ഓഹരി വിപണിയിലെ നിക്ഷേപം ബംബർ ലോട്ടറിയാണ്. അടിച്ചാൽ മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കും. ഓഹരിയുടെ വിലയിലുണ്ടാകുന്ന കുതിപ്പിലൂടെ മാത്രമല്ല നിക്ഷേപകർക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുക. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഡിവിഡന്‍റ് അഥവാ ലാഭവിഹിതം. കമ്പനിയുടെ ബിസിനസ് പ്രവർത്തനങ്ങളിൽ നിന്നും കരസ്ഥമാക്കിയ അറ്റാദായത്തിൽ നിന്നും ഓഹരി ഉടമകൾക്ക് നൽകുന്ന പ്രതിയോഹരി ലാഭവീതമാണ് ഡിവിഡന്‍റ് അഥവാ ലാഭവിഹിതം. കൃത്യമായ ഇടവേളകളിൽ മുടങ്ങാതെ ഡിവിഡന്റ് കൈമാറുന്ന ഓഹരിയാണ് കൈവശമുള്ളതെങ്കിൽ നിക്ഷേപകരെ സംബന്ധിച്ച അധിക വരുമാനം നേടുന്നതിനായുള്ള അവസരവും ലഭിക്കുന്നു.
ഓരോ ഷെയറിനും നൽകുന്ന ഡിവിഡന്‍റിനെ ഓഹരിയുടെ നിലവിലെ മാർക്കറ്റ് വില കൊണ്ട് ഹരിച്ചാണ് ലാഭവിഹിതം കണക്കാക്കുന്നത്. കഴിഞ്ഞ വർഷം മികച്ച ലാഭവിഹിതം നൽകിയ 10 കമ്പനികളെ ആക്സിസ് സെക്യൂരിറ്റീസ് പട്ടികപ്പെടുത്തിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1. പി.ടി.സി ഇന്ത്യ
കഴിഞ്ഞ 12 മാസത്തിനിടെ പിടിസി ഇന്ത്യ തങ്ങളുടെ ഓഹരി ഉടമകൾക്ക് 19.5 രൂപയുടെ ലാഭവിഹിതം നൽകി. അതായത് 10 ശതമാനം. എൻഎസ്ഇയിൽ 187.90 രൂപ എന്നതാണ് നിലവിലെ ഓഹരി വില.
2. എം.എസ്.ടി.സി ലിമിറ്റഡ്
ഓഹരി കഴിഞ്ഞ വർഷം 45.5 രൂപ ലാഭവിഹിതം നൽകി. അതായത് 10 ശതമാനം. 451 രൂപയാണ് നിലവിലെ ഓഹരി വില.
3. അക്സോ നോബൽ ഇന്ത്യ
പെയിന്റുകൾക്കും കോട്ടിങ്ങുകൾക്കും പേരുകേട്ട അക്സോ നോബൽ ഇന്ത്യ കഴിഞ്ഞ വർഷം 256 രൂപ ലാഭവിഹിതം നൽകി. 8 ശതമാനം. 3,402.60 രൂപയാണ് നിലവിലെ ഓഹരി വില.
4. ലാ ഒപാല ആർജി
ഗ്ലാസ്‌വെയർ മേഖലയിലെ ഒരു കളിക്കാരനായ ലാ ഒപാല ആർജി 7 ശതമാനമാണ് ലാഭവിഹിതം നൽകിയത്. അതായത് 17.5 രൂപ. എൻഎസ്ഇയിൽ 252.30 രൂപയാണ് നിലവിലെ ഓഹരി വില.

5. കാസ്ട്രോൾ ഇന്ത്യ
ഓട്ടോ അനുബന്ധ മേഖലയിൽ നിന്നുള്ള കാസ്ട്രോൾ ഇന്ത്യ കഴിഞ്ഞ 12 മാസത്തിനിടെ നിക്ഷേപകർക്ക് 13 രൂപയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്തു. അതായത് 6 ശതമാനം ലാഭവിഹിതം. 206.48 രൂപയാണ് ഓഹരി വില.
6. ഓൾകാർഗോ ലോജിസ്റ്റിക്സ്
കഴിഞ്ഞ വർഷം ഓൾകാർഗോ ലോജിസ്റ്റിക്‌സിന്‍റെ ഓഹരി ഉടമകൾക്ക് 2.1 രൂപ ലാഭവിഹിതം ലഭിച്ചു. ഇത് ഓഹരി വിലയുടെ 6 ശതമാനമാണ്. 33.75 രൂപയാണ് നിലവിലെ ഓഹരി വില.
7. ക്വസ് കോർപ്പ് ലിമിറ്റഡ്
ഐടി സേവന, സ്റ്റാഫിംഗ് കമ്പനിയായ ക്വെസ് കോർപ്പ് 6 ശതമാനം ലാഭവിഹിതം നൽകി. അതായത് 16 രൂപ. 272.75 രൂപയാണ് ഓഹരി വില.
8. വി.ആർ.എൽ. ലോജിസ്റ്റിക്സ്
വിആർഎൽ ലോജിസ്റ്റിക്സ് അതിന്‍റെ നിക്ഷേപകർക്ക് 15 രൂപ ലാഭവിഹിതം നൽകി. അതായത 5 ശതമാനം. 279.90 രൂപയാണ് ഓഹരി വില.
9. ഇന്ദ്രപ്രസ്ഥ ഗ്യാസ്
കഴിഞ്ഞ വർഷം ഇന്ദ്രപ്രസ്ഥ ഗ്യാസ് 10.5 രൂപ ലാഭവിഹിതം വിതരണം ചെയ്തു. 5 ശതമാനം. 207 രൂപയാണ് ഓഹരി വില.
10. തമിഴ്‌നാട് മെർക്കന്റൈൽ ബാങ്ക്
തമിഴ്‌നാട് മെർക്കന്റൈൽ ബാങ്ക് കഴിഞ്ഞ വർഷം ഓഹരി ഉടമകൾക്ക് 21 രൂപ ലാഭവിഹിതം നൽകി. അതായത് 5 ശതമാനം. 426.95 രൂപയാണ് ഓഹരി വില.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
