കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് കാര്‍ ഉത്പാദനം നിര്‍ത്തുമെന്ന് മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മെഴ്സിഡീസ് ബെന്‍സ്, ഫിയറ്റ് ക്രിസ്ലര് ഓട്ടോമൊബൈല്‍സ് (എഫ്സിഎ), ഹ്യുണ്ടായി മോട്ടോര്‍ ഉള്‍പ്പടെയുള്ള പ്രമുഖ വാഹനനിര്‍മാതാക്കള്‍ അറിയിച്ചു. കൊവിഡ് 19 വ്യാപനത്താലുള്ള ആഗോള മരണസംഖ്യ 13,000 കവിഞ്ഞതിനാല്‍ യൂറോപ്പ്, അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ വാഹനനിര്‍മാതാക്കള്‍ കഴിഞ്ഞയാഴ്ച തന്നെ നിര്‍മാണശാലകള്‍ അടച്ചുപൂട്ടി. ഇതേതുടര്‍ന്നാണ് ഇന്ത്യയിലും ഈ നടപടി. കൊവിഡ് 19 ബാധിച്ച രോഗികള്‍ക്ക് വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നതായി സ്പോര്‍ട് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ്യുവി) നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു. ഫെറാരി, ഫിയറ്റ് ഉള്‍പ്പടെയുള്ള മറ്റു വാഹനനിര്‍മാതാക്കളും സമാനമായ ശ്രമങ്ങളിലാണ്.
ഇന്ത്യയില്‍ ഇതുവരെ 341 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്ത് കൊവിഡ് 19 മൂലമുള്ള മരണസംഖ്യ അഞ്ചായി ഉയര്‍ന്നു. രാജ്യത്തൊട്ടാകെയുള്ള മിക്ക ട്രെയിന്‍, മെട്രോ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും മാര്‍ച്ച് 31 വരെ പല സംസ്ഥാനങ്ങളിലും കടകള്‍ അടച്ചുപൂട്ടാനും വിവിധ സര്‍ക്കാരുകള്‍ ഉത്തരവിട്ടു. ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഓരോ രണ്ടു കാറകളിലും ഒരെണ്ണം മാരുതിയുടേതാണെന്നാണ് കണക്കുകള്‍. ഹരിയാനയിലുള്ള കമ്പനിയുടെ നിര്‍മാണശാലകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ അടച്ചുപൂട്ടല്‍ പ്രക്രിയയുടെ കാലാവധി സര്‍ക്കാര്‍ നയത്തെ ആശ്രയിച്ചിരിക്കുമെന്ന് ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ഭൂരിപക്ഷ ഉടമസ്ഥതയിലുള്ള മാരുതി, ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായ മഹാരാഷ്ട്രയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോ ഹബ്ബുകളിലൊന്നായ പൂനെ സ്ഥിതിചെയ്യുന്നത്. ഇവിടെ നിരവധി കാര്‍ നിര്‍മാതാക്കള്‍ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനൊരുങ്ങുന്നു. ഒരു നിര്‍മാണശാലയിലെ ഉത്പാദനം പൂര്‍ണമായി നിര്ത്തിവച്ചിരിക്കുന്നെന്നും മറ്റു രണ്ടെണ്ണം തിങ്കളാഴ്ച തൊട്ട് നിര്‍ത്തുമെന്നും അടുത്തിടെ പുറത്തുവിട്ട പ്രസ്താവനയിലൂടെ മഹീന്ദ്ര അറിയിച്ചു. നിര്‍മാണശാലകളില്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി ചെയര്മാന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചു. മാര്‍ച്ച് 31 വരെ തങ്ങളുടെ നിര്‍മാണശാലകളില്‍ ഉത്പാദനം നിര്‍ത്തിവയ്ക്കുമെന്ന് ഡൈംലര്‍ എജിയുടെ മെഴ്സിഡീസ് ബെന്‍സും ഫിയറ്റും ബൈക്ക് നിര്‍മാതാക്കളായ ബജാജ് ഓട്ടോയും അറിയിച്ചു.
ജോലികള്‍ വെട്ടിക്കുറക്കില്ലെന്നും ജീവനക്കാരുടെ ശമ്പളം തുടരുമെന്നും ഫിയറ്റ് അറിയിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, കൊളംബിയ എന്നിവിടങ്ങളിലെ എല്ലാ നിര്‍മാണശാലകളിലും ഉത്പാദനം നിര്‍ത്തിയതായി ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് വ്യക്തമാക്കി. ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ്, മഹാരാഷ്ട്രയിലെ കാര്‍ ഫാക്ടറിയിലെ പ്രവര്‍ത്തനം അതിവേഗം കുറയ്ക്കുകയാണെന്നും വൈറസിനെ കുറിച്ചുള്ള ആശങ്കകള്‍ രൂക്ഷമായാല്‍ ഫാക്ടറി അടയ്ക്കാന്‍ തയ്യാറാകുമെന്നും പറയുന്നു. ബിസിനസ് പരിവര്‍ത്തനത്തിന്റെ ഭാഗമായി പൂനെയിലെ പ്ലാന്റില്‍ നിര്‍മാണം നിര്‍ത്തിവെച്ചതായും ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതായും ഫോക്സവാഗണ്‍ എജിയുടെ ഇന്ത്യ യൂണിറ്റ് അറിയിച്ചു. വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലോക്ക്-ഡൗണ്‍ നടപടികള്‍ക്ക് മറുപടിയായി തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് അവസാനം വരെ ചെന്നൈ പ്ലാന്റിലെ ഉത്പാദനം നിര്‍ത്തിവയ്ക്കുകയാണെന്ന് ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ അറിയിച്ചു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications