്തിരിക്കുന്നത്.
മെഗാസ്റ്റാറിന്റെ മൊത്തം ആസ്തി എത്ര?
സിനിമയിലൂടെ എത്ര രൂപയാണ് മമ്മൂട്ടി സമ്പാദിച്ചിരിക്കുന്നത്? നിലവിലെ കണക്ക് പ്രകാരം അദ്ദേഹത്തിന് ഏകദേശം 340 കോടി രൂപയുടെ ആസ്തിയുണ്ട്. ഇന്ന് മോളിവുഡ് സിനിമകളിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. ചില ചിത്രങ്ങൾക്ക് 10 കോടി മുതൽ 50 കോടി വരെ പ്രതിഫലം വാങ്ങിയിട്ടുണ്ട്.
സിനിമാ അഭിനയത്തിനു പുറമേ നിരവധി ബ്രാൻഡുകളുമായും അദ്ദേഹത്തിന് പങ്കാളിത്തമുണ്ട്. 4 കോടി രൂപ വരെ ഇതിലൂടെ ലാഭം കിട്ടുന്നുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക്, കെൻസ ടി.എം.ടി, ഉദയം, സാറാസ്, സൈലം തുടങ്ങിയവ ലിസ്റ്റിലുള്ള ചില ബ്രാൻഡുകളാണ്.

നിർമ്മാതാവ് മമ്മൂട്ടി...
അഭിനയത്തിനു പുറമേ മമ്മൂട്ടി ഒരു മികച്ച ബിസിനസുകാരനാണ്. അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയാണ് മമ്മൂട്ടി കമ്പനി. റൊഷാർക്ക്, കാതൽ ദി കോർ, ടർബോ, കണ്ണൂർ സ്കോഡ് എന്നീ ചിത്രങ്ങളെല്ലാം മമ്മൂട്ടിയുടെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങളാണ്. അതിനാൽ തന്നെ അഭിനയത്തിനു പുറമേ നിർമ്മാണത്തിലൂടെയും താരത്തിന് വരുമാനം ലഭിക്കുന്നുണ്ട്.
കൊച്ചിയിലെ ആഢംബര വീട്..
കൊച്ചിയിലെ കടവന്ത്രയിൽ മമ്മൂട്ടിയും ഒരു ആഡംബര ബംഗ്ലാവുണ്ട്. ഇതിന് ദുൽഖർ സൽമാനും പങ്കാളിത്തമുണ്ട്. ഏകദേശം 4 കോടി രൂപ വിലമതിക്കുന്ന ഈ വസതി പരിസ്ഥിതി സൗഹൃദ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു. സോളാർ പാനലുകൾ, തറ മുതൽ സീലിംഗ് വരെയുള്ള ജനാലകൾ, പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകൾ എന്നിവയാണ് ഈ വസതിയുടെ പ്രധാന ആകർഷക ഘടകങ്ങൾ. മമ്മൂട്ടിയുടെ മരുമകൾ അമാൽ സൂഫിയയാണ് ഈ ആഢംബര വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചാലക്കുടിയിലെ അദ്ദേഹത്തിന്റെ കൊട്ടാരസമാന വസതിയും ആഢംബര ജീവിതത്തെ എടുത്തു കാട്ടുന്നു.
റിയൽ എസ്റ്റേറ്റിൽ നിക്ഷേപമുണ്ട്....
കൊച്ചി, ബാംഗ്ലൂർ, ചെന്നൈ, ദുബായ് തുടങ്ങിയ പ്രധാന നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് മേഖലകളിൽ മമ്മൂട്ടിക്ക് നിക്ഷേപമുണ്ട്. മാത്രമല്ല ഇദ്ദേഹത്തിന് വലിയ കൃഷിഭൂമികളും സ്വന്തമായുണ്ട്.
മമ്മൂട്ടിയുടെ ആഢംബര കാർ ശേഖരം....
കാറുകളോടുള്ള മമ്മൂട്ടിയുടെ പ്രണയം എല്ലാവർക്കും അറിയാം. നിരവധി ആഢംബര കാറുകളാണ് അദ്ദേഹത്തിൻ്റെ ഗ്യാരേജിലുള്ളത്;
മെഴ്‌സിഡസ് ബെൻസ്ജി-ക്ലാസ് : 2.55 കോടി മുതൽ 4 കോടി രൂപ വരെ വിലയുണ്ട്
റേഞ്ച് റോവർ സ്പോർട്ട്: 1.64 കോടി രൂപ മുതൽ 1.84 കോടി രൂപ വരെ വിലയുണ്ട്
ജാഗ്വാർ എഫ്-ടൈപ്പ്
ഇതു കൂടാതെ 1.3 കോടി രൂപ വിലവരുന്ന ഒരു BMW E 46 M3, ഒരു ടൊയോട്ട ലാൻഡ് ക്രൂയിസർ, ഒരു ഓഡി A7, ഒരു മിനി കൂപ്പർ S, ഒരു മിത്സുബിഷി പജേറോ സ്പോർട്ട് , ഒരു ജാഗ്വാർ XJ എന്നിവയുൾപ്പെടെ വമ്പൻ വാഹനങ്ങളുടെ ഒരു വലിയ ശേഖരം അദ്ദേഹത്തിനുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
