കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച ഈ വര്‍ഷത്തിലെ ആദ്യ പാതിയില്‍ മെഴ്സിഡസ് ബെന്‍സ് സ്വന്തമാക്കിയത് മികച്ച നേട്ടം. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് 2021 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസക്കാലയളവില്‍
കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച ഈ വര്‍ഷത്തിലെ ആദ്യ പാതിയില്‍ മെഴ്സിഡസ് ബെന്‍സ് സ്വന്തമാക്കിയത് മികച്ച നേട്ടം. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് 2021 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസക്കാലയളവില്‍ രാജ്യത്ത് വില്‍പ്പന നടത്തിയിരിക്കുന്നത് 4857 യൂണിറ്റ് കാറുകളും എസ്യുവികളുമാണ് വില്‍പ്പന നടത്തിയിരിക്കുന്നത്.

രണ്ടാം തരംഗം കൂടുതല്‍ ശക്തമായ ഏപ്രില്‍, മെയ് മാസങ്ങളില്‍ വില്‍പ്പന താരതമ്യേന കുറവായിരുന്നുവെങ്കിലും ജൂണ്‍ മാസമായതോടെ വിപണി വീണ്ടും സജീവമാവുകയാണുണ്ടായതെന്ന് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നു.
2021ലെ ആദ്യ ആറ് മാസത്തില്‍ 65 ശതമാനത്തിന്റെ വാര്‍ഷിക വില്‍പ്പനാ വര്‍ധനവ് കമ്പനി സ്വന്തമാക്കി. 2020 വര്‍ഷത്തില്‍ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മെഴ്സിഡസ് ബെന്‍സ് വില്‍പ്പന നടത്തിയത് 2948 യൂണിറ്റുകളായിരുന്നു.
2021 ല്‍ ഇതുവരെ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നിരിക്കുന്ന മോഡല്‍ മെഴ്സിഡസ് ബെന്‍സ് എല്‍ഡബ്ല്യൂബി ആണ്. 2021 ല്‍ ഇന്ത്യയ്ക്കായി അനുവദിച്ച ജിഎല്‍എസ് മേബാക്ക് 600 ന്റെ 50 യൂണിറ്റുകള്‍ ഇതിനോടകം വില്‍പ്പന നടന്നു കഴിഞ്ഞതായി കമ്പനി നേരത്തേ അറിയിച്ചിരുന്നു.
ഇതുവരെ നടന്നിരിക്കുന്ന വില്‍പ്പനയുടെ 20 ശതമാനവും ഓണ്‍ലൈനിലൂടെയാണ് നടന്നത്. കോവിഡ് രൂക്ഷമായ ഏപ്രില്‍, മെയ് എന്നീ രണ്ട് മാസ കാലയളവില്‍ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ 35 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായി.
ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ഈ കാലയളവില്‍ എട്ട് പുതിയ മോഡലുകളും ഇന്ത്യന്‍ വിപണിയില്‍ മെഴ്സിസഡ് അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ എ-ക്ലാസ് ലിമോസിന്, എഎംജി എ 35 4 മാറ്റിക്, പുതിയ ഇ-ക്ലാസ്, പുതിയ ജിഎല്‍എ, എഎംജി ജിഎല്‍എ, 35 4 മാറ്റിക്, ജിഎല്‍എസ് മേബാക്ക് 600, പുതിയ എസ്-ക്ലാസ് എന്നിവയാണ് ഈ വര്‍ഷം ഇതുവരെ ഇന്ത്യയില്‍ മെഴ്സിഡസ് ബെന്‍സ് അവതരിപ്പിച്ചിരിക്കുന്ന മോഡലുകള്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
