തുടര്‍ച്ചയായ നാലാം മാസവും ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 കേസുകളുടെ വര്‍ധന തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണുകള്‍ കാരണം ജൂലൈയില്‍ ഇന്ത്യയിലെ ഉല്‍പാദനം മന്ദഗതിയിലായി. ഇക്കാരണത്താല്‍ത്തന്നെ കടുത്ത സാമ്പത്തിക സങ്കോചത്തിനുള്ള സാധ്യതകള്‍ വര്‍ധിക്കുകയാണെന്ന് ഒരു സ്വകാര്യ ബിസിനസ് സര്‍വേ തിങ്കളാഴ്ച അറിയിച്ചു. രാജ്യത്തൊട്ടാകെയുള്ള പ്രാദേശിക ലോക്ക്ഡൗണുകള്‍ ദീര്‍ഘിപ്പിച്ചത്, ഡിമാന്‍ഡിനെ ശക്തമായി തടഞ്ഞതിനാല്‍ ജൂലൈയില്‍ ഉല്‍പാദനം ചുരുങ്ങിയതായി പ്രതിമാസ ഐഎച്ച്എസ് മാര്‍കിറ്റ് ഇന്ത്യ മാനുഫാക്ചറിംഗ്. കൊവിഡ് 19 കേസുകളുടെ വര്‍ധന തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണുകള്‍ കാരണം ജൂലൈയില്‍ ഇന്ത്യയിലെ ഉല്‍പാദനം മന്ദഗതിയിലായി.

 

ഇക്കാരണത്താല്‍ത്തന്നെ കടുത്ത സാമ്പത്തിക സങ്കോചത്തിനുള്ള സാധ്യതകള്‍ വര്‍ധിക്കുകയാണെന്ന് ഒരു സ്വകാര്യ ബിസിനസ് സര്‍വേ തിങ്കളാഴ്ച അറിയിച്ചു. രാജ്യത്തൊട്ടാകെയുള്ള പ്രാദേശിക ലോക്ക്ഡൗണുകള്‍ ദീര്‍ഘിപ്പിച്ചത്, പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക (പിഎംഐ) സര്‍വേയില്‍ പറയുന്നു. മാനുഫാക്ടറിംഗ് പിഎംഐ ജൂലൈയില്‍ 46 ആയിരുന്നു. അതായത് ജൂണിലെ 47.2 എന്ന നിലയേക്കാള്‍ കുറവ്. പിഎംഐ സംബന്ധിച്ചിടത്തോളം, 50 -ന് മുകളിലുള്ള സ്‌കോര്‍ എന്നാല്‍ വിപുലീകരണവും അതിന് താഴെയുള്ള സ്‌കോറുകള്‍ സങ്കോചവുമായി ആണ് കണക്കാക്കപ്പെടുന്നത്.

തുടര്‍ച്ചയായ നാലാം മാസവും ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിൽ

ഏപ്രിലില്‍, പിഎംഐ ചരിത്രപരമായ ഏറ്റവും താഴന്ന നിലയായ 27.4 -ലേക്ക് താഴ്ന്നു. എന്നാല്‍, അതിനുശേഷമിത്, ക്രമാനുഗതമായി ഉയരുകയും ചെയ്തു. 'ഉല്‍പാദനത്തിന്റെ പ്രധാന സൂചികകളിലെയും പുതിയ ഓര്‍ഡറുകളിലെയും ഇടിവ് വീണ്ടും ത്വരിതപ്പെടുത്തിയതായി സര്‍വേ ഫലങ്ങള്‍ കാണിക്കുന്നു. ഇത് കഴിഞ്ഞ രണ്ട് മാസമായി കണ്ട സ്ഥിരതയിലേക്കുള്ള പ്രവണതയെ ദുര്‍ബലപ്പെടുത്തുന്നു.

സ്ഥാപനങ്ങള്‍ ജോലി നേടാന്‍ പാടുപെടുകയാണെന്ന് അവരുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അവരുടെ ക്ലയന്റുകളുമായുള്ള വ്യാപാര പ്രവര്‍ത്തനങ്ങള്‍ ലോക്ക്ഡൗണില്‍ കുടുങ്ങിയിരിക്കുന്നു. കൊവിഡ് കേസുകള്‍ കുറയ്ക്കുകയും രാജ്യത്തെ നിയന്ത്രണങ്ങള്‍ കൂടുതല്‍ നീക്കം ചെയ്യുന്നതും വരെ ഒരു പിക്കപ്പ് പ്രവര്‍ത്തനങ്ങളും കാണില്ലെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്,' ഐഎച്ച്എസ് മാര്‍കിറ്റിലെ സാമ്പത്തിക വിദഗ്ധന്‍ എലിയറ്റ് കെര്‍ അഭിപ്രായപ്പെട്ടു.

കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടാകുന്നത് കൂടുതല്‍ ലോക്ക്ഡൗണുകള്‍ സൃഷ്ടിച്ചേക്കുമെന്നും ഇത് മേഖലയിലെ വീണ്ടെടുക്കലിനെ തടസ്സപ്പെടുത്തുമെന്നും കെര്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡ് 19 വ്യാപനം തടയുന്നതിനായി മാര്‍ച്ച് മുതല്‍ ഇന്ത്യ ലോക്ക്ഡൗണിലേക്കും നീങ്ങിയതും ആഗോള സമ്പദ്‌വ്യവസ്ഥകളും സമാന സാഹചര്യങ്ങളിലൂടെ കടന്നുപോയതും കയറ്റുമതി മന്ദഗതിയിലാക്കാനും ബിസിനസുകള്‍ക്ക് തകര്‍ച്ച നേരിടാനും കാരണമായി. ജൂണിനേക്കാള്‍ സമാനമായ വേഗതയില്‍ നിര്‍മ്മാതാക്കള്‍ വീണ്ടും ജോലികള്‍ വെട്ടിക്കുറച്ചതായും പിഎംഐ സര്‍വേ വ്യക്തമാക്കുന്നു.

Read more about: india ഇന്ത്യ
English summary

manufacturing pmi falls to 46 in july; ihs survey report | തുടര്‍ച്ചയായ നാലാം മാസവും ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിൽ

manufacturing pmi falls to 46 in july; ihs survey report
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X