ദില്ലി:കൊവിഡ് കാലത്താണ് നമ്മള് 'കോണ്ടാക്ട്ലെസ്' പണമിടപാടുകളെ കുറിച്ച് വളരെ ഗൗരവത്തില്‍ ചിന്തിക്കാന്‍ തുടങ്ങിയത്. പല ബാങ്കുകളും എടിഎം കൗണ്ടറുകളില്‍ കോണ്ടാക്ട്ലെസ് ഇടപാടുകള്‍ക്കുള്ള സൗകര്യങ്ങളും ചെയ്തിരുന്നു.
കോണ്ടാക്ട്ലെസ് ഇടപാട് എന്നൊക്കെ പറഞ്ഞാല്‍, അത് പൂര്‍ണമായും സ്പര്‍ശന രഹിതമായിരുന്നില്ല എന്നത് വേറെ കാര്യം. എന്തായാലും ഇപ്പോള്‍ പൂര്‍ണമായും 'സ്പര്‍ശന രഹിത' എടിഎം ഇടപാടിനുള്ള സൗകര്യമാണ് വരുന്നത്. പക്ഷേ, പണം നമ്മള് കൈകൊണ്ട് തന്നെ എടുക്കേണ്ടി വരും. എങ്ങനെയെന്ന് നോക്കാം...
മാസ്റ്റര്‍ കാര്‍ഡ്
മാസ്റ്റര്‍ കാര്‍ഡ് ആണ് ഇപ്പോള്‍ സമ്പൂര്‍ണ സ്പര്‍ശന രഹിത എടിഎം ഇടപാട് കൊണ്ടുവരുന്നത്. എജിഎസ് ട്രാന്‍സാക്ട് ടെക്നോളജീസുമായി കൈകോര്‍ത്തുകൊണ്ടാണ് ഇത്തരമൊരു നീക്കത്തിന് മാസ്റ്റര്‍കാര്‍ഡ് രംഗത്തിറങ്ങുന്നത്.
ക്യുആര്‍ കോഡ്
ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ സ്വന്തം മൊബൈല്‍ ഫോണില്‍ ഉണ്ടായിരിക്കണം. എടിഎം സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ക്യുആര്‍ കോഡ്, ഈ ആപ്പ് വഴി സ്കാന്‍ ചെയ്യുക. അതിന് ശേഷം മൊബൈല്‍ ആപ്പില്‍ എടിഎം പിന്‍നമ്പര്‍ അമര്‍ത്തുക, പിന്‍വലിക്കേണ്ട തുകയും ആപ്പില്‍ തന്നെ നല്‍കാം. ഒടുക്കം പണം സ്വീകരിക്കുന്നത് മാത്രം എടിഎമ്മില്‍ നിന്ന്!
എന്താണ് വ്യത്യാസം
ഇപ്പോഴത്തെ സ്ഥിതിയിലും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെ അല്ലേ 'കോണ്ടാക്ട്ലെസ്' എടിഎം ഇടപാടുകള്‍ എന്ന് സംശയം തോന്നിയേക്കാം. എന്നാല്‍ നിലവില്‍, പിന്‍വലിക്കേണ്ട തുക എടിഎമ്മില്‍ തന്നെ എന്റര്‍ ചെയ്യണം എന്നതാണ് നിലവിലെ രീതി. പുതിയ രീതിയില്‍ പൂര്‍ണമായും കോണ്ടാക്ട്ലെസ് ആയി ഇടപാട് പൂര്‍ത്തിയാക്കാം.
എല്ലാവര്ക്കും
മാസ്റ്റര്‍കാര്‍ഡ് ആണ് ഇപ്പോള്‍ ഇത്തരമൊരു സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. മാസ്റ്റര്‍കാര്‍ഡ് സേവനം നല്കുന്ന എല്ലാ ബാങ്കുകള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. അതിന് എജിഎസ് ട്രാന്‍സാക്ട് ടെക്നോളജീസിനെ അതാത് ബാങ്കുകള്‍ ബന്ധപ്പെടണം.
തട്ടിപ്പും കുറയ്ക്കും
കൊവിഡ് പോലുള്ള മഹാമാരികളില്‍ നിന്ന് മാത്രമല്ല, എടിഎം തട്ടിപ്പുകളില്‍ നിന്നും ഈ 'സ്പര്‍ശനരഹിത' ഇടപാടുകള്‍ സംരക്ഷണം തരും എന്നാണ് വിലയിരുത്തല്‍. രണ്ട്- രണ്ടര വര്‍ഷം മുമ്പ് ഇത്തരം ഒരു പദ്ധതിയെ കുറിച്ച് ആലോചിച്ചത് തന്നെ എടിഎം തട്ടിപ്പുകള്‍ കുറയ്ക്കാന്‍ വേണ്ടിയിട്ടാണെന്നാണ് എജിഎസിന്റെ ഗ്രൂപ്പ് ചീഫ് ടെക്നോളജി ഓഫീസര്‍ ആയ മഹേഷ് പട്ടേല്‍ പറയുന്നത്.
നിലവിലെ സ്ഥിതി
നിലവില്‍ ഒരേ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് മാത്രം സമ്പൂര്‍ണ സ്പര്‍ശന രഹിത ഇടപാട് നടത്താനുള്ള സംവിധാനം ആയിട്ടുള്ളു. അടുത്ത ഘട്ടത്തില്‍ മാസ്റ്റര്‍കാര്‍ഡ് സേവനം ഉപയോഗിക്കുന്ന എല്ലാ ബാങ്കുകളുടെ എടിഎമ്മുകളിലും ഈ സേവനം ഉപയോഗിക്കുന്ന സംവിധാനം കൊണ്ടുവരുമെന്നാണ് എജിഎസ് വാഗ്ദാനം ചെയ്യുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications