ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി റിലയൻസിന്റെ ഡിജിറ്റൽ യൂണിറ്റായ ജിയോയിൽ നിക്ഷേപം നടത്താൻ മൈക്രോസോഫ്റ്റ് കോർപ്പറേഷനും ഒരുങ്ങുന്നതായി റിപ്പോർട്ട്. കോടീശ്വരനായ മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിൽ രണ്ട് ബില്യൺ ഡോളർ മുതൽ മുടക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് മൈക്രോസോഫ്ടുമായി നടക്കുന്നത്. നിരവധി ഡിജിറ്റൽ പേയ്‌മെന്റ് സേവനദാതാക്കളുമായി മൈക്രോസോഫ്റ്റ് ചർച്ച നടത്തിയിരുന്നതായും റിപ്പോർട്ടുണ്ട്.
മൈക്രോസോഫ്ട് നിക്ഷേപം
റിലയൻസിനൊപ്പം, ജിയോ പ്ലാറ്റ്‌ഫോമുകളിൽ 2.5 ശതമാനത്തിലധികം ഓഹരി വാങ്ങാനാണ് മൈക്രോസോഫ്റ്റ് താത്പര്യം അറിയിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ട ചില വൃത്തങ്ങൾ അറിയിച്ചു. ചർച്ചകൾ വിജയകരമാണെങ്കിൽ, ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിക്ക് ജിയോ പ്ലാറ്റ്‌ഫോമുകളിൽ ഒരു ഓഹരി ലഭിക്കും. ജിയോ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 10 ബില്യൺ ഡോളർ നിക്ഷേപം നേടിയിട്ടുണ്ട്. ഫേസ്ബുക്ക് ഇങ്ക്, കെകെആർ & കമ്പനി, സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാർട്ണേഴ്സ്, ജനറൽ അറ്റ്ലാന്റിക് എന്നിവയാണ് ജിയോയിൽ അടുത്തിടെ നിക്ഷേപം നടത്തിയവർ.
തീരുമാനം ഉടൻ
കമ്പനിയിൽ ഒരു ഓഹരി വാങ്ങിക്കൊണ്ട് ജിയോ പ്ലാറ്റ്‌ഫോമുകളുമായുള്ള പങ്കാളിത്തം ഉറപ്പിക്കുന്നതിൽ മൈക്രോസോഫ്റ്റ് അതീവ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, നിക്ഷേപം നടക്കുമെന്ന് ഉറപ്പില്ലെന്ന് മറ്റ് ചില വൃത്തങ്ങൾ സൂചിപ്പിച്ചതായി മിന്റ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരിയിൽ മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് സത്യ നടെല്ല കമ്പനി റിലയൻസ് ജിയോയുമായി പങ്കാളിത്തം ഉണ്ടാക്കിയതായി പറഞ്ഞിരുന്നു. ഇടപാടിന്റെ ഭാഗമായി, രാജ്യത്തുടനീളം ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാനും എന്റർപ്രൈസ് ക്ലയന്റുകൾക്കായി Microsoft Azureന്റെ ക്ലൗഡ് സേവനങ്ങൾ ഉപയോഗിക്കാനും റിലയൻസ് ജിയോ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ഇന്ത്യ സന്ദര്‍ശിക്കാന്‍ സാധ്യത
വിദേശ നിക്ഷേപകർ
എന്നാൽ ഇരു കമ്പനികളും പുതിയ നിക്ഷേപത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റൽ വിപണിയിൽ ഭാഗമാകാനാണ് പല വിദേശ നിക്ഷേപകരും ജിയോയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നത്. ജിയോ ഡിജിറ്റൽ സേവനങ്ങൾ (മൊബൈൽ, ബ്രോഡ്‌ബാൻഡ്), ആപ്ലിക്കേഷനുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് മുതലായവ, ഡെൻ നെറ്റ്‌വർക്കുകൾ, ഹാത്ത്വേ എന്നിവ പോലുള്ള റിലയൻസിന്റെ എല്ലാ ഡിജിറ്റൽ, ടെലികോം സംരംഭങ്ങളും ജിയോ പ്ലാറ്റ്ഫോമുകളിൽ സംയോജിപ്പിച്ചിട്ടുണ്ട്.
അവസാന നിക്ഷേപം
കെകെആറിന്റെ നിക്ഷേപമാണ് ജിയോയിലെ ഏറ്റവും പുതിയ നിക്ഷേപം. മെയ് 22 നാണ് ഈ നിക്ഷേപം പ്രഖ്യാപിച്ചത്. ജിയോ പ്ലാറ്റ്‌ഫോമിലെ 2.32 ശതമാനം ഓഹരിക്ക് 11,367 കോടി രൂപയാണ് കെകെആർ നിക്ഷേപിക്കുന്നത്. ഇതുവരെയുള്ള ഏഷ്യയിലെ കെകെആറിന്റെ ഏറ്റവും വലിയ ഒറ്റ നിക്ഷേപമാണിത്. ഈ കരാറിലൂടെ ജിയോ പ്ലാറ്റ്‌ഫോമ്സിന് ഏകദേശം 4.91 ട്രില്യൺ ഡോളർ ലഭിച്ചു.
മറ്റ് നിക്ഷേപങ്ങൾ
ജിയോയിലെ 9.99 ശതമാനം ഓഹരികൾക്കായി 5.7 ബില്യൺ ഡോളറാണ് ഫേസ്ബുക്ക് നിക്ഷേപിക്കുന്നത്. ഏപ്രിലിലാണ് ഈ കരാർ പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ സിൽവർ ലേക്ക് 750 മില്യൺ ഡോളറും വിസ്റ്റ ഇക്വിറ്റി പാർട്ണേഴ്സ് 1.5 ബില്യൺ ഡോളറും നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. ജനറൽ അറ്റ്ലാന്റിക് 870 മില്യൺ ഡോളർ നിക്ഷേപിക്കാൻ തയ്യാറാണെന്ന് മെയ് 17 ന് അറിയിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications