കൊവിഡ്-19: വെന്റിലേറ്റർ നിര്‍മ്മാണത്തില്‍ മുഴുകി മാരുതിയും മഹീന്ദ്രയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസിനെ ഒറ്റക്കെട്ടായി രാജ്യം നേരിടുകയാണ്. വൈറസുബാധ നിയന്ത്രണവിധേയമാക്കണം. ഇതിന് 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാഴ്ച്ചക്കാലം ഇന്ത്യയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ വ്യാപാരങ്ങളോ നടക്കില്ല. ഈ അവസരത്തില്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയും മഹീന്ദ്രയും വെന്റിലേറ്റര്‍ നിര്‍മ്മാണത്തിലേക്ക് കടന്നിരിക്കുകയാണ്.

കൊവിഡ്-19: വെന്റിലേറ്റർ നിര്‍മ്മാണത്തില്‍ മുഴുകി മാരുതിയും മഹീന്ദ്രയും

ആഗ്‌വാ (AgVA) ഹെല്‍ത്ത്‌കെയറുമായി ചേര്‍ന്ന് പതിനായിരം വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ തീരുമാനം. ആഗ്‌വാ ഹെല്‍ത്ത്‌കെയറിന് ആവശ്യമായ വെന്റിലേറ്റര്‍ ഘടകങ്ങള്‍ വിതരണക്കാര്‍ വഴി മാരുതി ലഭ്യമാക്കും. ഉത്പാദന മേഖലയില്‍ സ്വായത്തമാക്കിയ പരിചയസമ്പത്തും സാങ്കേതികതവിദ്യയും വെന്റിലേറ്റര്‍ നിര്‍മ്മാണത്തില്‍ ആഗ്‌വായ്‌ക്കൊപ്പം ചേര്‍ന്ന് മാരുതി വിനിയോഗിക്കും. ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ വെന്റിലേറ്റര്‍ നിര്‍മ്മാണത്തിന് അംഗീകാരമുള്ള കമ്പനികളൊന്നാണ് ആഗ്‌വാ ഹെല്‍ത്ത്‌കെയര്‍.

വെന്റിലേറ്റര്‍ നിര്‍മ്മാണത്തില്‍ പങ്കാളിയാവുന്നതിനൊപ്പം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും ഉറപ്പുവരുത്തുമെന്ന് മാരുതി സുസുക്കി ശനിയാഴ്ച്ച അറിയിച്ചു. വെന്റിലേറ്റര്‍ നിര്‍മ്മാണത്തിന്് പുറമെ മാസ്‌ക്കുകളും സുരക്ഷാ സ്യൂട്ടുകളും മാരുതി പുറത്തിറക്കും. ഇതിനായി രണ്ടു വ്യത്യസ്ത കമ്പനികളുമായി മാരുതി ധാരണയില്‍ എത്തി. കൃഷ്ണ ഗ്രൂപ്പ് സ്ഥാപകന്‍ അശോക് കപൂറുമായി ചേര്‍ന്ന് 20 ലക്ഷം മാസ്‌ക്കുകള്‍ കമ്പനി നിര്‍മ്മിക്കും. ഭാരത് സീറ്റ്‌സുമായി സഹകരിച്ചാണ് മാരുതി സുസുക്കി സുരക്ഷാ സ്യൂട്ടുകള്‍ ലഭ്യമാക്കുക.

കൊവിഡ്-19: വെന്റിലേറ്റർ നിര്‍മ്മാണത്തില്‍ മുഴുകി മാരുതിയും മഹീന്ദ്രയും

കൊറോണക്കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയും സഹായഹസ്തങ്ങള്‍ നീട്ടി രംഗത്തുണ്ട്. ഇന്ത്യയിലെ 25,000 രോഗികള്‍ക്കായി ദക്ഷിണ കൊറിയയില്‍ നിന്നും പരിശോധനാ കിറ്റുകള്‍ ഹ്യുണ്ടായി ഇറക്കുമതി ചെയ്യും. ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്‍ വഴിയാണ് അത്യാധുനിക പരിശോധനാ കിറ്റുകള്‍ കമ്പനി ലഭ്യമാക്കുക. വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ ഈ കിറ്റുകള്‍ എത്തുമെന്ന് ഹ്യുണ്ടായി ഇന്ത്യാ മാനേജിങ് ഡയറക്ടര്‍ എസ്എസ് കിം ശനിയാഴ്ച്ച പറഞ്ഞു.

കൊവിഡ്-19: വെന്റിലേറ്റർ നിര്‍മ്മാണത്തില്‍ മുഴുകി മാരുതിയും മഹീന്ദ്രയും

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആദ്യംമുതല്‍ക്കെ കേന്ദ്ര സര്‍ക്കാരിന് സഹായസഹകരണങ്ങള്‍ പ്രഖ്യാപിച്ച് രംഗത്തുണ്ട്. നിലവില്‍ ചിലവുകുറഞ്ഞ വെന്റിലേറ്റര്‍ ആവിഷ്‌കരിക്കുന്നതിന്റെ തിരക്കിലാണ് മഹീന്ദ്ര. അഞ്ചു മുതല്‍ ഏഴു ലക്ഷം രൂപ വരെയാണ് വിപണിയില്‍ വെന്ററിലേറ്ററുകള്‍ക്ക് വില. എന്നാല്‍ 7,500 രൂപയ്ക്ക് ഇതേ വെന്റിലേറ്ററുകള്‍ പുറത്തിറക്കാനാണ് മഹീന്ദ്രയുടെ ശ്രമവും. അടുത്ത മൂന്നു ദിവസത്തിനകം ആദ്യ മാതൃക മഹീന്ദ്ര അവതരിപ്പിക്കുമെന്നാണ് വിവരം.

English summary

കൊവിഡ്-19: വെന്റിലേറ്റർ നിര്‍മ്മാണത്തില്‍ മുഴുകി മാരുതിയും മഹീന്ദ്രയും

Maruti Suzuki, Mahindra To Supply Ventilators. Read in Malayalam.
Story first published: Saturday, March 28, 2020, 18:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X