A Oneindia Venture

Gold Rate Live: ആഗോള സ്വർണവില കുതിക്കുന്നു, പവൻ 2 ലക്ഷത്തിലെത്തുമോ, വിശദമായി വായിക്കാം

ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയ ഘട്ടത്തിലേക്ക് എത്തിയതോടെ മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ രൂക്ഷമാകുകയാണ്. ലോക രാജ്യങ്ങളുടെ ആശങ്ക അതോടെ വർദ്ധിച്ചിട്ടുണ്ട്. സ്വർണം, വെള്ളി, ക്രൂഡ് ഓയിൽ വില തുടങ്ങിയവ വരും മണിക്കൂറുകളിൽ ഉയരാനാണ് സാധ്യത. സ്‌പോട്ട് സ്വർണ്ണം ഔൺസിന് 1% ഉയർന്ന് 5,360 ഡോളറിനു മുകളിലെത്തിയപ്പോൾ, സ്‌പോട്ട് വെള്ളി ഔൺസിന് 1% ഉയർന്ന് 91 ഡോളറിനടുത്തെത്തി. അതേസമയം, ഹോളി ആഘോഷം കാരണം മാർച്ച് 3 ന് എംസിഎക്സ് വിപണി അടച്ചിരിക്കും. എന്നാൽ വൈകുന്നേരം വ്യാപാരം പുനരാരംഭിക്കും.

ഇന്ന് കേരളത്തിൽ സ്വർണവില ചെറുതായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ രാവിലെ കുറഞ്ഞ സ്വർണവില വൈകുന്നേരം ഉയർന്നിരുന്നു. ഇന്ന് 360 രൂപയാണ് പവന് കുറഞ്ഞത്. 1,24,680 രൂപയാണ് പുതുക്കിയ നിരക്ക്. ഗ്രാമിന് 15,585 രൂപ. ആഭരണം വാങ്ങുമ്പോൾ സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,35,000 രൂപ നൽകേണ്ടി വരും.

Also Read
പൊന്നിന്‍റെ വിലയിൽ നേരിയ ആശ്വാസം, പവന്‍റെ വില കുറഞ്ഞിട്ടുണ്ട്, പക്ഷെ ആഭരണം വാങ്ങുന്നവർ ഇക്കാര്യം അറിയണം
പൊന്നിന്‍റെ വിലയിൽ നേരിയ ആശ്വാസം, പവന്‍റെ വില കുറഞ്ഞിട്ടുണ്ട്, പക്ഷെ ആഭരണം വാങ്ങുന്നവർ ഇക്കാര്യം അറിയണം

ഭൂരാഷ്ട്രീയ പ്രതിസന്ധിയും യുഎസ് സാമ്പത്തിക ഡാറ്റയും കാരണം രണ്ട് ലോഹങ്ങളുടെയും ഹ്രസ്വകാല ചാഞ്ചാട്ടം ഉയർന്ന നിലയിൽ തുടരുമെന്ന് റിദ്ദിസിദ്ധി ബുള്ളിയൻസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡിന്റെ പ്രസിഡന്റും ജെയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷന്റെ ചെയർമാനുമായ പൃഥ്വിരാജ് കോത്താരി പറയുന്നു. എന്തായാലും സ്വർണവിലയിലെ മാറ്റങ്ങൾ തത്സമയം നമുക്ക് പരിശോധിക്കാം

കേരളത്തിൽ സ്വർണവില കുറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X