ബജറ്റിനെ തുടർന്നുണ്ടായ നഷ്ടത്തിൽ നിന്നും ഓഹരി വിപണി കരകയറുകയാണ്. പല ഓഹരികളും നേട്ടത്തിലേക്ക് തിരിച്ചെത്തി. വെള്ളിയാഴ്ച വിപണിയിൽ നിന്നും ആദ്യ സെഷനിൽ തന്നെ നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്നാണ് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസി (ഐആർഇഡിഎ) ലിമിറ്റഡ്. ദീർഘകാലത്തേക്ക് ഓഹരിയിൽ നിക്ഷേപം തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഓഹരി കൈവശം വയ്ക്കാമെന്നാണ് മാർക്കറ്റ് വിദഗ്ധരുടെ ശുപാർശ. ഓഹരിയുടെ കൂടുതൽ വിവരങ്ങൾ വിശദമായി അറിയാം.
ഐആർഇഡിഎ
പുനരുപയോഗ ഊർജം, ഊർജ പരിപാലനം തുടങ്ങിയ മേഖലകളുടെ വികസനവും പ്രചാരണവും ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കു ആവശ്യമായ സാമ്പത്തിക സഹായങ്ങളും സജ്ജമാക്കുന്നതും കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്പ്മെന്റ് ഏജൻസി (ഐആർഇഡിഎ) ലിമിറ്റഡ്. 1987ലാണ് കമ്പനിയുടെ തുടക്കം. മിനിരത്ന പദവിയുള്ള കമ്പനിയുമാണിത്. ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്‍റെ ലൈസൻസും കരസ്ഥമാക്കിയിട്ടുണ്ട്.
മൾട്ടിബാഗർ ഓഹരി
എൻഎസ്ഇയിൽ 258.63 രൂപ എന്നതാണ് ഐആർഇഡിഎ ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 32.84 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 45 ശതമാനം മുന്നേറ്റമാണ് ആറ് മാസം കൊണ്ട് പൊതുമേഖലാ ഓഹരി നേടിയത്. 2024-ൽ ഇതുവരെ 174.14 ശതമാനം നേട്ടമുണ്ടാക്കാനും ഐആർഇഡിഎ ഓഹരിക്ക് സാധിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടെ 331.05 ശതമാനം വളർച്ചയാണ് പൊതുമേഖലാ ഓഹരി നേടിയത്. 310 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ടാർഗെറ്റ് വില
ദീർഘകാലത്തേക്ക് ഓഹരിയിൽ നിക്ഷേപം തുടരാൻ ആഗ്രഹിക്കുന്നവർക്ക് 330 രൂപ ടാർഗെറ്റ് പ്രതീക്ഷിക്കാമെന്ന് മാർക്കറ്റ് വിദഗ്ധൻ രവി സിംഗ് പറഞ്ഞു. 250-260 രൂപ പരിധിയിൽ ഓഹരി വാങ്ങുന്നത് പരിഗണിക്കാൻ സിംഗ് നിക്ഷേപകരോട് ശുപാർശ ചെയ്തു. 240 രൂപയുടെ സ്റ്റോപ്പ് ലോസ് നിലനിർത്താൻ അദ്ദേഹം ഉപദേശിക്കുന്നു. ഐആർഇഡിഎ ഓഹരികൾ 255 രൂപയിലേക്ക് പിന്നോട്ട് നീങ്ങിയേക്കാം. അവിടെ ട്രെൻഡ് വിപരീതമാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

ഓഹരി ഷെയർ 100-150 ശതമാനം വരുമാനം നൽകുമ്പോൾ, നിങ്ങളുടെ പ്രാരംഭ നിക്ഷേപം പിൻവലിക്കുക. ഇടയ്ക്കിടെ കുറച്ച് ലാഭം ബുക്ക് ചെയ്യുന്നത് തുടരാൻ നിക്ഷേപകരോട് അദ്ദേഹം ഉപദേശിച്ചു, അങ്ങനെ അവർക്ക് മറ്റ് ഓഹരികളിൽ നിക്ഷേപിക്കാനുള്ള അവസരം ലഭിക്കും.
ചാർട്ടുകളിൽ, ഐആർഇഡിഎയുടെ ആപേക്ഷിക ശക്തി സൂചിക (ആർഎസ്ഐ) 70 എന്ന 'ഓവർബോട്ട്' സോണിന് മുകളിൽ വ്യാപാരം നടത്തിയിരുന്നത് ഇപ്പോൾ ആ നിലയ്ക്ക് താഴെയായി. ഐആർഇഡിഎയുടെ നിലവിലെ ആർഎസ്ഐ 59.7 ആണ്.
വരുമാനത്തിൽ കുതിപ്പ്
2025 സാമ്പത്തിക വർഷത്തിലെ ആദ്യ പാദഫലം പുറത്ത് വന്നതിന് പിന്നാലെയാണ് ഐആർഇഡിഎ ഓഹരി മുകളിലേക്ക് ഉയർന്നത്. 384 കോടി രൂപയുടെ ലാഭമാണ് ഈ പാദത്തിൽ കമ്പനി നേടിയത്. കഴിഞ്ഞ വർഷത്തെ ഇതേ പാദത്തിൽ 295 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 1,143 കോടി രൂപയിൽ നിന്ന് 32 ശതമാനം വർധിച്ച് 1,510 കോടി രൂപയായി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു: ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക് ഇനി എന്ത് സംഭവിക്കും?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?



Click it and Unblock the Notifications