ഇനി വരുന്നത് മാഗ്നറ്റിക് സ്ട്രിപ്പുകള്‍ ഇല്ലാത്ത മാസ്റ്റര്‍ കാര്‍ഡുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകളില്‍ നിന്നും മാഗ്നറ്റിക് സ്ട്രിപ്പുകള്‍ ഒഴിവാക്കുവാന്‍ മാസ്റ്റര്‍ കാര്‍ഡ് തയ്യാറെടുക്കുന്നു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മാസ്റ്റര്‍ കാര്‍ഡുകളില്‍ നിന്നും മാഗ്നറ്റിക് സ്ട്രിപ്പ് പൂര്‍ണമായും ഇല്ലാതാകും. പഴയ രീതിയിലുള്ള സൈ്വപ്പിംഗ് പ്രക്രിയയില്‍ നിന്നും മാറി കൂടുതല്‍ സുരക്ഷിതത്വവും ശേഷിയുള്ളതുമായ കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനുള്ള കമ്പനിയുടെ പ്രവര്‍നങ്ങളുടെ ഭാഗമായാണ് ഈ മാറ്റത്തിലേക്ക് കടക്കുന്നത്.

 
ഇനി വരുന്നത് മാഗ്നറ്റിക് സ്ട്രിപ്പുകള്‍ ഇല്ലാത്ത മാസ്റ്റര്‍ കാര്‍ഡുകള്‍

ഘട്ടം ഘട്ടമായായിരിക്കും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നും മാഗ്നറ്റിക് സ്ട്രിപ്പുകള്‍ നീക്കം ചെയ്യുന്നത്. കാര്‍ഡുമായി ചേര്‍ത്തിട്ടുള്ള ചെറിയൊരു മെറ്റാലിക് ടാപ്പില്‍ വിവരങ്ങള്‍ സംഭരിക്കുവാന്‍ ബാങ്കുകളെ അനുവദിക്കുന്ന സംവിധാനമാണ് മാഗ്നറ്റിക് സ്ട്രിപ്പുകള്‍. എന്നാല്‍ ഇന്ന് കാലം മാറി. സാങ്കേതിക വിദ്യകള്‍ ഏറെ മുന്നോട്ടു വളരുകയും ചെയ്തു.

Also Read : 200 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 28 ലക്ഷം! എല്‍ഐസിയുടെ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

പുതിയ തരത്തിലുള്ള കാര്‍ഡ് സങ്കേതങ്ങള്‍ ഇന്ന് പ്രബലമായി ലോകമെങ്ങും ഉപയോഗിച്ച് വരുന്നു. കോണ്‍ടാക്ട്‌ലെസ് പെയ്‌മെന്റ് സേവനങ്ങള്‍, മൈക്രൊ ചിപ്പുകള്‍, ബയോ മെട്രിക് ഐഡിന്റിഫിക്കേഷന്‍ തുടങ്ങിയ പുതിയ സങ്കേതങ്ങള്‍ക്കിടയില്‍ മാഗ്നറ്റിക് സ്ട്രിപ്പുകള്‍ കാലഹരണപ്പെട്ടിരിക്കുകയാണ്. മാസ്റ്റര്‍ കാര്‍ഡ് അടുത്തിടെ പങ്കുവച്ച ഒരു ബ്ലോഗ് പോസ്റ്റില്‍ വിശദമാക്കുന്നു.

Also Read : വ്യക്തിഗത വായ്പകളെക്കുറിച്ചുള്ള 5 കെട്ടുകഥകള്‍; അറിയാം തിരുത്താം

കാര്‍ഡുകളുടെ സൈ്വപിംഗ് രീതി ഇതുവരെ ഇല്ലാതായിട്ടില്ല. പുതുതായി ഇഷ്യൂ ചെയ്തിട്ടുള്ള മാസ്റ്റര്‍ കാര്‍ഡുകളിലും മാഗ്നറ്റിക് സ്ട്രിപ്പുകള്‍ ആവശ്യമാണ്. എന്നാല്‍ 2024 മുതല്‍ അവ കാര്‍ഡുകളില്‍ ഓപ്ഷണല്‍ ആയി മാറും. 2029 ആകുമ്പോഴേക്കും മാഗ്നറ്റിക് സ്ട്രാപ്പുകള്‍ പൂര്‍ണമായും ഒഴിവാക്കിയ കാര്‍ഡുകളായിരിക്കും മാസ്റ്റര്‍ കാര്‍ഡ് ഇഷ്യൂ ചെയ്യുക. 10 വര്‍ഷത്തോളമുള്ള ഈ കാലയളവില്‍ ചിപ്പ് കാര്‍ഡിലേക്ക് മാറുവാന്‍ എല്ലാവര്‍ക്കും മതിയായ സമയം ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

Also Read : ചെക്കുകള്‍ മടങ്ങുന്നത് നിങ്ങളുടെ സാമ്പത്തീകാരോഗ്യത്തിന് തിരിച്ചടിയാകും; എങ്ങനെ ഒഴിവാക്കാമെന്നറിയാം

ചിപ്പ് സാങ്കേതിക വിദ്യ അടങ്ങിയ കാര്‍ഡുകളായിരിക്കും ഇനി സാര്‍വത്രികമാകുക. മാഗ്നറ്റിക് സ്ട്രിപ്പുകളേക്കാള്‍ കൂടുതല്‍ സുരക്ഷിതത്വം സ്ട്രിപ്പ് കാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് ചിപ്പ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഓരോ ഇടപാടിനും പ്രത്യേകം ട്രാന്‍സാക്ഷന്‍ കോഡ് ഉണ്ടാകുകയും അത് ബാങ്ക് വെരിഫൈ ചെയ്യുകയും ചെയ്യും.

Also Read : 12 വര്‍ഷത്തില്‍ 1 കോടി രൂപ നേടുവാന്‍ എത്ര തുക നിക്ഷേപിക്കണം?

അത്തരം ട്രാന്‍സാക്ഷന്‍ കോഡുകള്‍ വ്യാജമായി തയ്യാറാക്കാന്‍ മാഗ്നറ്റിക് സ്ട്രിപ്പുകളേക്കാള്‍ ഏറെ പ്രയാസകരമാണ്. കൂടാതെ റീട്ടെയിലറുടെ പെയ്‌മെന്റ് സിസ്റ്റത്തിലേക്ക് ഹാക്ക് ചെയ്ത് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ പൂര്‍ണമായും ഹാക്കര്‍മാര്‍ മോഷ്ടിക്കുന്നതിന് അവ തടയിടുകയും ചെയ്യും എന്നതാണ് ഈ സുരക്ഷയുടെ അടിത്തറ.

Also Read : പ്രധാന്‍ മന്ത്രി വയ വന്ദന്‍ യോജനയോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമോ? കൂടുതല്‍ നേട്ടം ഏതില്‍ നിന്നും?

1960കളില്‍ തന്നെ ചിപ്പുകള്‍ അടിസ്ഥാനമാക്കിയ ക്രെഡിറ്റ് കാര്‍ഡുകള്‍ വികസിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ ടെര്‍മിനുകളിലുകളിലും ഉപയോഗിക്കുവാന്‍ സാധിക്കുകയില്ല എന്ന പരിമിതി കാരണം അവയ്ക്ക് സ്വീകാര്യത ലഭിക്കുവാന്‍ വീണ്ടും പതിറ്റാണ്ടുകള്‍ വേണ്ടി വന്നു.

 

Also Read : അമൂല്‍, പോസ്റ്റ് ഓഫീസ്, ആധാര്‍ ഫ്രാഞ്ചൈസികളിലൂടെ ബിസിനസ് ആരംഭിക്കൂ; ഓരോ മാസവും ലക്ഷങ്ങള്‍ സമ്പാദിക്കാം

അതിനാലാണ് ആഗോള തലത്തില്‍ ഉപയോഗിക്കുന്നതിനായി ഇഎംവി സംവിധാനം തയ്യാറാക്കിയത്. മാസ്റ്റര്‍ കാര്‍ഡിന്റെ വിവരങ്ങള്‍ പ്രകാരം ആഗോള തലത്തില്‍ 86 ശതമാനം മുഖാ മുഖാ കാര്‍ഡ് ഇടപാടുകള്‍ക്ക് ഇഎംവി ഉപയോഗിക്കുന്നുണ്ട്.

Read more about: debit card credit card
English summary

Mastercard is removing magnetic stripes on its credit and debit cards, latest reports | ഇനി വരുന്നത് മാഗ്നറ്റിക് സ്ട്രിപ്പുകള്‍ ഇല്ലാത്ത മാസ്റ്റര്‍ കാര്‍ഡുകള്‍

Mastercard is removing magnetic stripes on its credit and debit cards, latest reports
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X