വാക്സിനേഷൻ കേന്ദ്രങ്ങളെവിടെ? കണ്ടെത്താൻ ഇന്ത്യക്കാർക്ക് ആപ്പുമായി മാപ്പ് മൈ ഇന്ത്യ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യയിൽ കൊറോണ വൈറസ് വാക്സിനേഷന്റെ രണ്ടാം ഘട്ടം ആരംഭിക്കുമ്പോൾ വാക്സിനേഷൻ കേന്ദ്രങ്ങൾ കണ്ടെത്താൻ ഇന്ത്യക്കാരെ സഹായിക്കുന്ന പുതിയ ദൌത്യത്തിന് മാപ്പ് മൈ ഇന്ത്യ. രാജ്യത്തൊട്ടാകെയുള്ള കൊറോണ വൈറസ് വാക്സിനേഷൻ കേന്ദ്രങ്ങൾ കണ്ടെത്താൻ ഇന്ത്യക്കാരെ സഹായിക്കുന്നതിനായി മൊബൈൽ ആപ്ലിക്കേഷന്റെയും ഔദ്യോഗിക വെബ്‌സൈറ്റിന്റെയും ഭാഗമായി മാപ്പുകളും അടുത്തുള്ള സെർച്ച് ഫീച്ചറുകളും ആരംഭിക്കുന്നതായി ഡിജിറ്റൽ മാപ്പിംഗ് ലൊക്കേഷൻ അധിഷ്ഠിത ഡീപ് ടെക് പ്രൊഡക്റ്റ്, പ്ലാറ്റ്ഫോം കമ്പനിയുമായ മാപ്‌മൈഇന്ത്യ തിങ്കളാഴ്ചയാണ് അറിയിച്ചിട്ടുള്ളത്.

ഐഎഫ്എസ്‌സി കോഡ് മുതല്‍ ഫാസ്ടാഗ് വരെ; മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വന്ന മാറ്റങ്ങള്‍

ജനങ്ങളെ കൊവിഡ് വാക്സിനേഷനിലേക്ക് നയിക്കാനും സമീപത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാനും കേന്ദ്ര സർക്കാർ ഔദ്യോഗിക കൊവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പോർട്ടലായ cowin.gov.in മായും ഈ ഫീച്ചറുകളെ സംയോജിപ്പിച്ചിട്ടുണ്ട്.

   വാക്സിനേഷൻ കേന്ദ്രങ്ങളെവിടെ? കണ്ടെത്താൻ  ഇന്ത്യക്കാർക്ക് ആപ്പുമായി മാപ്പ് മൈ ഇന്ത്യ

 

കൊറോണ വൈറസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് മുതൽ, കൊറോണയുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും പരിശോധന, ചികിത്സ, ഇൻസുലേഷൻ സെന്ററുകൾ, കണ്ടെയ്ൻമെന്റ് സോണുകൾ എന്നിവ തത്സമയം മാപ്പുചെയ്യുന്നതിനുള്ള ചുമതലയും ഇതോടെ മാപ്പ് മൈ ഇന്ത്യ ഏറ്റെടുത്തു. നിർണായക പ്രതിരോധ കുത്തിവയ്പ്പ് ശ്രമം തടസ്സരഹിതമാക്കുന്നതിന്, ഇന്ത്യയിലുടനീളമുള്ള എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളെയും മാപ്മൈ ഇന്ത്യയുടെ മാപ്പുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും "മാപ്മൈ ഇൻഡ്യയുടെ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ രോഹൻ വർമ്മ പറഞ്ഞു.

ആറുമാസം മുമ്പ് കേന്ദ്രസർക്കാർ സംഘടിപ്പിച്ച ആത്മാനിർഭർ ആപ്പ് ചലഞ്ചിലെ വിജയിയായിരുന്നു മാപ്മൈ ഇൻഡ്യ ആപ്പ്. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ സുസ്ഥിരമായി വരുന്ന വിദേശ മാപ്പ് അപ്ലിക്കേഷനുകൾക്ക് ബദലാണെന്ന് അവകാശപ്പെടുന്ന ഈ ആപ്പ് സ്വകാര്യത കേന്ദ്രീകൃതവും പൂർണ്ണമായും തദ്ദേശീയവും കൂടുതൽ പ്രാദേശികവൽക്കരിച്ചതുമായ ഉൽപ്പന്നമാണ് മാപ്‌മൈ ഇന്ത്യയുടെ അപ്ലിക്കേഷൻ.

ജിയോ-സ്പേഷ്യൽ അനലിറ്റിക്സ്, ബിഗ് ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) / മെഷീൻ ലേണിംഗ് (എം‌എൽ), കമ്പ്യൂട്ടർ വിഷൻ, ക്ലൌഡ് കമ്പ്യൂട്ടിംഗ്, എഡ്ജ് കമ്പ്യൂട്ടിംഗ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മാപ്മൈ ഇൻഡ്യ പല സംവിധാനങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

Read more about: india
English summary

MapmyIndia launches app to help locate corona vaccination centres in India

MapmyIndia launches app to help locate corona vaccination centres in India
Story first published: Monday, March 1, 2021, 16:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X