കേരളത്തിലെ വടക്കന്‍ ജില്ലക്കാരുടെ ചിരകാല ആഗ്രഹം നിറവേറ്റി ഇന്ത്യന്‍ റെയില്‍വേ. മംഗളൂരുവില്‍ നിന്നും മലബാര്‍, മധുര വഴി രാമേശ്വരം ട്രെയ്ന്‍ മാര്‍ച്ച് 1 മുതല്‍ ഓടിത്തുടങ്ങും. മധുരയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗളൂരു സെന്‍ട്രല്‍-രാമേശ്വരം-മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ് ഫ്ലാഗ്ഓഫ് ചെയ്യും.

മലബാറുകാരുടെ എക്കാലത്തേയും ആവശ്യമാണ് പാലക്കാട്, മധുരവഴി രാമേശ്വരത്തേയ്ക്ക് ഒരു ട്രെയ്ന്‍ സര്‍വീസ്. തീര്‍ത്ഥാടനകേന്ദ്രങ്ങളായ പഴനിയും രാമേശ്വരവും മധുരയും സന്ദര്‍ശിക്കാന്‍ നിലവില്‍ മറ്റ് ഗതാഗത മാര്ഗ്ഗങ്ങളേയാണ് ഇവര്‍ ആശ്രയിക്കുന്നത്. 2024 മാര്‍ച്ചില്‍ രാമേശ്വരം-മംഗലാപുരം സെന്‍ട്രല്‍-രാമേശ്വരം നമ്പര്‍ 16621/16622 ട്രെയിന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാമ്പന്‍പാലം പ്രവര്‍ത്തനരഹിതമായതോടെ സര്‍വീസ് ആരംഭിച്ചില്ല.
വികസനപ്രവര്‍ത്തനങ്ങള്‍ക്കായി രാമേശ്വരം സ്റ്റേഷന് അടച്ചിട്ടതും സര്‍വീസിനെ ബാധിച്ചു. പിന്നീട് 2025 ഏപ്രില്‍ 6 ന് പുതിയ പാമ്പന്‍ പാലം തുറന്നതിനുശേഷം സര്‍വീസിനായുള്ള മുറവിളികള്‍ ശക്തമായി. ഇതോടെയാണ് റെയില്‍വേ കനിഞ്ഞത്.
''രാമേശ്വരം ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്, ഇത്രയും വര്‍ഷങ്ങളായി അവിടെ എത്താന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടായിരുന്നു,'' മംഗളൂരു വെസ്റ്റ് കോസ്റ്റ് റെയില്‍ യാത്രി വികസന സമിതിയിലെ ഹനുമന്ത കാമത്ത് പറഞ്ഞു.
രാമനാഥപുരം ജില്ലയില്‍ നിന്നുള്ള ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെ നിരവധി തമിഴ് യാത്രികര്‍ക്കും ട്രെയിന്‍ പ്രയോജനപ്പെടും.
സമയക്രമം
നിര്‍ദ്ദിഷ്ട ഷെഡ്യൂള്‍ പ്രകാരം, ആഴ്ചതോറുമാണ് നമ്പര്‍ 16622 ട്രെയിന്‍ സര്‍വീസ് നടത്തുക. ശനിയാഴ്ചകളില്‍ വൈകുന്നേരം 7.30 ന് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് ഞായറാഴ്ചകളില്‍ രാവിലെ 10.50 ന് രാമേശ്വരത്ത് എത്തിച്ചേരും, പാലക്കാട്, മധുര, മാനാമധുരൈ വഴി കടന്നുപോകും.
മടക്കയാത്രയില്‍, ട്രെയിന്‍ നമ്പര്‍ 16621 ഞായറാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് 3.30 ന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55 ന് മംഗളൂരു സെന്‍ട്രലില്‍ എത്തിച്ചേരും.തീര്ത്ഥാടനകേന്ദ്രങ്ങള്ക്കൊപ്പം പാമ്പന്‍പാലം വഴി ഒരു യാത്രയും ഈ ട്രെയിന്‍ സമ്മാനിക്കും.
മറ്റ് പുതിയ ട്രെയിനുകള്‍
മംഗളൂരു-രാമേശ്വരം വീക്ക്ലി എക്സ്പ്രസ്, താംബരം-മംഗളൂരു ജംഗ്ഷന് അമൃത് ഭാരത് എക്സ്പ്രസ്, കോയമ്പത്തൂര്‍-ധന്‍ബാദ് അമൃത് ഭാരത് എക്സ്പ്രസ്, നാഗര്‍കോവില്‍-ചാര്‍ളപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ് എന്നീ നാല് ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയുടെ ഭാഗമായി ദക്ഷിണ റെയില്‍വേയുടെ കീഴില്‍ വികസിപ്പിച്ച സ്റ്റേഷനുകളും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും.
More From GoodReturns

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ



Click it and Unblock the Notifications