മുംബൈ: വാഹന ഉൽപ്പാദന രംഗത്തെ മുരടിപ്പിന് ശേഷം ഉൽപ്പാദത്തിൽ വളർച്ച കൈവരിച്ച് മാരുതി സുസുക്കി. നവംബറിലെ മൊത്ത വാഹന ഉൽപ്പാദനത്തിൽ 5.91 ശതമാനം വളർച്ചയാണ് കമ്പനി കൈവരിച്ചിട്ടുള്ളത്. 150221 വാഹനങ്ങളാണ് ഇക്കാലയളവിൽ കമ്പന നിർമിച്ചിട്ടുള്ളത്. എന്നാൽ കഴിഞ്ഞ നവംബറിൽ 141834 കാറുകൾ മാത്രമാണ് മാരുതി നിർമിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ നവംബറിൽ 5.91 ശതമാനം വർധിച്ച് 1,50,221 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മൊത്തം 1,41,834 യൂണിറ്റുകൾ കമ്പനി ഉത്പാദിപ്പിച്ചതായി മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. യാത്രാ വാഹന ഉത്പാദനം കഴിഞ്ഞ മാസം 1,46,577 യൂണിറ്റായിരുന്നു. 2019 നവംബറിൽ ഇത് 1,39,084 യൂണിറ്റായിരുന്നു. 5.38 ശതമാനം വളർച്ചയാണ് ഇക്കാലയളവിൽ കൈവരിച്ചിട്ടുള്ളത്.

ആൾട്ടോ, എസ്-പ്രസ്സോ എന്നീ മോഡലുകൾ അടങ്ങിയ മിനി കാറുകളുടെ ഉത്പാദനം കഴിഞ്ഞ മാസം 24,336 യൂണിറ്റായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 24,052 യൂണിറ്റായിരുന്നു എന്നതാണ് ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടത്. അതുപോലെ, വാഗൺ ആർ, സെലെറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസയർ എന്നിവയുൾപ്പെടെയുള്ള കോംപാക്റ്റ് കാറുകളുടെ ഉത്പാദനം 85,118 യൂണിറ്റായി ഉയർന്നിട്ടുണ്ട്. 2019 നവംബറിൽ 78,133 യൂണിറ്റായിരുന്നു. ഇതോടെ 8.93 ശതമാനം വർധനവും ഉൽപ്പാദനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ജിപ്സി, എർട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ്സ, എക്സ്എൽ 6 എന്നീ യൂട്ടിലിറ്റി വാഹനങ്ങളുടെ ഉത്പാദനം 9.07 ശതമാനം ഇടിഞ്ഞ് 24,719 യൂണിറ്റിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 27,187 ആയിരുന്നു. ലൈറ്റ് കൊമേഴ്‌സ്യൽ വാഹനമായ സൂപ്പർ കാരിയുടെ ഉത്പാദനം 3,644 യൂണിറ്റാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇത് 2,750 യൂണിറ്റായിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
