അമേരിക്കയില്‍ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതിനാല്‍ സിയാറ്റില്‍, സാന്‍ഫ്രാന്‍സിസ്കോ എന്നിവടങ്ങളിലെ ജീവനക്കാരോട് മാര്‍ച്ച് 25 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ച് മൈക്രോസോഫ്റ്റ്. അസുഖം ബാധിച്ചവരോ, രോഗപ്രതിരോധ ശേഷി കുറഞ്ഞവരോ അല്ലെങ്കില്‍ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ വീട്ടിരുന്ന് ജോലി ചെയ്യുന്ന രീതി തിരഞ്ഞെടുക്കണമെന്നും സാങ്കേതിക ഭീമന്മാര് അറിയിച്ചിട്ടുണ്ട്. സിയാറ്റില്‍ പ്രവിശ്യയില്‍ മാത്രം 54,000 ജീവനക്കാരാണ് കമ്പനിയ്ക്ക് കീഴില്‍ ജോലി ചെയ്യുന്നത്. 'കിങ് കൗണ്ടി മാര്ഗനിര്ദേശത്തിന് അനുസൃതമായി, മാര്‍ച്ച് 25 വരെ ഏവരും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് കമ്പനി ശുപാര്‍ശ ചെയ്യുന്നു.
ഈ നടപടികള്‍ സ്വീകരിക്കുന്നത് ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി മാത്രമാണ്. ജീവനക്കാര്‍ക്ക് സുരക്ഷിതമെന്ന് ബോധ്യപ്പെടുന്ന സ്ഥലം സ്വയം തിരഞ്ഞെടുക്കാവുന്നതാണ്', മൈക്രോസോഫ്റ്റ് എക്സിക്യൂട്ടിവ് പ്രസിഡന്റ് കുര്‍ട്ട് ഡെല്‍ബെന്‍ പറയുന്നു. ആഗോളതലത്തില്‍ തന്നെ 94,000 കേസുകളാണ് കൊവിഡ് 19 ബാധിച്ചതുമായി ബന്ധപ്പെട്ട് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 128 എണ്ണം അമേരിക്കയില്‍ സ്ഥിരീകരിച്ചതാണ്.
വാഷിങ്ടണിലെ കിങ് കൗണ്ടി മേഖലയില്‍ 21 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും എട്ട് പേര് മരണമടയുകയും ചെയ്തിട്ടുണ്ട്. സിയാറ്റില്‍ ആസ്ഥാനത്തെ ഒരു ജീവനക്കാരന് കൊവിഡ് 19 പോസിറ്റിവായിട്ടുണ്ടെന്ന് അമസോണ്‍ വെളിപ്പെടുത്തിയിരുന്നു. ഓഫീസിലോ അല്ലെങ്കില്‍ മറ്റു ജോലി സാഹചര്യങ്ങളിലോ (ഡേറ്റ സെന്റര്‍, റീട്ടെയില്‍ മുതലായവ) തങ്ങളുടെ സാന്നിധ്യം അനിവാര്യമെന്ന് തോന്നുന്ന ജീവനക്കാര്‍ക്ക് അവിടെ പോവുന്നത് തുടരാമെന്നും, ഈ സ്ഥലങ്ങളില്‍ സിഡിസി മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കമ്പനി നടപ്പാക്കുമെന്നും ഡെല്‍ബെന്‍ കൂട്ടിച്ചേര്‍ത്തു. പൊതു ഇടങ്ങളിലോ അല്ലെങ്കില്‍ വലിയ ഗ്രൂപ്പുകളിലോ ഇടപഴകുന്നത് ചില വിഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് പുതിയ ആരോഗ്യ നിര്‍ദേശങ്ങളില്‍ പറയുന്നു.
60 വയസിന് മുകളിലുള്ള, ആരോഗ്യ പ്രശ്യനങ്ങള് നേരിടുന്നവര്‍ (ഹൃദ്രോഗം, പ്രമേഹം പോലുള്ളവ), രോഗ പ്രതിരോധ ശേഷി കുറവായവര്‍, ഗര്‍ഭിണികള്‍ എന്നിവരാണ് ഈ വിഭാഗങ്ങള്‍. ഈ സാഹചര്യങ്ങളിലുള്ളവര്‍ ബന്ധപ്പെട്ട മാനേജറുമായി കൂടിയാലോചിച്ച് അവധി ഓപ്ഷനുകളോ അല്ലെങ്കില്‍ സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയുന്ന സാഹചര്യമോ സ്വീകരിക്കേണ്ടതാണെന്നും കമ്പനി അറിയിച്ചു. മറ്റുള്ളവരുമായുള്ള ഇടപെടലുകളില്‍ 1.8 മീറ്റര്‍ വരെ അകലം പാലിക്കണമെന്നും അസുഖ ബാധിതരാണെങ്കില്‍ കഴിയുന്നതും ജോലിയ്ക്ക് വരാതിരിക്കാനും ശ്രദ്ധിക്കണമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
ഈ മാര്‍ഗനിര്‍ദേശങ്ങളെല്ലാം കമ്പനിയുടെ എല്ലാ ഓഫീസുകള്‍ക്കും നല്‍കിയിട്ടുണ്ട്. കൊവിഡ് 19 ബാധിത പ്രദേശങ്ങളിലെ അനിവാര്യമില്ലാത്ത യാത്രകളൈല്ലാം ഇതിനകം തന്നെ കമ്പനി റദ്ദാക്കി. കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍ തങ്ങളുടെ 5,000 ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്ദേശച്ചിരുന്നത്. ഇതിനു പിന്നാലെയാണ് മൈക്രോസോഫ്റ്റിന്റെയും പുതിയ നടപടികള്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
