മെഡിക്കൽ ഓക്സിജൻ ഉൽപ്പാദനം ഉയർത്തണം: നിർമാണ കമ്പനിയുമായി കൈകോർത്ത് എംജി മോട്ടോർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ മെഡിക്കൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കാനുള്ള ദൌത്യത്തിന് എംജി മോട്ടോർ. മെഡിക്കൽ ഓക്സിജന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി മോക്‌സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേവ്നന്ദൻ ഗ്യാസസുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് എം‌ജി മോട്ടോർ ഇന്ത്യ ബുധനാഴ്ച അറിയിച്ചു. വഡോധര കേന്ദ്രമായി പ്രവർത്തിക്കുന്ന ദേവ്നന്ദൻ ഗ്യാസസാണ് ഇന്ത്യയിലെ മുൻ നിര മെഡിക്കൽ ഓക്സിജൻ നിർമാതാക്കളിലൊന്ന്.

 

മൊത്തത്തിലുള്ള ഓക്സിജൻ ഉൽപാദനത്തെ സഹായിക്കുന്നതിന് പിന്തുണ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് എംജി മോട്ടോഴ്സ് അറിയിച്ചിട്ടുള്ളത്. മെഡിക്കൽ ഓക്സിജൻ ഉൽപ്പാദനത്തിൽ കമ്പനിയെ പിന്തുണയ്ക്കുക എന്നതുകൊണ്ട് കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമാകുക എന്നാണ് അർത്ഥമെന്നും കമ്പനി വ്യക്തമാക്കി. ചുറ്റുമുള്ള സമൂഹത്തിന് വേണ്ടി ഓക്സിജൻ ഉൽപ്പാദനം വർധിപ്പിക്കുകയും എപ്പോഴൊക്കെ സാധ്യമാകുമോ അപ്പോഴെല്ലാം പിന്തുണ നൽകുകയുമാണ് ലക്ഷ്യമെന്നും എം‌ജി മോട്ടോർ ഇന്ത്യ പ്രസിഡന്റും എംഡിയുമായ രാജീവ് ചബ പറഞ്ഞു.

   മെഡിക്കൽ ഓക്സിജൻ ഉൽപ്പാദനം ഉയർത്തണം: നിർമാണ കമ്പനിയുമായി കൈകോർത്ത് എംജി മോട്ടോർ

വലിയ നഷ്ടമില്ലാതെ അടിസ്ഥാന സൌകര്യ വികസനത്തിനുള്ള സംവിധാനം ഒരുക്കുന്നതിലും സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇതിനൊപ്പം ഇപ്പോഴത്തെ ഓക്സിജൻ ഉൽപ്പാദനത്തിൽ നിന്ന് അടുത്ത കുറച്ച ആഴ്ചകക്കകം ഇരുപത്തി അഞ്ച് ശതമാനം വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ, സമീപഭാവിയിൽ ഉൽ‌പാദനം 50% വർദ്ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

"കഴിഞ്ഞ വർഷം സമാനമായ നീക്കം കമ്പനി നടത്തുകയും ഞങ്ങൾ പിന്തുടരുകയും വഡോദരയിലെ മാക്സ് വെന്റിലേറ്റേഴ്സ് പ്ലാന്റിൽ വെന്റിലേറ്റർ ഉത്പാദനം വർധിപ്പിക്കുകയും ചെയ്തുിരുന്നു. ഇപ്പോഴാവട്ടെ ഈ മേഖലയിലെ ഓക്സിജൻ ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഇത് സമയത്തിന്റെ ആവശ്യകതയാണ്. പ്രാദേശിക ഭരണകൂടത്തിന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ഈ സംരംഭത്തിലെ നിരന്തരമായ പിന്തുണയ്ക്കും മാർഗ്ഗനിർദ്ദേശത്തിനും വേണ്ടി, "ചബ കൂട്ടിച്ചേർത്തു.

ഈ ലക്ഷ്യത്തിൽ പങ്കാളിയായതിന് എം‌ജിയോട് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. ദൈനംദിന ഓക്സിജൻ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് ഞങ്ങളുടെ സംഘം ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ ഞങ്ങളുടെ ഉൽപാദനം വർധിപ്പിക്കാൻ ഈ സഹകരണം ഞങ്ങളെ സഹായിക്കുമെന്നാണ്, "ദേവ്നന്ദൻ ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമ വിജയ് ഭായ് താക്കൂറിന്റെ പ്രതികരണം.

Read more about: medical
English summary

MG Motor India joins battle to help increase medical oxygen production

MG Motor India joins battle to help increase medical oxygen production
Story first published: Thursday, April 22, 2021, 0:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X