സ്വർണ വായ്പകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എൻ.ബി.എഫ്.സി സ്ഥാപനമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ ഓഹരികൾ ഇന്ന് മാർച്ച് 18 ചൊവ്വാഴ്ച കുതിക്കുന്നു. ബി.എസ്.ഇയിൽ 0.14% കുതിപ്പാണ് കാണുന്നത്. ഫണ്ട് സമാഹരണം പരിഗണിക്കുന്നതിനായി മാർച്ച് 20 ന് നടക്കാനിരിക്കുന്ന ബോർഡ് മീറ്റിംഗിന് മുന്നോടിയായി ഇന്ന് ഓഹരികൾ ഉയർന്നത്. ഓഹരി വില 213 രൂപ വരെ ഉയർന്ന് ഇപ്പോൾ 210 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം 209.62 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
തിങ്കളാഴ്ച നടന്ന എക്സ്ചേഞ്ച് ഫയലിംഗിൽ, ഫണ്ട് സമാഹരണ നിർദ്ദേശം ചർച്ച ചെയ്യാൻ മാർച്ച് 20 വ്യാഴാഴ്ച ബോർഡ് യോഗം ചേരുമെന്ന് മണപ്പുറം ഫിനാൻസ് അറിയിച്ചു. ഇക്വിറ്റി ഷെയറുകൾ, വാറന്റുകൾ അല്ലെങ്കിൽ കമ്പനിയുടെ ഇക്വിറ്റി ഷെയറുകളായി മാറ്റാവുന്ന മറ്റ് സെക്യൂരിറ്റികൾ എന്നിവ ഇഷ്യൂ ചെയ്തുകൊണ്ട് ഫണ്ട് സമാഹരിക്കാം.
സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ പ്രിഫറൻഷ്യൽ ഇഷ്യു വഴി ഡെബ്റ്റ് സെക്യൂരിറ്റികൾ വഴിയോ, ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് (ക്യുഐപി) വഴിയോ, റൈറ്റ്സ് ഇഷ്യു വഴിയോ അല്ലെങ്കിൽ നിയമം അനുശാസിക്കുന്ന മറ്റേതെങ്കിലും രീതിയിലൂടെയോ ഫണ്ട് സമാഹരണം നടത്താം. മാത്രമല്ല ബോർഡ് മീറ്റിംഗിൽ മറ്റ് ബിസിനസ് കാര്യങ്ങൾ കൂടെ പരിഗണിക്കുമെന്നും മണപ്പുറത്തിന്റെ എക്‌സ്‌ചേഞ്ച് വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു. കമ്പനിയുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
ഫെബ്രുവരിയിൽ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബെയിൻ ക്യാപിറ്റൽ മണപ്പുറം ഫിനാൻസിൻ്റെ നിയന്ത്രണ ഓഹരി സ്വന്തമാക്കാനുള്ള കരാറിലേക്ക് എത്തുന്നു എന്ന റിപ്പോർട്ട വന്നിരുന്നു. ഇതോടനുബന്ധിച്ച് മണപ്പുറത്തിന്റെ ഓഹരികൾ ശ്രദ്ധാകേന്ദ്രമായിരുന്നു. ബെയിൻ കമ്പനിയിൽ നിന്ന് പുതിയ മൂലധനം കണ്ടെത്തുന്നതും പ്രൊമോട്ടർമാരുടെ ഓഹരി വിൽപ്പനയും ഈ കരാറിൽ ഉൾപ്പെട്ടേക്കാം.

ഡിസംബർ പാദത്തിന്റെ അവസാനത്തിൽ, മണപ്പുറത്തിന്റെ പ്രൊമോട്ടർമാർക്ക് കമ്പനിയിൽ 35% ഓഹരികളുണ്ടായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മണപ്പുറത്തിന്റെ ഓഹരികൾ 11.4% നേട്ടമുണ്ടാക്കി, 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 230 രൂപക്ക് അടുത്താണ് വ്യാപാരം നടന്നത്. എന്നിരുന്നാലും, ഓഹരികൾ എഫ് & ഒ നിരോധനത്തിൽ തുടരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.
മൂന്നാം പാദത്തിലെ ഫലങ്ങൾ....
മൈക്രോഫിനാൻസ് ബിസിനസിലെ സമ്മർദ്ദം കാരണം ഡിസംബർ മാസത്തിലെ പാദത്തിൽ പ്രതീക്ഷിച്ചതിലും ദുർബലമായ വരുമാനമാണ് കമ്പനി റിപ്പോർട്ട് ചെയ്തിരുന്നത്. 2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ സംയോജിത അറ്റാദായം 282 കോടി രൂപയായി കുറഞ്ഞു, അതേസമയം മൈക്രോഫിനാൻസ് വിഭാഗത്തിൽ നിന്നുള്ള കിട്ടാക്കടങ്ങളും മറ്റും നാലിരട്ടിയായി ഉയർന്ന് 473 കോടി രൂപയായി. മണപ്പുറം ഫിനാൻസിൻ്റെ മൊത്തം വരുമാനത്തിന്റെ 75 ശതമാനവും സ്വർണ വായ്പയാണ്. സ്വർണ വില റെക്കോർഡ് ഉയരത്തിലേക്ക് എത്തിയതോടെ മൊത്തം വരുമാനം 17 ശതമാനം ഉയർന്നു.
മണപ്പുറം ഫിനാൻസിൻ്റെ ഓഹരികൾക്ക് പ്രകടമായ വീഴ്ചകൾ സംഭവിച്ചിട്ടില്ല. ഈ വർഷം ഇതുവരെയുള്ള കണക്ക് പ്രകാരം 10 ശതമാനത്തിലധികം ഓഹരികളാണ് ഉയർന്നിട്ടുള്ളത്.
മണപ്പുറം ഫിനാൻസ് ലിമിറ്റഡ്...
1992- ൽ സ്ഥാപിതമായ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമാണ് മണപ്പുറം ഫിനാൻസ് ലിമിറ്റഡ്. പ്രധാനമായും സ്വർണ വായ്പകളാണ് മണപ്പുറത്തിൻ്റെ ശ്രദ്ധാ കേന്ദ്രം. കൂടാതെ വ്യക്തികളുടെയും ബിസിനസുകളുടെയും സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. 2025 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ കണക്ക് പ്രകാരം 1,798.71 കോടിയാണ് കമ്പനിയുടെ വരുമാനം.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications