ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, 2020 ജൂണ്‍ 30 -ന് അവസാനിച്ച പാദത്തില്‍ 249.9 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കൊവിഡ് 19 അനുബന്ധ തടസ്സങ്ങളാണ് വാഹന വില്‍പ്പനയില്‍ ഗണ്യമായ ഇടിവുണ്ടാകാന്‍ കാരണമായതെന്ന് കമ്പനി വ്യക്തമാക്കി. ഈ പാദത്തില്‍ അടച്ച ഉയര്‍ന്ന വരുമാനവും കുറഞ്ഞ നികുതിയും ഇക്കാലയളവിലുണ്ടായ നഷ്ടം കുറയ്ക്കാന്‍ സഹായകമായി. 1435.5 കോടി രൂപയാണ് രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കളുടെ അറ്റാദായം. 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ വില്‍പ്പന, വര്‍ഷാ-വര്‍ഷ അടിസ്ഥാനത്തില്‍ 79.2 ശതമാനം ഇടിഞ്ഞ് 4106.5 കോടിയായി. ഇക്കാലയളവില്‍ മൊത്തം വാഹന വില്‍പ്പന 79 ശതമാനം ഇടിഞ്ഞ് 36,775 യൂണിറ്റായി.
മെറ്റീരിയല്‍, ജീവനക്കാരുടെ ചെലവുകള്‍ പോലുള്ള ഉയര്‍ന്ന നിശ്ചിത ചെലവുകള്‍ കാരണം, 2047.8 കോടി രൂപയുടെ ലാഭവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രവര്‍ത്തന നഷ്ടം 864 കോടി രൂപയായി രേഖപ്പെടുത്തിയിരിക്കുന്നു കമ്പനി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനിയുടെ മറ്റ് വരുമാനം 57.61 ശതമാനം ഉയര്‍ന്ന് 1318.8 കോടി രൂപയായി. ഇത് മാരുതി സുസുക്കിയുടെ നഷ്ടം കുറയ്ക്കാന്‍ സഹായിച്ചു. 'കൊവിഡ് 19 മഹാമാരിയുടെ ഫലമായി, കമ്പനിയുടെ ചരിത്രത്തില്‍ തന്നെ മുമ്പെങ്ങും കാണാത്തവിധമുള്ള ഒരു പാദമാണ് കടന്നുപോയത്. അതില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള രാജ്യവ്യാപക ലോക്ക്ഡൗണിന് അനുസൃതമായി ഈ പാദത്തിന്റെ വലിയൊരു ഭാഗവും ഉല്പാദനരഹിതവും പൂജ്യം വില്‍പ്പനയുമാണ് നടന്നത്,' ഒരു പ്രസ്താവനയില്‍ മാരുതി സുസുക്കി വ്യക്തമാക്കി.

കൊവിഡ് 19 മഹാമാരിയ്ക്കിടെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് മാര്‍ച്ച് 22 മുതല്‍ രാജ്യത്തുടനീളമുള്ള വാഹന നിര്‍മ്മാതാക്കള്‍ക്ക് അവരുടെ നിര്‍മ്മാണശാലകളിലെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. ഇത് രാജ്യത്തെ മിക്ക കമ്പനികളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും വരുമാനത്തെയും സാരമായി ബാധിക്കുകയുണ്ടായി. മെയ് 12 -ന് മനേസര്‍ ആസ്ഥാനമായുള്ള നിര്‍മ്മാണശാലയില്‍ ഉല്പാദനം പുനരാരംഭിച്ച ശേഷം ന്യൂഡല്‍ഹി ആസ്ഥാനമായുള്ള വാഹന നിര്‍മ്മാതാവ് ഈ മാസം വെറും 13,865 യൂണിറ്റ് മാത്രമാണ് മൊത്ത വില്‍പ്പനയായി റിപ്പോര്‍ട്ട് ചെയ്തത്. പ്രാരംഭ ലെവല്‍ വാഹനങ്ങള്‍ക്കായുള്ള ആവശ്യം വര്‍ധിച്ചതോടെ ഫാക്ടറി ഡിസ്പാച്ചുകള് ജൂണ്‍ മാസത്തില്‍ 51,274 യൂണിറ്റായി ഉയര്‍ന്നു. സാമ്പത്തിക മാന്ദ്യത്തിന്റെയും മലിനീകരണ നിയന്ത്രണ, സുരക്ഷാ മാനദണ്ഡങ്ങളിലെ മാറ്റത്തിന്റെയും ഫലമായി വാഹനങ്ങളുടെ വില ഉയര്‍ന്നതും ഉപഭോക്തൃ ഡിമാന്‍ഡിലെ സങ്കോചവും കാരണം ആള്‍ട്ടോ, സ്വിഫ്റ്റ് ഹാച്ച്ബാക്കുകള്‍ക്ക് 2020 സാമ്പത്തിക വര്‍ഷം വളരെ മോശമായിരുന്നെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
