കൊവിഡ് 19 മഹാമാരി കണക്കിലെടുത്ത് മെയ് ഏഴിന് സര്‍ക്കാര്‍, വന്ദേ ഭാരത് രക്ഷാദൗത്യം ആരംഭിച്ചതിന് ശേഷം 3.6 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. 5,13,047 ഇന്ത്യക്കാര്‍ നിര്‍ബന്ധിത കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകളില്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്തവരില്‍ 3,64,209 പേര് ഈ ദൗത്യത്തിന് കീഴില്‍ നാട്ടിലേക്ക് മടങ്ങിയെത്തി. അയല്‍രാജ്യങ്ങളില്‍ നിന്നും സ്വദേശത്തേക്ക് ആളുകളെ എത്തിക്കുന്നതിനായി കര അതിര്‍ത്തിയിലൂടെയും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അതിര്‍ത്തി കുടിയേറ്റ ചെക്ക്പോസ്റ്റുകളിലൂടെ 84,000 ഇന്ത്യക്കാര്‍ തിരിച്ചെത്തിയതായി എംഇഎ വക്താവ് കൂട്ടിച്ചേര്‍ത്തു. 'വന്ദേ ഭാരത് മിഷന്റെ ആദ്യ മൂന്ന് ഘട്ടങ്ങളില്‍ അഞ്ച് ഭൂഖണ്ഡങ്ങളിലായി 50 -ലധികം രാജ്യങ്ങളില്‍ നിന്ന് 875 -ഓളം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതുവരെ 700 -ലധികം വിമാനങ്ങള്‍ ഇന്ത്യയിലെത്തി, 1,50,000 ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നു,' ശ്രീവാസ്തവ അറിയിച്ചു. മൂന്നാം ഘട്ടത്തിലുള്ള 175 വിമാനങ്ങള്‍ വരും ദിവസങ്ങളില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ അടിയന്തി ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി ഈ വന്ദേ ഭാരത് മിഷന് (വിബിഎം) വിമാനങ്ങള്‍ നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിസിസി രാജ്യങ്ങള്‍, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ബാക്കിയുള്ള സ്വദേശികളെ തിരികെ കൊണ്ടുവരാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും, വിബിഎമ്മിന്റെ നാലാം ഘട്ടം 2020 ജൂലൈ 3 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറയുന്നു. നാവിക കപ്പലുകളിലൂടെ പൗരന്മാരെ സ്വദേശത്തേക്ക് എത്തിക്കുന്നതും ദൗത്യത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ അദ്ദേഹം, അത്തരമൊരു ദൗത്യം നിലവില്‍ നടക്കുന്നുണ്ടെന്നും അറിയിച്ചു. ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കുന്നതിന് ജൂണ്‍ 24 -ന് ഐഎന്‍എസ് ജലാശ്വ ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്ത് എത്തിയിരുന്നു. ഇവരുടെ യാത്ര വ്യാഴാഴ്ചയാവും ആരംഭിക്കുക.. വന്ദേ ഭാരത് വിമാനങ്ങളില്‍ തിരിച്ചെത്തുന്നവരുടെ കൊവിഡ് 19 പരിശോധന നടത്തണമെന്ന കേരള സര്‍ക്കാരിന്റെ നിര്‍ദേശത്തെക്കുറിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകളുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും ഇക്കാര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications