A Oneindia Venture

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ! 30,000 കോർപ്പറേറ്റ് ജീവനക്കാരെ ഒഴിവാക്കും: നടപടികൾക്ക് ഇന്ന് തുടക്കം

വീണ്ടും ചർച്ചാവിഷയമായി ആമസോൺ. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചു വിടലിന് ഒരുങ്ങുകയാണ് ആമസോൺ. 30,000 കോര്‍പ്പറേറ്റ് ജീവനക്കാരെയാണ് ആമസോണില്‍ നിന്ന് പിരിച്ചുവിടുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ന് ഒക്ടോബർ 28 മുതൽ ആരംഭിക്കും. 2022-ന്റെ അവസാനത്തോടെ 27,000 തസ്തികകൾ വെട്ടിക്കുറച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടലാണിത്.

കമ്പനിയുടെ മൊത്തത്തിലുള്ള 10 ശതമാനത്തോളം ജീവനക്കാരെയാണ് ഇതോടെ വെട്ടിക്കുറക്കുന്നത്. ഇത് ആ​ഗോള തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമായി മാറുന്നു. ഇ-കൊമേഴ്സ് രം​ഗത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ആമസോൺ ഇത്രയും ആളുകളെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് ചെലവ് ചുരുക്കുന്നതിൻ്റെ ഭാ​ഗമായിട്ടാണ്. അമേരിക്ക, യുകെ, കാനഡ എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് ഇപ്പോൾ പിരിച്ചുവിടുന്നത്. എന്നാൽ ഭാവിയിൽ മറ്റു സ്ഥലങ്ങളിലെ ജീവനക്കാരെയും ഈ പിരിച്ചുവിടൽ ബാധിക്കുമെന്നതിൽ സംശയമില്ല.

കഴിഞ്ഞ രണ്ട് വർഷമായി ഉപകരണങ്ങൾ, കമ്മ്യൂണിക്കേഷൻസ്, പോഡ്കാസ്റ്റിംഗ് തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ ആമസോൺ ചെറിയ തോതിൽ ജീവനക്കാരെ പിരിച്ചു വിട്ടിട്ടുണ്ട്. എന്നാൽ, ഈ പുതിയ പിരിച്ചുവിടൽ കമ്പനിയിലെ പ്രധാനപ്പെട്ട ഡിവിഷനുകളെ ബാധിക്കാനാണ് സാധ്യത കൂടുതൽ.

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ! 30,000 കോർപ്പറേറ്റ് ജീവനക്കാരെ ഒഴിവാക്കും

കോവിഡ്-19 കാലഘട്ടത്തിൽ ഓൺലൈൻ ഡിമാൻഡ് വർദ്ധിച്ചതോടെ കമ്പനി നിരവധി ജീവനക്കാരെ ജോലിക്ക് എടുത്തിരുന്നു. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും സാമ്പത്തികാവസ്ഥയിലെ മാന്ദ്യം കാരണം ഉപഭോക്തൃ ചെലവിലെ കുറവ് നികത്താനും കമ്പനി ശ്രമിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഈ പിരിച്ചുവിടലിൽ എച്ച്ആർ വിഭാ​ഗത്തിൽ പ്രവർത്തിക്കുന്ന നിരവധി ജീവനക്കാരുടെ ജോലി നഷ്ടമാവുമെന്ന് കരുതുന്നു. ഈ വിഭാ​ഗത്തിൽ മാത്രം 15 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും.

കർശന നടപടി വിനയായി

ടെക് കമ്പനികളിൽ ഈ വർഷമാദ്യം നടപ്പിലാക്കിയ കർശന നടപടികളിലൊന്നായിരുന്നു ജീവനക്കാർ ആഴ്ചയിൽ അഞ്ച് ദിവസവും ഓഫീസിൽ ഹാജരാകണമെന്ന്. ഇത് പക്ഷേ വേണ്ടത്ര ഫലം കണ്ടില്ലെന്നും, ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിന് കാരണമായെന്നും വിലയിരുത്തപ്പെടുന്നു. ഇതാണ് നിലവിലുള്ള പിരിച്ചുവിടൽ തീരുമാനങ്ങൾക്ക് കാരണമായതെന്നും പറയുന്നു.

ടെക് മേഖലയിലെ തൊഴിൽ മാറ്റങ്ങൾ നിരീക്ഷിക്കുന്ന Layoffs.fyi എന്ന വെബ്സൈറ്റിന്റെ കണക്കുകൾ പ്രകാരം, ഈ വർഷം ടെക് ലോകത്ത് മൊത്തം 216 കമ്പനികളിൽ നിന്നായി ഏകദേശം 98,000 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു.

ആമസോണിന്റെ വളർച്ചയിൽ എഐയ്ക്ക് പ്രധാന പങ്കുണ്ട്

"കമ്പനിയിലുടനീളം എഐ വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ നേട്ടങ്ങൾ ലഭിക്കുന്നതിനാൽ ഇത് ഞങ്ങളുടെ മൊത്തം കോർപ്പറേറ്റ് തൊഴിലാളികളെ വെട്ടിക്കുറക്കുന്നതിലേക്ക് നയിച്ചേക്കും" എന്നാണ് ആമസോൺ സിഇഒ ആൻഡി ജാസി ജീവനക്കാർക്ക് നൽകിയ ഇമെയിലിൽ വ്യക്തമാക്കുന്നത്.

അതിനാൽ ഇനിയും ജീവനക്കാർക്ക് തൊഴിൽ നഷ്ടമാവും. ആമസോൺ ഇതിലും വലിയ തൊഴിൽ വെട്ടിക്കുറക്കലിലേക്ക് നീങ്ങും. സത്യത്തിൽ എഐയുടെ ഉപയോ​ഗത്തെ കുറിച്ചും, അത് ഭാവിയിൽ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുമെന്നും ജൂണിൽ ജാസി വ്യക്തമാക്കിയിരുന്നു. ഈ വെട്ടിക്കുറക്കലും അതിൻ്റെ ഭാ​ഗമായി കണക്കാക്കാം. എഐ അധിഷ്ഠിത സേവനങ്ങള്‍ ആമസോണിന് കൂടുതല്‍ നേട്ടം നല്‍കുന്നുണ്ടെന്ന സൂചനയാണ് ഈ പിരിച്ചു വിടലിലൂടെ വ്യക്തമാവുന്നതും.

വ്യാഴാഴ്‌ച ആമസോൺ അടുത്ത വരുമാനം റിപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ എഐയിലെ വലിയ നിക്ഷേപങ്ങളുടെ ഗുണത്തെക്കുറിച്ചും വ്യക്തമാക്കാൻ സാധ്യതയുണ്ട്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X