ഇന്ത്യ- പാക് സംഘർഷങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഓഹരി വിപണിയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. ഈ ഘട്ടത്തിൽ വിനോദ സഞ്ചാര മേഖല നിശ്ചലമാകുന്നതിനാൽ ഇന്ന് യാത്രാ, ടൂറിസം ഓഹരികൾ ഇടിവ് സംഭവിക്കാൻ സാധ്യതയുണ്ട്. കശ്മീരിലെ സമീപകാല ഭീകരാക്രമണവും ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ സംഘർഷങ്ങളും യാത്ര റദ്ദാക്കൽ, വിവേചനാധികാര ചെലവ് കുറയ്ക്കൽ എന്നീ ആശങ്കകൾ സൃഷ്ടിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശക്തമായ വെടിവയ്പ്പ് നടക്കവേ നിക്ഷേപകർ അവരുടെ ഓഹരികൾ വിറ്റഴിച്ചു. ഇതോടെ NYSE-യിൽ ലിസ്റ്റ് ചെയ്തിട്ടുള്ള MakeMyTrip-ന്റെ ഓഹരികൾ ഒറ്റയടിക്ക് 13 ശതമാനം ഇടിഞ്ഞ് 97.13 ഡോളറിൽ ക്ലോസ് ചെയ്തു. എന്നാൽ വ്യാപാരം ആരംഭിച്ചപ്പോൾ 108.84 ഡോളർ നിലയിലായിരുന്നു.
ഇന്നത്തെ വ്യാപാരം...
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ന് ഓഹരി വിപണി നഷ്ടത്തിലാണ് ആരംഭിച്ചത്. നിഫ്റ്റി 50 സൂചിക 24,150 ന് താഴെയെത്തി. മാത്രമല്ല ബിഎസ്ഇ സെൻസെക്സും 80,000 ലെവലിൽ താഴെയായി. ഇന്ന് രാവിലെ നിഫ്റ്റി 161 പോയിന്റ് അഥവാ 0.66% കുറഞ്ഞ് 24,113.30 ൽ വ്യാപാരം നടത്തുന്നു. സെൻസെക്സ് 471 പോയിന്റ് അഥവാ 0.59% കുറഞ്ഞ് 79,863.96 ൽ എത്തി.
സംഘർഷങ്ങളും ഓഹരി വീഴ്ചയും
ഇന്നലെ ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഒട്ടനവധി സ്ഥലങ്ങൾ, പ്രത്യേകിച്ച് ഇന്ത്യൻ വ്യോമസേനാ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജമ്മു വിമാനത്താവളം, പത്താൻകോട്ട് വ്യോമതാവളം എന്നിവ പാക്കിസ്ഥാൻ പീരങ്കി ഷെല്ലാക്രമണവും, ഡ്രോൺ, വെടിയുണ്ട ആക്രമണങ്ങളും നടത്തിയിരുന്നു. ഇതെല്ലാം ഇന്ത്യയുടെ സേനക്കു മുന്നിൽ നിർവ്വീര്യമാവുകയും ചെയ്തു എന്നതാണ് സത്യം. പാക്കിസ്ഥാൻ്റെ ഓരോ അടിക്കും ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. അതിനാൽ ഇന്നലെ നടന്ന ആക്രമണത്തിൽ ആർക്കും പരിക്കില്ല.
ഇന്ത്യ- പാകിസ്ഥാൻ സംഘർഷം ഇന്ത്യൻ ഓഹരി വിപണിയ്ക്ക് നേട്ടങ്ങൾ നൽകില്ല. നിക്ഷേപകരുടെ ആശങ്ക വിപണിയെ താഴേക്ക് വീഴ്ത്താനാണ് സാധ്യത. നിലവിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷം ടൂറിസം, വ്യാവസായിക ഓഹരികളെ ബാധിക്കുമെന്ന് അന്താരാഷ്ട്ര ബ്രോക്കറേജ് ജെഫറീസ് അഭിപ്രായപ്പെട്ടു. തൽഫലമായി, ബ്രോക്കിംഗ് ഹൗസ് അതിന്റെ പോർട്ട്ഫോളിയോയിലെ ടൂറിസത്തിനും വ്യാവസായിക ഓഹരികൾക്കും റേറ്റിംഗ് കുറച്ചു.

കൂടാതെ, വ്യോമാതിർത്തികളിലെ നിയന്ത്രണങ്ങളും നിരവധി വിമാന റദ്ദാക്കലുകളും യാത്രകളെ ബാധിക്കുകയും ഇന്ത്യൻ വിമാനക്കമ്പനികൾ, അന്തർദേശീയ വിമാനക്കമ്പനികൾ എന്നിവയുടെ സർവീസുകൾ പുനഃക്രമീകരിക്കുകയോ താൽക്കാലികമായി നിർത്തിവയ്ക്കുകയോ ചെയ്യുന്നത് എയർലൈൻ ഓഹരികളെയും സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇത് മൊത്തം ടൂറിസം ഓഹരികളെ മൂക്കുകുത്തിക്കും.
സംഘർഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം വൈദ്യുതി തടസ്സപ്പെട്ടിരുന്നു. ഇതോടെ ഉത്തരേന്ത്യയിലുടനീളമുള്ള 24 വിമാനത്താവളങ്ങൾ സിവിലിയൻ വിമാന സർവീസുകൾക്കായി അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു. ചണ്ഡീഗഡ്, ശ്രീനഗർ, ജയ്സാൽമീർ, ഷിംല തുടങ്ങിയ നഗരങ്ങൾ സിവിലിയൻ പ്രവർത്തനങ്ങൾ നിർത്തിവച്ച ചില നഗരങ്ങളാണ്. അതിനാൽ തന്നെ യാത്രകൾക്ക് വ്യാപകമായി തടസ്സം നേരിട്ടിട്ടുണ്ട്.
കഴിഞ്ഞ സെഷനിൽ ഇൻഡിഗോ ഓപ്പറേറ്ററായ ഇന്റർഗ്ലോബ് ഏവിയേഷന്റെ ഓഹരികൾ നാല് ശതമാനം ഇടിഞ്ഞിട്ടുണ്ട്. അതേസമയം സ്‌പൈസ് ജെറ്റിന്റെ ഓഹരികൾ 3.7 ശതമാനം ഇടിഞ്ഞു. 'ഓപ്പറേഷൻ സിന്ദൂർ' എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യൻ സായുധ സേന പാകിസ്ഥാനിൽ നടത്തിയ ആക്രമണം മെയ് 7 നാണ് നടന്നത്. അതിനു ശേഷം, രണ്ട് എയർലൈൻ ഓപ്പറേറ്റർമാരും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടൽ പ്രഖ്യാപിക്കുകയും ചെയ്തു. ഇതും ഓഹരികളിൽ ഇടിവുണ്ടാക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
