ദില്ലി: ലോക്ഡൗണ്‍ കാലത്ത് പിടിച്ച് നിന്നെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി കാറുകളുടെ വില കൂട്ടുന്നു. 34000 രൂപ വരെയാണ് കാറുകളുടെ വില വര്‍ധിപ്പിച്ചത്. ഇത് ദില്ലിയിലെ എക്സ്ഷോറൂം നിരക്കുകളാണ്. വിവിധ സംസ്ഥാനങ്ങളില്‍ തുക ഇനിയും കൂടാം. ഇന്ന് മുതല്‍ എല്ലായിടത്തും വിലവര്‍ധന നിലവില്‍ വരും. നിര്‍മാണ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ വന്ന വര്‍ധനവ് കാരണം വില കൂട്ടാന്‍ നിര്‍ബന്ധിതരായെന്നാണ് മാരുതി നല്കുന്ന വിശദീകരണം.

കൊവിഡ് കാലത്ത് ഏറ്റവും നേട്ടമുണ്ടാക്കിയ കാര്‍ കമ്പനികളിലൊന്നാണ് മാരുതി. എന്നാല്‍ സ്റ്റീലിനും റോ മെറ്റീരിയലിനും വില കുത്തനെ വര്‍ധിച്ചത് മാരുതിയെയും ബാധിക്കുകയായിരുന്നു. ഇതോടെ കാര്‍ വില കൂട്ടാനുള്ള തീരുമാനത്തിലേക്ക് മാരുതി നീങ്ങുകയായിരുന്നു. ആള്‍ട്ടോക്ക് ഒമ്പതിനായിരം രൂപ വരെയാണ് വര്‍ധിപ്പിച്ചത്. എസ്പ്രസ്സോയ്ക്ക് ഏഴായിരം രൂപ വര്‍ധിച്ചു. അതേസമയം ബലേനോയാണ് കൂട്ടത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധന. 19400 രൂപയാണ് വര്‍ധിച്ചത്.
വാഗണ്‍ ആറിന് 2500 രൂപ മുതല്‍ 18200 വരെയാണ് കൂടിയത്. ബ്രെസയ്ക്ക് പതിനായിരം രൂപയാണ് കൂടിയത്. സെലെറിയോയ്ക്ക് 14400 രൂപ വരെ വര്‍ധിച്ചു. ഉത്സവ സീസണില്‍ നേട്ടമുണ്ടാക്കിയ മാരുതിക്ക് വില കൂട്ടിയ സാഹചര്യത്തില്‍ അത് ആവര്‍ത്തിക്കാനാവുമെന്ന് കരുതുന്നില്ല. സാധാരണക്കാരുടെ വാഹനമായി അറിയപ്പെടുന്ന മാരുതിക്ക് വില കൂട്ടിയത് തിരിച്ചടിയാവാനും സാധ്യതയുണ്ട്. അതേസമയം 1553 കോടിയുടെ ലാഭമാണ് ഈ സാത്തിക വര്‍ഷം മാരുതി പ്രതീക്ഷിക്കുന്നത്. പക്ഷേ ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്.
ഓരോ സാമ്പത്തിക പാദവും വെച്ച് താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ചാ നിരക്ക് കൂടുതലാണ്. അതേസമയം വില്‍പ്പനയിലും വര്‍ധനവുണ്ട്. 2020 ഡിസംബറില്‍ വില്‍പ്പന 1,60226 ആയി ഉയര്‍ന്നിരുന്നു. 20.2 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ആഭ്യന്തര വില്‍പ്പനയില്‍ 17.8 ശതമാനത്തിന്റെ വര്‍ധനവും രേഖപ്പെടുത്തി. ആള്‍ട്ടോയും എസ്പ്രസോയുമാണ് ഏറ്റവുമധികം വിറ്റുപോയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
