A Oneindia Venture

ഒരു ഓഹരി പത്തായി മാറും, ഒപ്പം മൂന്നെണ്ണം സൗജന്യം; ഈ ആഴ്ചയിലെ കോർപ്പറേറ്റ് നടപടികളറിയാം

ഓരോ ആഴ്ചയിലും ഓഹരികൾ പ്രധാനപ്പെട്ട കോർപ്പറേറ്റ് നടപടികളിലേക്ക് കടക്കാറുണ്ട്. അക്കൂട്ടത്തിലുള്ളവയാണ് ബോണസ് ഓഹരി, ഓഹരി വിഭജനം, ലാഭവിഹിതം എന്നിവ. ഈ ആഴ്ചയിൽ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്, എ1 ലിമിറ്റഡ് എന്നിവ ഓഹരി വിഭജനം നടത്തുന്നുണ്ട്. ഇവ വിശദമായി നോക്കാം.

ഓഹരി വിഭജനം എന്തിന്.?

ഒരു കമ്പനി അതിന്റെ മുഖവില കുറച്ചു കൊണ്ട് നിലവിലെ ഓഹരി ഉടമകൾക്ക് അധിക ഓഹരികൾ അനുവദിക്കുന്നതിനെയാണ് ഓഹരി വിഭജനം എന്ന് പറയുന്നത്. ഓഹരി വിഭജനം നടക്കുന്നത് നിശ്ചിത അനുപാതത്തിലായിരിക്കും. ഓഹരി വിഭജനത്തിലൂടെ ഓഹരി ഉടമയ്ക്ക് അധിക ഓഹരികൾ നേടാം. കമ്പനി ഓഹരികൾ വർധിപ്പിക്കുന്നതിനായാണ് ഓഹരി വിഭജനം നടക്കുന്നത്.

ഓഹരി വിഭജനം വഴി ലിക്വിഡിറ്റി ഉയർത്താൻ സാധിക്കും. ഓഹരികൾ വർധിക്കുമെങ്കിലും കമ്പനിയുടെ മൊത്തം വിപണി മൂല്യത്തിൽ മാറ്റം വരില്ല. ഓഹരി വിഭജനത്തിന് അനുസരിച്ച് ഓഹരിയുടെ വിലയും ഇടിയും. റെക്കോർഡ് തീയതിയിൽ ഓഹരികൾ കൈവശം വെയ്ക്കുന്നൊരാൾക്ക് അധിക ഓഹരികൾ ലഭിക്കുകയും സ്പ്ലിറ്റ് റേഷ്യോയിൽ ഓഹരി വില അഡജസ്റ്റ് ചെയ്യുകയും ചെയ്യും.

ഓഹരി വിഭജനം പ്രഖ്യാപിക്കുമ്പോൾ മികച്ച ഓഹരികൾക്കു വില കൂടുന്നതായി കാണാറുണ്ട്. ഓഹരി വിഭജനം പൂർത്തിയാകുന്ന തീയതിക്കടുത്തുവരെ ഈ മുന്നേറ്റം കാണാം. മികച്ച ഓഹരികളല്ലെങ്കിൽ ഈ വളർച്ചയുണ്ടാകണെന്നില്ല. നിലവിൽ കൈവശമുള്ള ഓഹരികളുടെ എണ്ണം കൂടുമെന്നതാണ് മറ്റൊരു പ്രത്യേകത. ഓഹരി വില ഉയർന്ന് നേട്ടത്തിലെത്തുമ്പോൾ അധിക ഓഹരികൾ കൈവശമുള്ളതിനാൽ വലിയ നേട്ടമുണ്ടാക്കാം.

ഒരു ഓഹരി പത്തായി മാറും, ഒപ്പം മൂന്നെണ്ണം സൗജന്യം

എ1 ലിമിറ്റഡ്

വിവിധ തരം വ്യാവസായിക ആസിഡുകളും രാസവസ്തുക്കളും വിതരണം ചെയ്യുന്ന കമ്പനിയാണ് A1 ലിമിറ്റഡ്. ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായ കമ്പനി നൈട്രിക് ആസിഡ്, സൾഫ്യൂറിക് ആസിഡ്, ഹൈഡ്രോക്ലോറിക് ആസിഡ്, എഥനോൾ തുടങ്ങി കെമിക്കലുകൾ ഇവർ കൈകാര്യം ചെയ്യുന്നു. ഫാർമ, ഡൈ, രാസവളം, ടെക്സൈറ്റൽ എന്നി സെക്ടറുകളാണ് പ്രധാന ഉപഭോക്താക്കൾ.

10:1 അനുപാതത്തിലാണ് കമ്പനി ഓഹരി വിഭജനം നടത്തുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരികൾ ഒരു രൂപ മുഖവിലയുള്ള ഓഹരികളായി മാറും. ഇതനുള്ള റെക്കോർഡ് തീയതി ഡിസംബർ 31 ആണ്. ഇതോടൊപ്പം കമ്പനി നിക്ഷേപകർക്ക് ബോണസ് ഓഹരിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരിയൊന്നിന്ന് മൂന്ന് ബോണസ് ഓഹരികൾ കമ്പനി അനുവദിക്കം. ഇതിനുള്ള റെക്കോർഡ് തീയതിയും ഡിസംബർ 31 ആണ്.

മൾട്ടി കമ്മേഡിറ്റി എക്സ്ചേഞ്ച്

ഇന്ത്യയിലെ ഏറ്റവും വലിയ കമ്മോഡിറ്റി ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച് ആണ് മൾട്ടി കമ്മേഡിറ്റി എക്സ്ചേഞ്ച് അഥവാ എംസിഎക്സ്. ഓഹരി വിപണിയിൽ കമ്പനികളുടെ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത് പോലെ, സ്വർണം, ക്രൂഡ് ഓയിൽ തുടങ്ങിയ ചരക്കുകൾ വ്യാപാരം ചെയ്യുന്നതിനുള്ള വേദിയാണ് ഇത്. എംസിഎക്സ് ഈ ആഴ്ച ഓഹരി വിഭജനം പ്രഖ്യാപിച്ചിട്ടുണ്ട്. 10:2 അനുപാതത്തിലാണ് ഓഹരി വിഭജനം.

10 രൂപ മുഖവിലയുള്ള ഓഹരികൾ രണ്ടു രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളായി വിഭജിക്കും. അതിനുള്ള എക്സ് ഡേറ്റ് ജനുവരി രണ്ടാണ്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X