കൊറോണ വൈറസ് വ്യാപനത്തിനിടയിലും കേരളത്തിലെ ജ്വല്ലറികളിൽ സ്വർണ്ണത്തിന്റെ ബുക്കിംഗ് വർദ്ധിച്ചതായി കല്യാൺ ജ്വല്ലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാണരാമൻ പറഞ്ഞു. ഈ വർഷത്തെ വിവാഹ സീസൺ സമയങ്ങളിൽ ലോക്ക്ഡൌൺ കാരണം ജ്വല്ലറികൾ പൂർണമായും അടച്ചിട്ടിരുന്നിട്ടും സ്വർണത്തിന്റെ ബുക്കിംഗ് കുതിച്ചുയർന്നിട്ടുണ്ടെന്ന് അദ്ദേഹം നടത്തിയ സർവ്വേ വ്യക്തമാക്കുന്നു.
സ്വർണ ബുക്കിംഗ്
കല്യാണത്തിന് മാസങ്ങൾക്ക് മുമ്പ് തന്നെ ഉപയോക്താക്കൾക്ക് സ്വർണം ബുക്ക് ചെയ്യാൻ കഴിയുന്ന ഒരു പദ്ധതി കല്യാൺ ജ്വല്ലേഴ്സിനുണ്ട്. ഈ പദ്ധതിയിൽ 5 ലക്ഷം രൂപയ്ക്ക് വരെ സ്വർണം ബുക്ക് ചെയ്തിരുന്നവർ ഇപ്പോൾ നിരക്ക് വർദ്ധിപ്പിക്കുകയാണെന്നും 10 ലക്ഷം രൂപയ്ക്ക് വരെ ബുക്കിംഗ് നടത്തുന്നുണ്ടെന്നും കല്യാണരാമൻ പറഞ്ഞു.
കൂടുതൽ സ്വർണത്തിലേയ്ക്ക്
ആളുകൾ വീട്ടിലായിരിക്കുമ്പോഴും വിവാഹവുമായി ബന്ധപ്പെട്ട വാങ്ങലുകളുടെ തിരക്കിലാണെന്നും സർവ്വേ കണ്ടെത്തി. ലോക്ക്ഡൌൺ കാരണം വിവാഹ വേദി, വിരുന്നുകൾ, ഫോട്ടോഷൂട്ടുകൾ എന്നിവയ്ക്കുള്ള ചെലവുകൾ ഏതാണ്ട് പൂജ്യമായിരുന്നു. എന്നാൽ ഈ പണം കൂടി പലരും ആഭരണങ്ങൾക്കായി ചെലവഴിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിൽ സ്വർണ്ണവും വിവാഹങ്ങളുമായുള്ള ബന്ധം എത്ര ആഴത്തിലുള്ളതാണെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആർഭാടങ്ങളില്ലാത്ത വിവാഹം
കൊവിഡ് -19 മഹാമാരിക്കിടയിൽ വലിയ ആർഭാടമായ വിവാഹങ്ങൾ വളരെ അപൂർവമാണ്. കാരണം മിക്ക ആഘോഷങ്ങളും വീട്ടിനുള്ളിൽ മിനിമം അതിഥികളുമായാണ് നടത്തുന്നത്. എന്നിരുന്നാലും ചില ജ്വല്ലറികൾ മികച്ച ബിസിനസ്സ് നടത്തുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ വിവാഹവും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിൽ വച്ചാണ് കഴിഞ്ഞ ദിവസം നടന്നത്.
ബിസിനസ് സാധാരണ നിലയിലേയ്ക്ക്
സംസ്ഥാനം, സാധാരണ നിലയിലേക്ക് മടങ്ങി വരുന്നത് ബിസിനസിൽ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. വാർഷികാടിസ്ഥാനത്തിലുള്ള വരുമാനം കണക്കാക്കുകയാണെങ്കിൽ, ഇത് കഴിഞ്ഞ വർഷത്തെപ്പോലെ തന്നെയാണെന്ന് പറയാൻ കഴിയുമെന്നും കല്യാണരാമൻ പറഞ്ഞു. കർണാടക പോലുള്ള വിപണികളാണ് ആദ്യമായി തുറന്നത്. കഴിഞ്ഞ ജൂണിനെ അപേക്ഷിച്ച് ഇന്ത്യയുടെ ബാക്കി ഭാഗങ്ങളിലെ ബിസിനസ് 60-70% ആണെന്നും രമേശ് കല്യാൺ ലൈവ് മിന്റിനോട് വ്യക്തമാക്കി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications