ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ 55 ശതമാനം ഇടിവ് രേഖപ്പെടുത്തി. കൊവിഡ് 19 അനുബന്ധ വെല്ലുവിളികള്‍ക്കിടയില്‍ ഇന്ത്യയില്‍ 2,948 യൂണിറ്റ് വില്‍പ്പനയാണ് കമ്പനി നടത്തിയത്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കഴിഞ്ഞ വര്‍ഷത്തെ കാലയളവില്‍ 6,561 യൂണിറ്റുകളായിരുന്നു കമ്പനി വിറ്റഴിച്ചത്. പുനരുജ്ജീവിപ്പിച്ച എസ്യുവി പോര്‍ട്ട്ഫോളിയോ ക്രമാനുഗതമായി വീണ്ടെടുക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. 2020 ജൂണിലെ വില്‍പ്പനയില്‍ നേട്ടമുണ്ടായതായി മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ അറിയിച്ചു. മൊത്തം വില്‍പ്പനയുടെ 57 ശതമാനം വരുമിതെന്നും കമ്പനി അറിയിച്ചു. 'മുന്‍ മാസങ്ങളിലുണ്ടായിരുന്ന മന്ദഗതിയില്‍ നിന്ന് മുന്നേറ്റത്തിലേക്ക് കമ്പനി എത്തിച്ചേര്‍ന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.
ഈ പ്രവണത ശക്തിപ്പെടുത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' പ്രകടനത്തെക്കുറിച്ച് അഭിപ്രായപ്പെട്ട മെര്‍സിഡീസ് ബെന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാര്ട്ടിന് ഷ്വെങ്ക് വ്യക്തമാക്കി. എന്നാല്‍, ചില പ്രധാന ബിഎസ് 4 വോളിയം മോഡലുകളുടെ കുറവും കൊവിഡ് 19 അനുബന്ധ നിയന്ത്രണങ്ങളും ആദ്യ പകുതിയിലെ വില്‍പ്പന വെല്ലുവിളിയിലേക്ക് നയിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ വില്‍പ്പന ഫോക്കസ് സാധാരണ നിലയില്‍ തുടരുന്നുണ്ട്. 'MercFromHome ക്യാമ്പയിനിന് കീഴിലുള്ള കമ്പനിയുടെ ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്ഫോമുകള് ആരംഭിച്ചതിന് ശേഷം ശക്തമായ ഉപഭോക്തൃ ട്രാക്ഷന്‍ ലഭിക്കുന്നു. രണ്ടാം പാദത്തില്‍ 80,000 ത്തിലധികം ലീഡുകളുള്ള ഈ സംരംഭം, പ്രോത്സാഹനജനകമായി അടയാളമാണ്.

കാരണം, ആഡംബര കാറുകളുടെ ഡിജിറ്റല്‍ ഉപഭോഗത്തിലേക്കുള്ള ഉപഭോക്താക്കളുടെ മനസിന്റെ മാറ്റത്തെ ഈ പ്രവണത അടിവരയിടുന്നു. 'മഹാമാരി മൂലമുണ്ടായ വിപണി വെല്ലുവിളികള്‍ക്കിടയിലും ക്രമേണ വില്‍പ്പന വര്‍ധിപ്പിക്കുന്നത് ഞങ്ങള്‍ ജാഗ്രതയോടെയും ശുഭാപ്തിവിശ്വാസത്തോടെയും തുടരുന്നു, എന്നിരുന്നാലും വീണ്ടെടുക്കല്‍ മന്ദഗതിയിലായിരിക്കും. വിപണി സാഹചര്യങ്ങള്‍ വെല്ലുവിളിയായി തുടരുമെങ്കിലും ഉപഭോക്തൃ വികാരം മുന്നോട്ട് കൊണ്ട് പോകുമെന്ന് ഞങ്ങള്‍ നിലവില്‍ പ്രതീക്ഷിക്കുന്നു,' ഇപ്പോഴുള്ള കാഴ്ചപ്പാടിനെക്കുറിച്ച് ഷ്വെങ്ക് വ്യക്തമാക്കി. അടുത്ത രണ്ട് മാസത്തിനുള്ളില്‍ കമ്പനി തങ്ങളുടെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ കൂട്ടുമെന്നും, അണ്‍ലോക്ക് 1.0 ഉപയോഗിച്ച് മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയും അതിന്റെ ഡീലര്‍ പങ്കാളികളുടെ നിലവിലെ മുന്‍ഗണന അവരുടെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും വിതരണക്കാരുടെയുമെല്ലാം സുരക്ഷയും ആരോഗ്യവും നിലനനിര്‍ത്തി മുന്നോട്ട് കൊണ്ട് പോകുമെന്നും അദ്ദേഹം പറയുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
