ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വില്‍പ്പനയില്‍ 16 ശതമാനം ഇടിവ് രേഖപ്പെടുത്തി. സാമ്പത്തിക മാന്ദ്യവും ഡിമാന്‍ഡ് കുറഞ്ഞതും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതുമാണ് വില്‍പ്പനയിലെ ഇടിവിന് കാരണമായത്. രാജ്യത്ത് വില്‍ക്കുന്ന ഓരോ രണ്ടു കാറുകളിലും ഒരെണ്ണം മാരുതി സുസുക്കിയുടേതാണെന്നാണ് കണക്കുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ച മാര്‍ച്ച് 31 -ലെ കണക്കുകള്‍ പ്രകാരം, ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള മാരുതി സുസുക്കി 1.56 ദശലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇതിന് മുമ്പുള്ള സാമ്പത്തിക വര്‍ഷത്തിലിത് 1.86 ദശലക്ഷമായിരുന്നുവെന്ന് കമ്പനി അറിയിച്ചു.
ആഗോളതലത്തില്‍ 8,00,000 പേര്‍ക്ക് കൊറോണ വൈറസ് രോഗബാധയേല്‍ക്കുകയും 38,800 ആളുകള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ഇതുവരെ 1,251 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍, 32 പേര് മരിച്ചു. വൈറസ് വ്യാപനം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. തല്‍ഫലമായി മാരുതി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഫോര്‍ഡ്, ടൊയോട്ട, ഹ്യുണ്ടായി തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ ഉത്പാദനം നിര്‍ത്തവെച്ചു. മാര്‍ച്ചില്‍ 83,792 യൂണിറ്റുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്.

ഒരു വര്‍ഷം മുമ്പിത് 1,58,076 യൂണിറ്റുകളായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വന്നതിനാല്‍ ഈ സംഖ്യകള്‍ തമ്മില്‍ താരതമ്യം ചെയ്യാനാവില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. അടച്ചുപൂട്ടല്‍ നടപടികള്‍ കഴിഞ്ഞയാഴ്ച മാത്രമാണ് ആരംഭിച്ചത്, അത് പ്രകാരം ഒരു താരതമ്യം ഒഴിവാക്കിയാല്ക്കൂടി ഇപ്പോഴുള്ള ഇടിവ് കനത്തതാണെന്ന് ഐസിഐസിഐ സെക്യൂരിറ്റീസിലെ ഓട്ടോ അനലിസ്റ്റ് ശശാങ്ക് കനോഡിയ പറയുന്നു. ഇതാണ് പ്രവണതയെങ്കില്‍, എല്ലാ വാഹന നിര്‍മാതാക്കളും നമുക്ക് ദുഖകരമായ കണക്കുകള്‍ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാഹന നിര്‍മ്മാതാക്കളും വാഹന ഘടക നിര്‍മ്മാതാക്കളും നിര്‍മ്മാണശാലകള്‍ അടച്ചുപൂട്ടിയതിനാല്‍ 2,300 കോടി രൂപയുടെ പ്രതിദിന വരുമാനം നഷ്ടം ഉണ്ടാകുമെന്ന് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് സൊസൈറ്റി കണക്കാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ നിഫ്റ്റി ഓട്ടോ സൂചിക 44 ശതമാനം ഇടിഞ്ഞു. സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായതും കാര്‍ ഉടമസ്ഥത ചെലവ് വര്‍ദ്ധിപ്പിക്കുന്നതും വാഹന വില്‍പ്പനയില്‍ റെക്കോര്‍ഡ് ഇടിവുണ്ടാക്കി. കൊറോണ വൈറസിന്റെ ആഘാതം ഭയന്ന് മാര്‍ച്ചില്‍ ലോകമെമ്പാടുമുള്ള സാമ്പത്തിക വിപണികള്‍ തകര്‍ന്നടിഞ്ഞപ്പോള്‍, ഓട്ടോ സൂചികയില്‍ 31.47 ശതമാനത്തിന്റെ ഇടിവുണ്ടായി.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications