മംഗലാപുരം-രാമേശ്വരം ട്രെയിനിലെ യാത്ര മികച്ച ഒരു അനുഭവമാണ്. കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലികളും മലനിരകളും പാമ്പന്‍ പാലവും പ്രകൃതി രമണീയതയുടേയും എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെയും നേര്‍ക്കാഴ്ചകളാകുന്നു.

മലബാറില്‍ നിന്നുള്ള പഴനി,മധുര,രാമേശ്വരം തീര്‍ത്ഥാടകരാണ് ട്രെയിനിന്റെ പ്രധാന ഗുണഭോക്താക്കള്‍. മാര്‍ച്ച് ഒന്നിനായിരുന്നു കന്നി ഓട്ടം.
സ്റ്റോപ്പുകള്‍
മംഗളൂരുവില്‍ നിന്നും രാത്രി ശനിയാഴ്ച രാത്രി 7.30 ന് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച രാവിലെ 11.45 ന് രാമേശ്വരത്തെത്തും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 നാണ് രാമേശ്വരത്തുനിന്നും മടക്കയാത്ര.
തിങ്കളാഴ്ച വൈകീട്ട് 5.50 ന് മംഗലാപുരത്തെത്തും.
അതിനിടയില്‍ കാസര്‍ഗോഡ്, കണ്ണൂര്‍,കോഴിക്കോട്, ഷൊര്‍ണ്ണൂര്‍,പാലക്കാട് എന്നിവിടങ്ങളിലും പഴനി, ഡിണ്ടിഗല്‍, മധുര, രാമനാഥപുരം എന്നിവയുള്‍പ്പെടെ 12 സ്റ്റേഷനുകളിലും നിര്‍ത്തും.
കൂടുതല്‍ സ്റ്റോപ്പുകളനുവദിക്കണമെന്ന് ആവശ്യം
കാഞ്ഞങ്ങാട്, പയ്യന്നൂര്‍, തലശ്ശേരി, വടകര, തിരൂര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് റെയില്‍വേ മന്ത്രിയ്ക്ക് അദ്ദേഹം കത്തയച്ചു.
സമയം പുനഃപരിശോധിക്കണമെന്ന് ആവശ്യം
നിലവിലെ ഷെഡ്യൂളനുസരിച്ച് ഞായറാഴ്ച രാവിലെ 11:45 ന് രാമേശ്വരത്ത് എത്തുന്ന ട്രെയിന്‍ അതേ ദിവസം ഉച്ചയ്ക്ക് 2:00 ന് മടക്കയാത്ര ആരംഭിക്കും. പരിമിതമായ സമയമാണ്
,അതുകൊണ്ടുതന്നെ, യാത്രക്കാര്‍ക്ക് രാമേശ്വരത്ത് ലഭ്യമാകുക.ഈ സാഹചര്യത്തില്‍ ഷെഡ്യൂള്‍ പുന: ക്രമീകരിക്കണമെന്ന് യാത്രികര്‍ ആവശ്യപ്പെട്ടു.
പഴനി,മധുര, ഏര്‍വാഡി ദര്‍ഗ തീര്‍ത്ഥാടകര്‍ക്ക് അതേസമയം, ഉപകാരപ്രദമായ ഷെഡ്യൂളാണിത്.
രണ്ടുവര്‍ഷത്തെ കാത്തിരിപ്പ്
ദക്ഷിണേന്ത്യന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെയും പൊതുജന പ്രതിനിധികളുടേയും നേതൃത്വത്തില്‍ രണ്ട് വര്‍ഷത്തെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് മംഗലാപുരം-രാമേശ്വരം ട്രെയിന്‍ അനുവദിച്ചത്.
ചൊവ്വാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന കോയമ്പത്തൂര്‍-രാമേശ്വരം എക്സ്പ്രസായിരുന്നു അതുവരെ മലബാറുകാരുടെ ഏക ആശ്രയം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
