പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് വിമാനക്കമ്പനികള്‍ സര്‍വീസുകളില്‍ മാറ്റം വരുത്തി. യാത്രയ്ക്ക് മുന്‍പ് സ്റ്റാറ്റസ് പരിശോധിക്കാന്‍ എയര്‍ ഇന്ത്യ,ഇന്‍ഡിഗോ,ഖത്തര്‍ എയര്‍വേസ്, ബ്രിട്ടീഷ് എയര്‍വേസ്,എത്തിഹാദ് കമ്പനികള്‍ ആവശ്യപ്പെട്ടു.

എയര്‍ ഇന്ത്യ 58 സര്‍വീസുകള്‍ നടത്തും
എയര്‍ ഇന്ത്യ മാര്‍ച്ച് 11-ന് പശ്ചിമേഷ്യയിലേക്കും തിരിച്ചും 58 ഷെഡ്യൂള്‍ഡ്, നോണ്‍-ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ നടത്തും. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ചേര്‍ന്നാണ് സര്‍വീസുകള്‍ നടത്തുക. ഇന്ധനവില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ചാര്‍ജ്ജ് ഈടാക്കാനും കമ്പനി തീരുമാനിച്ചു.അധിക ടിക്കറ്റ് ചാര്‍ജ്ജ് മാര്‍ച്ച് 12 മുതല്‍ ഘട്ടംഘട്ടമായി ഈടാക്കി തുടങ്ങും.
ഇന്‍ഡിഗോ
പൂര്‍ണ്ണ തോതില്‍ ഗള്‍ഫ് സര്‍വീസ് സാധ്യതകള്‍ ആരായുകയാണ് ഇന്‍ഡിഗോ. മാര്‍ച്ച് 11 ന് പശ്ചിമേഷ്യയിലെ എട്ട് നഗരങ്ങളിലേയ്ക്കും യൂറോപ്പിലേയ്ക്കും എയര്‍ലൈന്‍ സര്‍വീസ് നടത്തും. അനിശ്ചിതത്വത്തിന്റെ സാഹചര്യത്തില്‍ യാത്രക്കാര്‍ സ്റ്റാറ്റസ് പരിശോധിക്കേണ്ടതുണ്ട്.
ഖത്തര്‍ എയര്‍വേയ്സ്
പരിമിതമായ സര്‍വീസുകള്‍ മാത്രമാണ് എയര്‍വേയ്സ് നടത്തുന്നത്. ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ല. 2026 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ യാത്രക്കാര്‍ക്ക് രണ്ട് തവണ സൗജന്യമായി തീയതി മാറ്റാവുന്നതും റീഫണ്ട് നേടാവുന്നതുമാണ്.
ബ്രിട്ടീഷ് എയര്‍വേയ്സ്
അബുദാബിയിലേക്കുള്ള സര്‍വീസുകള്‍ ഈ വര്‍ഷം അവസാനംവരെ ബ്രിട്ടീഷ് എയര്‍വേയ്സ് നിര്‍ത്തിവച്ചു. അമ്മാന്, മനാമ, ദോഹ, ദുബായ്, ടെല്‍ അവീവ് നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഈ മാസം അവസാനംവരെ റദ്ദാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും യാത്രക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മുന്നറിയിപ്പ്
സ്ഥിരീകരിച്ച ടിക്കറ്റും വിമാനക്കമ്പനിയുടെ വ്യക്തമായ നിര്‍ദേശവും ഇല്ലാതെ വിമാനത്താവളത്തിലേക്ക് വരരുതെന്ന് അബുദാബി സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. യാത്ര ഉറപ്പായവര്‍ക്ക് മാത്രമായിരിക്കും വിമാനത്താവളത്തിലേയ്ക്ക് പ്രവേശം.
ഇത്തിഹാദ് പുതുക്കിയ സര്‍വീസ് പട്ടിക
മാര്‍ച്ച് 12-ലേയ്ക്കുളള പുതുക്കിയ സര്‍വീസ് പട്ടിക ഇത്തിഹാദ് എയര്‍വേയ്സ് പുറത്തിറക്കി. അബുദാബിയില്‍ നിന്നും അഹമ്മദാബാദ്, ബെംഗളൂരു, ഡല്‍ഹി, മുംബൈ, ലണ്ടന്‍, ന്യൂയോര്‍ക്ക്, പാരിസ് നഗരങ്ങളിലേയ്ക്കാണ് സര്‍വീസ്.
യാത്രക്കാര്‍ക്ക് പ്രധാന നിര്‍ദേശം
യാത്രക്കാര്‍ വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകളും അറിയിപ്പുകളും പരിശോധിക്കേണ്ടതാണ്. നിലവിലെ ഷെഡ്യൂളുകളില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരാം. ഊഹാപോഹങ്ങളെ വിശ്വസിക്കരുതെന്നും എയര്‍ലൈന്‍സ് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications