ദില്ലി; ഒടുവിൽ 27 വർഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിച്ച് മൈക്രോസോഫ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സും (65) ഭാര്യ മെലിൻഡയും (56) ഔദ്യോഗികമായി വേർപിരിഞ്ഞിരിക്കുകയാണ്. വാഷിംഗ്ടൺ കിംഗ് കൗണ്ടി കോടതി ഇരുവരുടേയും വിവാഹ മോചന ഹർജി അംഗീകരിച്ചതോടെയാണിത്. വിവാഹമോചന വ്യവസ്ഥകൾ പ്രകാരം വേർപിരിയൽ കരാറിന്റെ നിബന്ധനകൾ അനുസരിച്ച് ഇരുവരും തങ്ങളുടെ സ്വത്തുക്കൾ വിഭജിക്കാനും ജഡ്ജി ഉത്തരവിട്ടു. സ്വത്ത് വിഭജനം പൂർത്തിയായാൽ ലോകത്തിലെ അതിസമ്പിന്നയായ വനിതകളിൽ ഒരാളായി മെലിന്റെ മാറും.

കഴിഞ്ഞ മെയ് മാസത്തിലായിരുന്നു തങ്ങള് വേർപിരിയുകയാണെന്ന് ബിൽഗേറ്റ്സും മെലിന്റയും അറിയിച്ചത്. ഏറെ ആലോചിച്ചെടുത്ത തിരുമാനമാണെന്നും ഇനിയും വിവാഹ ജീവിതം തുടരാൻ സാധിക്കില്ലെന്നും ഇവർ സംയ്ുക്ത പ്രസ്താവന ഇറക്കുകയായിരുന്നു. അതേസമയം വേർപിരിയൽ പ്രഖ്യാപിച്ച തൊട്ട് പിന്നാലെ തന്നെ ഗേറ്റ്സിന്റെ കാസ്കേഡ് ഇൻവെസ്റ്റ്മെന്റിന്റെ കൈവശമുള്ള 3 ബില്യൺ ഡോളറിലധികം ഓഹരികൾ മെലിന്റയുടെ പേരിലേക്ക് മാറ്റിയിരുന്നു. ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡെക്സ് അനുസരിച്ച്, പ്രഖ്യാപന സമയത്ത് 146 ശതകോടി ഡോളറാണ് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി. അതേസമയം ദമ്പതികളുടെ സ്വകാര്യ സ്വത്ത് എങ്ങനെ വിഭജിക്കപ്പെടുമെന്നുള്ള വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. 65 കാരനായ ഗേറ്റ്സിന് ഇപ്പോൾ 150 ബില്യൺ ഡോളറിലധികം സമ്പാദ്യം ഉണ്ടെന്നാണ് റിപ്പോർട്ട്.
മൈക്രോസോഫ്റ്റിന്റെ ആസ്ഥാനമായുള്ള വാഷിംഗ്ടണിലും ദമ്പതികളുടെ വസതിയുള്ള കാലിഫോർണിയയും കമ്മ്യൂണിറ്റി പ്രോപ്പർട്ടി സ്റ്റേറ്റുകളാണ്. അതായത് വിവാഹത്തിന് ശേഷം ദമ്പതികൾക്കുള്ള സ്വത്തുക്കളുടെ അവകാശം തുല്യമായിരിക്കുകയും വിവാഹമോചന സമയത്ത് തുല്യമായി വിഭജിക്കപ്പെടുകയും ചെയ്യണം. നിലവിലെ വ്യവസ്ഥ അനുസരിച്ച് മെലിന്റയ്ക്ക് 65.25 ബില്യൺ ഡോളർ ലഭിച്ചേക്കുമെന്നാണ് ഫോർബ്സ് റിപ്പോർട്ട് ചെയ്യുന്നത്. 166 മില്യൺ ഡോളർ റിയൽ എസ്റ്റേറ്റ് പോർട്ട്‌ഫോളിയോ, 130 മില്യൺ ഡോളർ ആർട്ട് കളക്ഷൻ, മൾട്ടി-ബില്യൺ ഡോളർ ഓഹരി എന്നിവയുടെ വിഭജനത്തിൽ ഇൻിയും തിരുമാനം ആയിട്ടില്ല.
വിവാഹ മോചന വാർത്തയോടെ രുവരും ആരംഭിച്ച ചാരിറ്റി സംഘടനയായ ബില്‍-മെലിന്‍ഡ ഫൗണ്ടേഷന്‍ പ്രവര്‍ത്തനമാണ് ഏവരും ഉറ്റുനോക്കുന്നത്. നേരത്തേ ട്രസ്റ്റിയായ വാറൻ ബഫറ്റ് ജൂണിൽ ബോർഡിൽ നിന്ന് രാജിവച്ചിരുന്നു. എന്നാൽ കൂടുതൽ അംഗങ്ങളെ ചേർക്കുമെന്ന് ഫൗണ്ടേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്നും സംഘടനയിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നാണ് മെലിന്റയും ഗേറ്റ്സും അറിയിച്ചത്. ആഗോളതലത്തിൽ ആരോഗ്യം, ദാരിദ്ര്യ ലഘൂകരണം, ലിംഗസമത്വം എന്നിവ ഉൽപ്പെടെയുള്ള മേഖലകളിലാണ് ഫൗണ്ടേഷന്റെ പ്രവർത്തനം. അതിനിടെ ഒന്നിച്ച് പ്രവർത്തിക്കാനായില്ലേങ്കിൽ മെലിന്റ രണ്ട് വർഷത്തിനുള്ളിൽ സംഘടയിൽ നിന്നും പുറത്തുവന്നേക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഏറ്റവും ഒടുവിലായി ഇരുവരും സംഘടനയ്ക്ക് 15 ബില്യൺ ഡോളർ അധികമായി നൽകിയിട്ടുണ്ട്.ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്വകാര്യ ചാരിറ്റബിൾ ട്രെസ്റ്റായി ബില്‍-മെലിന്‍ഡ ഫൗണ്ടേഷന്‍ മാറി.
അതേസമയം സമയം സമ്പന്ന ദമ്പതികൾ ആയിരുന്ന ആമസോൺ സ്ഥാപകനായ ജെഫ് ബെസോസും ഭാര്യയായിരുന്ന മക്കൻസി സ്കോടും വിവാഹ മോചിരായപ്പോൾ മക്കൻസിക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ ആസ്തി മെലിന്റയ്ക്ക് ലഭിച്ചേക്കും. മെക്കൻസിക്ക് 35 ബില്യൺ ഡോളർ ആയിരുന്നു ലഭിച്ചത്. ഇത് കരാർ പ്രകാരമുള്ള സമ്പത്തിന്റെ നാല് ശതമാനമായിരുന്നു. 2019ൽ ആയിരുന്നു ജെഫ്-മെക്കൻസി വിവാഹമോചനനം.


Click it and Unblock the Notifications