മാർക്സ് സുക്കൻബർഗ് കണ്ട സ്വപ്നത്തിന്റെ ഫലമാണ് മെറ്റ എന്ന കമ്പനി. സോഷ്യൽ മീഡിയ എന്താണെന്ന് പോലും അറിയാതിരുന്ന കാലത്താണ് ഇതിന്റെ ഭാവി തിരിച്ചറിഞ്ഞു അദ്ദേഹം ഫേസ്ബുക്ക് ആരംഭിച്ചത്. ഇന്ന് ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാണ് മാർക്സ് സുക്കൻ ബർഗ്. എന്നാൽ ഇപ്പോൾ മെറ്റയിൽ നിന്നും ജീവനക്കാരെ പിരിച്ചു വിടുന്നതായി വാർത്ത എത്തിയിരിക്കുന്നു. ഒറ്റയടിക്ക് പിരിച്ചു വിടാതെ ഘട്ടം ഘട്ടമായാണ് നടക്കുന്നത്.
വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, റിയാലിറ്റി ലാബ്സ് എന്നിവയുള്‍പ്പെടെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ ജീവനക്കാരെയാണ് മെറ്റാ പിരിച്ചുവിട്ടെന്ന് റിപ്പോര്‍ട്ട് വന്നത്. കമ്പനിയുടെ പുനക്രമീകരണത്തിന്റെ ഭാഗമാണ് ആളുകളെ പിരിച്ചു വിടുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ കുറച്ച് പേരെ ഒന്നിലധികം തവണയായി പിരിച്ചു വിടുമ്പോൾ അത് വലിയൊരു കൂട്ടം ആളുകളെ പിരിച്ചു വിട്ടതിനു തുല്യമാവുന്നു.

അപ്രതീക്ഷിതമായ ഈ പിരിച്ചു വിടലിൽ ജീവനക്കാരെല്ലാം വലിയ പ്രതിസന്ധിയിലാണ്. ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് പലരും ലിങ്ക്ഡ്-ഇൻ പ്ലാറ്റ്ഫോമുകളിലൂടെ പോസ്റ്റ് ചെയ്യാൻ തുടങ്ങി. ഇത് ആദ്യമായിട്ടല്ല മെറ്റാ അവരുടെ ജീവനക്കാരെ പിരിച്ചു വിടുന്നത്. ഇതിനു മുന്നേ ഒറ്റയടിക്ക് വലിയൊരു കൂട്ടം ആളുകളെ പിരിച്ചു വിട്ടിട്ടുണ്ട്.
പിരിച്ചുവിടൽ ഇതാദ്യമല്ല...
ഈ വർഷമാദ്യം കമ്പനിയുടെ റിയാലിറ്റി ലാബ്സ് ഡിവിഷനിലെ ജോലി വെട്ടിക്കുറയ്ക്കലിൻ്റെ ഭാഗമായിട്ടാണ് ഈ പുതിയ പിരിച്ചുവിടലുകൾ നടന്നത്. 2022 ലാണ് ആദ്യമായി 11,000 ജീവനക്കാരെ പിരിച്ചുവിട്ടത്. ഇതൊരു അപ്രതീക്ഷിത തീരുമാനമായിരുന്നു. അതായത്, കൊവിഡ് മഹാമാരിയെ തുടർന്ന് തകർച്ച നേരിട്ടതിനാൽ അതിൽ നിന്നും പുറത്ത് വരാനും നേരത്തെ ഉണ്ടായിരുന്നതിലും അധികം കമ്പനിക്ക് വളർച്ച ഉണ്ടാവാനുമായിരുന്നു അന്ന് അത്തരമൊരു തീരുമാനം എടുത്തത്. ഇതിന്റെ ഭാഗമായി ജോലി നഷ്ടമായവരോട് മാർക്സ് സുക്കൻബർഗ് മാപ്പ് അപേക്ഷിച്ചിരുന്നു.
മൊത്തം ജീവനക്കാരുടെ 13 ശതമാനമാണ് അന്ന് മെറ്റാ വെട്ടിക്കുറച്ചത്. കോവിഡിന്റെ അലയടിച്ച് പല കമ്പനികളും ഇത്തരത്തിൽ ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം ഇലോണ്‍ മസ്ക് 50 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അതിനു പിന്നാലെയായിരുന്നു മെറ്റാ ഈ തീരുമാനം എടുത്തത്. 2023ലും ഏകദേശം 10,000ത്തോളം ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. അതായത്, 2023 കാര്യക്ഷമതയുടെ വർഷമായിട്ടാണ് സി.ഇ.ഒ മാർക്സ് സുക്കൻ ബർഗ് പ്രഖ്യാപിച്ചത്. അതിനു പിന്നാലെ ഇത്രയും ആളുകളെ പിരിച്ചു വിട്ടത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
