2020ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ മാരുതി സ്വിഫ്റ്റ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020 ൽ 1,60,700 യൂണിറ്റുകളുമായി ഹാച്ച്ബാക്ക് കാറായ സ്വിഫ്റ്റ് ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാർ മോഡലായി മാറിയെന്ന് മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു. 2020ൽ സ്വിഫ്റ്റ് 2005 ൽ ആരംഭിച്ചതിനുശേഷം 23 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന പിന്നിട്ടു. 2010ൽ 5 ലക്ഷം കാറുകളും 2013ൽ 10 ലക്ഷവും 2016 ൽ 15 ലക്ഷവും മറികടന്നതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

 

ആഭ്യന്തര വില്‍പ്പനയില്‍ 21 ശതമാനം വര്‍ദ്ധനയുമായി ടാറ്റ മോട്ടോര്‍; ഡിസംബറില്‍ വിറ്റത് 53,430 യൂണിറ്റുകള്‍

സ്വിഫ്റ്റിന്റെ ആഗോള സ്റ്റൈലിംഗ്, പവർ പായ്ക്ക് പ്രകടനം എന്നിവ സ്വന്തം റെക്കോർഡുകളെ തന്നെ മറികടന്നുവെന്നും നൂതന സാങ്കേതികവിദ്യയും സുരക്ഷാ സവിശേഷതകളും സ്വിഫ്റ്റിനെ ആളുകൾക്ക് പ്രിയപ്പെട്ട കാറാക്കി മാറ്റിയെന്നും കമ്പനി കൂട്ടിച്ചേർത്തു. കഴിഞ്ഞ 15 വർഷമായി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കാണ് സ്വിഫ്റ്റ്.

2020ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ മാരുതി സ്വിഫ്റ്റ്

2.3 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ കാറിനുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് & സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ അവകാശപ്പെട്ടു. കൊവിഡ് 19 പ്രതികൂല പ്രത്യാഘാതങ്ങളുണ്ടായിട്ടും, 2020ൽ 1,60,700 യൂണിറ്റുകൾ സ്വിഫ്റ്റ് കാറുകൾ വിറ്റതായും മുൻനിര ബ്രാൻഡായി സ്വിഫ്റ്റ് ഉയരാൻ കാരണമായതായും കമ്പനി അറിയിച്ചു.

ഈ വര്‍ഷം പോലെയല്ല 2021 ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ മികച്ചതാവും; മാരുതി ചെയര്‍മാന്‍

സ്വിഫ്റ്റ് ഉപഭോക്താക്കളിൽ 53 ശതമാനത്തിലധികം പേരും 35 വയസ്സിന് താഴെയുള്ളവരാണെന്നും സാങ്കേതിക സവിശേഷതകൾ, മികച്ച ഓഫറുകൾ, സ്‌പോർട്ടി ഡിസൈൻ എന്നിവയാണ് മോഡലിനെ ആക‍ർഷകമാക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

Read more about: maruti sale മാരുതി
English summary

Maruti Swift is the best selling car in India by 2020 | 2020ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ മാരുതി സ്വിഫ്റ്റ്

More than 53% of Swift customers are under 35 years of age. Read in malayalam.
Story first published: Sunday, January 24, 2021, 15:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X