ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശിർവാദിന് 23 സംസ്ഥാനങ്ങളിലായി 25 ലക്ഷത്തിലധികം ഉപഭോക്തക്കളുണ്ട്
രാജ്യത്തെ രണ്ടാമത്തെ വലിയ സ്വർണ്ണ വായ്പ കമ്പനിയായ മനപ്പുറം ഫിനാൻസ് ഒരു വർഷത്തിനുള്ളിൽ തങ്ങളുടെ മൈക്രോഫിനാൻസ് വിഭാഗമായ ആശിർവാദ് മൈക്രോഫിനാൻസ് പൊതുജനങ്ങളിൽ നിന്നും ഓഹരി ശേഖരിക്കാനൊരുങ്ങുന്നു. അത്തരത്തിലുള്ള ലക്ഷ്യത്തോടെയാണ് ഇപ്പോൾ കമ്പനി പ്രവർത്തിക്കുന്നതെന്ന് കമ്പനിയിലെ തന്നെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശിർവാദിന് 23 സംസ്ഥാനങ്ങളിലായി 25 ലക്ഷത്തിലധികം ഉപഭോക്തക്കളുണ്ട്. 5360 കോടി രൂപ വായ്പ ഇനത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചിരിക്കുന്നു. മൈക്രോ ഫിനാൻസ് വിഭാഗത്തിൽ രാജ്യത്തെ നാലാമത്തെ കമ്പനിയാണ് ആശിർവാദ്.
2008 ൽ എസ്.വി രാജ വൈദ്യനാഥൻ സ്ഥാപിച്ച ആശിർവാദ് 2015 ഫെബ്രുവരിയിൽ 48.63 കോടി രൂപയ്ക്ക് മണപ്പുറം ഏറ്റെടുക്കുകയായിരുന്നു. വി പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള കമ്പനി ആദ്യം 71 ശതമാനം ഓഹരികൾ വാങ്ങി. പിന്നീട് ഇത് 95 ശതമാനമായി ഉയർത്തി. ബാക്കി സ്ഥാപകൻ വൈദ്യനാഥന്റെ പക്കലാണ്. മണപ്പുറത്തിന് കീഴിൽ ആശിർവാദ് വളർച്ചയിൽ വലിയ നേട്ടമുണ്ടാക്കി.
പ്രധാനമായും തെക്കൻ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കേരളം, കർണാടക എന്നിവിടങ്ങളിലാണ് ബാങ്കിന്റെ പ്രവർത്തനമെങ്കിലും 23 സംസ്ഥാനങ്ങളിലെ 314 ജില്ലകളിലായി 1,030 ശാഖകളുണ്ട്. 2020 ഡിസംബർ പാദത്തിൽ 5,357.71 കോടി രൂപയുടെ വായ്പാ നൽകിയപ്പോൾ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 5,022.14 കോടിയിൽ നിന്ന് 6.68 ശതമാനം വളർച്ച നേടി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications