കോറോണ വൈറസ് പ്രതിസന്ധി വാഹന മേഖലയിലുണ്ടാക്കിയ ആഘാതത്തിനിടയിലും മെയ് മാസത്തിൽ വാഹന വിൽപ്പനയിൽ നേട്ടമുണ്ടാക്കി മാരുതി സുസുക്കി. മൊത്തം 18,539 വാഹനങ്ങളാണ് മെയ് മാസത്തിൽ കമ്പനി വിറ്റഴിച്ചത്. കൊറോണ വൈറസിന് മുമ്പുള്ള നിലയെ അപേക്ഷിച്ച് ഇത് വളരെ കുറവാണെങ്കിലും പ്രതിസന്ധിക്കിടയിലും വളരെയേറെ ആവശ്യക്കാരുള്ള ഒരു മാസമായിട്ടാണ് കമ്പനി മെയ് മാസത്തെ അടയാളപ്പെടുത്തുന്നത്. രാജ്യവ്യാപക ലോക്ക്‌ഡൗൺ കാരണം മറ്റെല്ലാ വാഹന നിർമ്മാതാക്കളെയും പോലെ മാരുതിയുടേയും ഏപ്രിൽ മാസത്തിലെ വിൽപ്പന പൂജ്യമായിരുന്നു.
കേന്ദ്ര സംസ്ഥാന സർക്കാറുകൾ നല്‍കിയ ഇളവുകള്‍ അനുസരിച്ച് മെയ് 12-ന് മാരുതിയുടെ ചില പ്ലാന്റുകൾ പ്രവർത്തനമാരംഭിച്ചിരുന്നു. ഇതിന് പിറകെ മറ്റ് പ്രധാന പ്ലാന്റുകളിലെയും ഉൽപ്പാദനം ആരംഭിച്ച മാരുതിക്ക് മെയ് മാസത്തില്‍ 18,539 വാഹനങ്ങള്‍ നിരത്തിലെത്തിക്കാനായി. ഇതില്‍ 13,865 യൂണിറ്റാണ് ആഭ്യന്തര വിപണിയിലെത്തിയത്. മുന്ദ്ര, മുംബൈ പ്ലാന്റുകളിലെ കൂടി പ്രവർത്തനം പുനരാരംഭിച്ചതോടെ വാഹനത്തിന്റെ കയറ്റുമതിയും ആരംഭിച്ചു. മേയ് മാസത്തില്‍ മാരുതിക്ക് 4651 വാഹനങ്ങള്‍ കയറ്റുമതി ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2019 മേയ് മാസത്തെ അപേക്ഷിച്ച് വാഹന വില്‍പ്പനയില്‍ ഇടിവ് നേരിട്ടിട്ടുണ്ട്. 1,25,552 വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിൽ മാരുതി വിറ്റഴിച്ചത്. എന്നാല്‍, ഏപ്രില്‍ മാസത്തെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ ആശ്വാസമാണ് നിര്‍മാതാക്കള്‍ക്ക് നല്‍കുന്നത്. വാഹനങ്ങള്‍ ബുക്കു ചെയ്യുന്നതിനായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം കാര്യക്ഷമമാക്കുകയും മികച്ച ബുക്കിംഗ് ലഭിക്കുകയും ചെയ്‌തത് വരും മാസങ്ങളിലും നേട്ടമുണ്ടാക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മേയ് മാസത്തില്‍ മാരുതിയുടെ പ്ലാന്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. റെഡ് സോണ്‍ മേഖലകളില്‍ ഒഴിച്ചുള്ള പ്രദേശങ്ങളിലെ ഡീലര്‍ഷിപ്പുകളും സര്‍വീസ് സെന്ററുകളും മെയ് പകുതിയോടെ പ്രവര്‍ത്തനമാരംഭിച്ചു. എന്നാൽ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതോടെ ഒരു ജീവനക്കാരന് കൊവിഡ് പോസിറ്റീവായി.
ഉൽപ്പാദന ശാലകൾ, ഷോറൂമുകൾ, ഓഫീസുകൾ, വർക്ക്‌ഷോപ്പുകൾ എന്നിവിടങ്ങളിൽ കർശന നടപടികൾ സ്വീകരിച്ചതോടെ മറ്റ് ജീവനക്കാരെ കൊവിഡിൽ നിന്ന് മാറ്റി നിർത്താൻ കമ്പനിക്ക് കഴിഞ്ഞു. മാര്‍ച്ച് 15 മുതല്‍ മേയ് 31 വരെയുള്ള കാലയളവില്‍ സൗജന്യ സര്‍വീസും വാറണ്ടിയും നഷ്ടപ്പെട്ട വാഹനങ്ങള്‍ക്ക് സര്‍വീസ് ചെയ്യുന്നതിനും വാറണ്ടി പുതുക്കുന്നതിനും ജൂൺ 30 വരെ മാരുതി സമയം നൽകിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
