കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ വിവിധ രോഗങ്ങൾക്ക് മരുന്നുകളുപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരികയാണ്. അതായത് മരുന്ന് കമ്പനികൾക്ക് ഇന്ത്യ ഒരു വളക്കൂറുള്ള മണ്ണായികൊണ്ടിരിക്കുകയാണ്. നവംബറിലെ കണക്ക് പ്രകാരം ഇന്ത്യയിൽ മരുന്നുകളുടെ വിൽപ്പനയിൽ 14.5 ശതമാനം വർദ്ധനവുണ്ടായി. ഇന്ത്യയിലെ മികച്ച 10 മരുന്ന് നിർമ്മാതാക്കൾ നവംബറിൽ 12.6 ശതമാനം മുതൽ 17.9 ശതമാനം വരെ വിൽപ്പന കൂടിയതായി അവകാശപ്പെട്ടിരുന്നു. അതായത് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ വൻ ലാഭമാണ് ഇന്ത്യൻ മരുന്ന് മാർക്കറ്റുകളിൽ നിന്ന് നേടുന്നത്.
മാർക്കറ്റ് റിസർച്ച് സ്ഥാപനമായ എഐഒസിഡി-എഡബ്ല്യൂഎസിഎസിന്റെ കണക്ക് പ്രകാരം 32 മാസത്തിനിടെ കണ്ട ഏറ്റവും മികച്ച വളർച്ചകളിൽ ഒന്നാണ് ഇത്. മരുന്ന് നിർമ്മാതാക്കളായ സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ്, സിപ്ല, കാഡില ഹെൽത്ത് കെയർ, ലുപിൻ, മാൻകൈൻഡ് ഫാർമസ്യൂട്ടിക്കൽസ്, ആൽക്കെം ലബോറട്ടറീസ്, ടോറന്റ് ഫാർമസ്യൂട്ടിക്കൽ തുടങ്ങിയവ നവംബറിൽ 17.9 ശതമാനം വിൽപ്പന വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ മരുന്ന് വിൽപ്പന കമ്പനിയായ സൺ ഫാർമസ്യൂട്ടിക്കലിന്റെ വിൽപ്പനയിൽ 14.5 ശതമാനം വർദ്ധനവുണ്ടായെന്ന് (1,035 കോടി രൂപ) അവകാശപ്പെടുന്നു .

ഏറ്റവും വലിയ ബഹുരാഷ്ട്ര സ്ഥാപനവും ഇന്ത്യയിലെ രണ്ടാമത്തെ വലിയ മരുന്ന് വിൽപ്പന കമ്പനിയുമായ അബോട്ട് ഗ്രൂപ്പിന് ഈ വർഷം 12 ശതമാനം വളർച്ച രേഖപ്പെടുത്തി. വില നിയന്ത്രണത്തിലുള്ള അവശ്യ മരുന്നുകളുടെ ലിസ്‌റ്റിൽപ്പെട്ടവയുടെ വിൽപ്പനയും കൂടിയിട്ടുണ്ട്. ഇത്തരം മരുന്നുകൾക്ക് ഈ വർഷം 15.2 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. വില നിയന്ത്രണങ്ങളില്ലാത്ത മറ്റ് മരുന്നുകളുടെ വിൽപ്പനയിൽ 14.6 ശതമാനം വർദ്ധനവുണ്ടായി. കൂടാതെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രമേഹ രോഗത്തിന്റേയും കാർഡിയാക് രോഗങ്ങളുടേയും മരുന്നുകളുടെ വിൽപ്പനയിൽ വൻ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്, ഇത് ഇന്ത്യൻ ജനസംഖ്യയിൽ വർദ്ധിച്ചുവരുന്ന ഇത്തരം രോഗങ്ങളെയാണ് സൂചിപ്പിക്കുന്നത്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications